AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fixed Deposit: വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച നിക്ഷേപമാര്‍ഗമായി എഫ്ഡികള്‍ എങ്ങനെ മാറുന്നു?

Fixed Deposit For Students: വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാദമിക് ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ നിക്ഷേപ തന്ത്രം ആവിഷ്‌കരിച്ച് സാമ്പത്തിക ലക്ഷ്യങ്ങള്‍ എഫ്ഡികള്‍ വഴി നേടിയെടുക്കാനാകും.

Fixed Deposit: വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച നിക്ഷേപമാര്‍ഗമായി എഫ്ഡികള്‍ എങ്ങനെ മാറുന്നു?
പ്രതീകാത്മക ചിത്രംImage Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 24 Sep 2025 16:27 PM

വിദ്യാര്‍ഥികളും അവരുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. മികച്ച സാമ്പത്തിക ഇടപാടുകളും സമ്പാദ്യവും ഉണ്ടാക്കിയെടുക്കാന്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. അവയില്‍ സ്ഥിര നിക്ഷേപങ്ങള്‍ (എഫ്ഡി) മുന്നിട്ട് നില്‍ക്കുന്നു. എഫ്ഡികളില്‍ നിക്ഷേപിക്കുന്നത് മികച്ച തീരുമാനമായാണ് വിലയിരുത്തപ്പെടുന്നത്.

ഫിക്‌സഡ് ഡെപ്പോസിറ്റ്

സ്ഥിര നിക്ഷേപങ്ങള്‍ എപ്പോഴും ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നു. സ്ഥിരമായ പലിശ നിരക്കും മാര്‍ക്കറ്റ് റിസ്‌ക് പൂജ്യവുമാണ് എഫ്ഡികളുടെ പ്രധാന ആകര്‍ഷണം. വിദ്യാര്‍ഥികള്‍ക്ക് അവരുടെ അക്കാദമിക് ആവശ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ നിക്ഷേപ തന്ത്രം ആവിഷ്‌കരിച്ച് സാമ്പത്തിക ലക്ഷ്യങ്ങള്‍ എഫ്ഡികള്‍ വഴി നേടിയെടുക്കാനാകും.

ഇവയ്ക്ക് കുറഞ്ഞ നിക്ഷേപ പരിധി മാത്രമാണുള്ളത്. അതിനാല്‍ തന്നെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രാരംഭ നിക്ഷേപത്തോടെ അവരുടെ നിക്ഷേപ യാത്ര ആരംഭിക്കാനാകും. വളരെ ചെറിയ സംഖ്യയില്‍ ആരംഭിച്ച് കാലക്രമേണ വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് സമ്പാദ്യം വളര്‍ത്തിയെടുക്കാം. കൂടാതെ സ്ഥിര നിക്ഷേപങ്ങളുടെ ഈടില്‍ വായ്പയെടുക്കാനും നിങ്ങള്‍ക്ക് സാധിക്കും. 1,000 രൂപ വരെയുള്ള നിക്ഷേപവും ഏഴ് ദിവസം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുമുള്ള എഫ്ഡികളാണ് വിദ്യാര്‍ഥികള്‍ക്കായി ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്.

ഓണ്‍ലൈനായി ആരംഭിക്കാം

ഓണ്‍ലൈനായും നിങ്ങള്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം.

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം എഫ്ഡി അക്കൗണ്ട് ഓണ്‍ലൈനായി അപേക്ഷിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യാം.

സ്ഥിരീകരണത്തിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കണം.

നിങ്ങളുടെ പേര്, ജനനതീയതി, ബാങ്ക് അക്കൗണ്ട് നമ്പന്‍, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കണം.

Also Read: Mutual Funds: വിദ്യാര്‍ഥികള്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്താമോ? എന്ത് തന്ത്രമാണ് പ്രയോഗിക്കേണ്ടത്?

സ്ഥിരീകരണത്തിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരും. ഇത് നല്‍കുക.

നിങ്ങള്‍ക്ക് അനുയോജ്യമായ എഫ്ഡി തരം തിരഞ്ഞെടുക്കാം.

നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്റെ കാലാവധിയോടൊപ്പം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന തുകയും നല്‍കണം.

എഫ്ഡി അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുമ്പ് നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ഒന്നുകൂടി പരിശോധിക്കുക. ശേഷം അംഗീകാരം നല്‍കാം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.