Gold: സ്വർണം വാങ്ങാൻ ആധാർ വേണോ? ഈ നിയമങ്ങൾ അറിഞ്ഞില്ലേൽ പണി ഉറപ്പ്!
Gold Purchase Regulations: 2020 ഡിസംബര്‍ 28 മുതലാണ് സ്വര്‍ണ്ണം വാങ്ങലില്‍ പ്രത്യേക പരിധി ഏര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ പുതിയ നിയമം പാസാക്കിയത്.

പ്രതീകാത്മക ചിത്രം
ഇന്ത്യൻ പാരമ്പര്യത്തിൽ സ്വർണ്ണം വാങ്ങുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ, കള്ളപ്പണം തടയുന്നതിൻ്റെ ഭാഗമായി സ്വർണ്ണ ഇടപാടുകൾ സംബന്ധിച്ച് സർക്കാർ കർശനമായ നിയമങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പണം നൽകി എത്ര സ്വർണം വരെ വാങ്ങാം? പാൻ, ആധാർ വിവരങ്ങൾ നിർബന്ധമാണോ? തുടങ്ങി നിരവധി സംശയങ്ങളാണ് സ്വർണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്.
നിയമങ്ങൾ അറിഞ്ഞിരിക്കാം
2020 ഡിസംബര്‍ 28 മുതലാണ് സ്വര്‍ണ്ണം വാങ്ങലില്‍ പ്രത്യേക പരിധി ഏര്‍പ്പെടുത്തി കൊണ്ട് സര്‍ക്കാര്‍ പുതിയ നിയമം പാസാക്കിയത്.
ആദായ നികുതി നിയമം അനുസരിച്ച്, ഒരു വ്യക്തിക്ക് ഒരു ദിവസം 2 ലക്ഷത്തിൽ കൂടുതലുള്ള ഒരു ഇടപാടും പണമായി നടത്താൻ പാടില്ല. 2 ലക്ഷത്തിൽ കൂടുതൽ പണമായി നൽകി സ്വർണം വാങ്ങിയാൽ അത് നിയമലംഘനമാകും. ഈ സാഹചര്യത്തിൽ, പണം സ്വീകരിക്കുന്നയാൾക്ക് (ജുവലറിക്ക്) ലഭിച്ച പണത്തിന് തുല്യമായ തുക പിഴയായി നൽകേണ്ടിവരും. ഉദാഹരണത്തിന്, ₹4 ലക്ഷത്തിന് സ്വർണ്ണം പണമായി വാങ്ങിയാൽ, ജുവലറി ₹4 ലക്ഷം പിഴ നൽകാൻ ബാധ്യസ്ഥരാണ്.
പാൻ/ആധാർ വിവരങ്ങൾ നിർബന്ധമാക്കുന്നത് എപ്പോൾ?
സ്വർണ്ണം പണമായി വാങ്ങിയാലും ഇലക്ട്രോണിക് പേയ്മെന്റ് വഴിയായാലും ചില പരിധികൾക്ക് മുകളിൽ നിങ്ങളുടെ കെ.വൈ.സി.വിവരങ്ങൾ (പാൻ/ആധാർ) നൽകേണ്ടത് നിർബന്ധമാണ്. അതേസമയം നിങ്ങള്‍ക്ക് ഒരു ദിവസം വാങ്ങാവുന്ന സ്വര്‍ണ്ണത്തിന്റെ അളവിലും മറ്റും യാതൊരു നിയന്ത്രണങ്ങളുമില്ല. എത്ര രൂപയ്ക്കും സ്വര്‍ണ്ണം വാങ്ങാം. പക്ഷെ രേഖകള്‍ കൈയ്യില്‍ വേണമെന്നു മാത്രം. സ്വര്‍ണ്ണത്തിന്റെ അക്കൗണ്ടബിലിറ്റി ഉറപ്പാക്കാനും, കള്ളത്തരങ്ങള്‍ കുറയ്ക്കാനുമാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.