Gold Rate: 4,000 ഡോളര്‍ പിന്നിട്ട് സ്വര്‍ണം; 10 ഗ്രാമിന് വേണ്ടത് ഒന്നര ലക്ഷം രൂപ
10 Gram Gold Price India Today: ഇന്നിതാ (ഒക്ടോബര്‍ 8 ബുധന്‍) രണ്ട് തവണയാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും ഒരുപോലെ വില വര്‍ധിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിത്യസംഭവമാണ്.
വില കൂടുന്നുണ്ടെങ്കിലും ഒട്ടും ഡിമാന്‍ഡ് കുറയാത്ത ഒരേയൊരു ലോഹമേ ഇന്ന് വിപണിയില്‍ ഉള്ളൂ, അത് സ്വര്‍ണമാണ്. സ്വര്‍ണത്തിന് വില വര്‍ധിക്കുന്നതിന് പിന്നിലെ കാരണവും ഈ ഡിമാന്‍ഡ് തന്നെയാണ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന ആശങ്ക, യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍, ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടങ്ങി വിവിധ ഘടകങ്ങള്‍ സ്വര്‍ണവില വര്‍ധിക്കുന്നതിന് വഴിവെച്ചു.
ഇന്നിതാ (ഒക്ടോബര്‍ 8 ബുധന്‍) രണ്ട് തവണയാണ് കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്. രാവിലെയും ഉച്ചയ്ക്കും ഒരുപോലെ വില വര്‍ധിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിത്യസംഭവമാണ്. രാവിലെ 90,320 രൂപ വിലയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണം ഉച്ചയ്ക്ക് ശേഷം 560 രൂപ വര്‍ധിച്ച് 90,880 രൂപയിലേക്കെത്തി. ഒരു ഗ്രാമിന് 70 രൂപ വര്‍ധിച്ച് 11,360 രൂപയാണ് നിലവിലെ വില.
രാജ്യാന്തര വിപണി
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,035.48 ഡോളറിലേക്കാണ് ഉയര്‍ന്നത്. ഇതുവരെ രേഖപ്പെടുത്തിയ നിരക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇത്. സാമ്പത്തിക അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും ഭൗമരാഷ്ട്രീയ വിഷയങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണത്തെ ചരിത്ര നിരക്കിലേക്ക് എത്താന്‍ സഹായിച്ചു.




Also Read: Gold Rate: കൂട്ടി കൂട്ടി വില പിന്നെയും കൂട്ടി; സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയര്‍ന്നു
ഇന്ത്യയില്‍ 10 ഗ്രാമിന്റെ വില
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതിനാല്‍ തന്നെ ഇന്ത്യയില്‍ 10 ഗ്രാം സ്വര്‍ണത്തിന് പണികൂലിയും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടെ 1,50,000 രൂപയിലേക്കാണ് ഉയര്‍ന്നത്. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില ഒന്നര ലക്ഷമായപ്പോള്‍ 22 കാരറ്റിന് ഏകദേശം 1,38,000 രൂപയായും 10 ഗ്രാമിന് വില ഉയര്‍ന്നു.