Gold Rate: താഴേക്കിറങ്ങി സ്വർണം; വാങ്ങാൻ ഉടനെ തിരക്കുകൂട്ടണോ? വിദഗ്ധർ പറയുന്നത്…
Gold Buying: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. 24 കാരറ്റ് സ്വർണത്തിന് അഞ്ഞൂറ് രൂപ കുറഞ്ഞ് പത്ത് ഗ്രാമിന് 1,09,264 രൂപയിലെത്തി.

പ്രതീകാത്മക ചിത്രം
ആഴ്ചകൾ നീണ്ട കുതിപ്പിനൊടുവിൽ സ്വർണവില കുറയുകയാണ്. നിലവിൽ 81,520 രൂപയാണ് ഒരു പവന് നൽകേണ്ടത്. സെപ്റ്റംബർ പതിനാറിന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. അന്ന് ഒരു പവന് 82,080 രൂപ എന്ന നിരക്കിലായിരുന്നു വ്യാപാരം.
രാജ്യം ഇനി ഉത്സവ സീസണിലേക്ക് കടക്കുകയാണ് സ്വർണവും വെള്ളിയും വാങ്ങുന്ന സമയം. വില കുറഞ്ഞെന്ന് കരുതി സ്വർണം വാങ്ങാൻ തിരക്കുകൂട്ടേണ്ടത് ഉണ്ടോ? വിദഗ്ധർ പറയുന്നത് എന്താണെന്ന് അറിയാം…
2025ൽ സ്വർണവില 40% വരെ വർദ്ധിച്ചതായാണ് റിപ്പോർട്ട്. ഒരു വർഷം മുമ്പ്, 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് ഏകദേശം 75,000 രൂപയായിരുന്നു. എന്നാലിന്ന് അത് 110,000 രൂപയിൽ കൂടുതലായി. ഇത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വെല്ലുവിളി ഉയർത്തുകയാണ്.
ഫെഡറൽ റിസർവും സ്വർണവിലയും
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. 24 കാരറ്റ് സ്വർണത്തിന് അഞ്ഞൂറ് രൂപ കുറഞ്ഞ് പത്ത് ഗ്രാമിന് 1,09,264 രൂപയിലെത്തിയതായണ് റിപ്പോർട്ട്. വെള്ളി വിലയിലും നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്.
ALSO READ: സ്വർണം കൂടുതലും ഇവരുടെ കൈയിൽ, വില കൂട്ടുന്നതിലും പ്രധാനി; ഇന്ത്യയുടെ സ്ഥാനം…
യുഎസ് ഫെഡറൽ റിസർവ് പലിശ കുറച്ചത് സ്വർണ വില ഇടിയാൻ കാരണമായിട്ടുണ്ട്. ഇനി നാലു ശതമാനം മുതൽ 4.25ശതമാനം വരെയാകും പലിശ നിരക്ക്. 4.25 ശതമാനം മുതൽ 4.50 ശതമാനം വരെയായിരുന്നു പലിശനിരക്ക്. പലിശ പ്രഖ്യാപനം വന്നതിന് പിന്നാലെ രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,700 ഡോളറിന് മുകളിലായി.
പിന്നീട് 3,704.53 ഡോളറായെങ്കിലും അവിടെ നിന്നും താഴോട്ടിറങ്ങി. സ്വര്‍ണവിലയിലെ പടിയിറക്കം കേരളത്തിലും ഗുണം ചെയ്തു. അതേസമയം സ്വർണം വാങ്ങാൻ കുറച്ചും കൂടി കാത്തിരിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. വിലയിൽ ഇടിവിനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കുന്നു.