AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: ഇതുവരെ കണ്ടതൊന്നുമല്ല, നവംബറില്‍ സ്വര്‍ണം മറ്റൊരു ചരിത്രം കുറിക്കും; വില കൂടുമോ കുറയുമോ?

Gold Price November Forecast: സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് വലിയ അളവിലാണ് പണമൊഴുകുന്നത്. എന്നിരുന്നാലും സ്വര്‍ണം വരുമാനം നല്‍കാത്ത വസ്തുവാണെന്നാണ് ഫ്യൂച്ചേഴ്‌സ് ട്രേഡര്‍ കാര്‍ലി ഗാര്‍ണര്‍ പറയുന്നത്.

Gold Rate: ഇതുവരെ കണ്ടതൊന്നുമല്ല, നവംബറില്‍ സ്വര്‍ണം മറ്റൊരു ചരിത്രം കുറിക്കും; വില കൂടുമോ കുറയുമോ?
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 24 Oct 2025 11:02 AM

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയില്‍, ഒരു വര്‍ഷം സംഭവിക്കാവുന്ന വിലവര്‍ധനവ് ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍, അങ്ങനെ നിരവധി വിശേഷങ്ങളില്‍ മുഴുകയാണ് ഇന്ന് സ്വര്‍ണം. എന്നാല്‍ ക്രമാതീതമായ വിലവര്‍ധനവിനിടെ ദീപാവലിയ്ക്ക് ശേഷമുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന് സംഭവിച്ചത് കനത്ത ഇടിവാണ്. കുറേനാളുകള്‍ക്ക് ശേഷം സംഭവിച്ച വിലയിടിവ് സമ്മിശ്ര പ്രവചനങ്ങള്‍ക്കാണ് വഴിവെച്ചത്.

സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ ഇടിഎഫുകളിലേക്ക് വലിയ അളവിലാണ് പണമൊഴുകുന്നത്. എന്നിരുന്നാലും സ്വര്‍ണം വരുമാനം നല്‍കാത്ത വസ്തുവാണെന്നാണ് ഫ്യൂച്ചേഴ്‌സ് ട്രേഡര്‍ കാര്‍ലി ഗാര്‍ണര്‍ പറയുന്നത്. സ്വര്‍ണത്തില്‍ ഇറക്കവും കയറ്റവും മാറിമാറി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാക്‌സോ ബാങ്കിലെ കമ്മോഡിറ്റി സ്ട്രാറ്റജി മേധാവി ഒലെ ഹാന്‍സെന്‍ സ്വര്‍ണത്തില്‍ ഇപ്പോഴും ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു. 2026 വരെ സ്വര്‍ണത്തിനും വെള്ളിയ്ക്കും ബുള്ളിഷ് പ്രതീക്ഷയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ അഭിപ്രായത്തില്‍ അടുത്ത വര്‍ഷം സ്വര്‍ണത്തിന്റെ വില ഔണ്‍സിന് 4,400 ഡോളര്‍ എന്ന നിരക്കിലേക്കെത്തും. ഇവിടെ എഫ്എക്‌സ് എംപയര്‍ വ്യത്യസ്തമായ വീക്ഷണമാണ് നടത്തുന്നത്. 2006ലെ മാതൃക പിന്തുടരാന്‍ സ്വര്‍ണം ആഗ്രഹിക്കുന്നുണ്ട് പോലും. രണ്ട് മാസത്തിനുള്ളില്‍ സ്വര്‍ണവില ഉയര്‍ന്നത് 36 ശതമാനം. എന്നാല്‍ തൊട്ടടുത്ത മാസം ഇടിവ് നേരിട്ട് നേട്ടങ്ങള്‍ ഇല്ലാതായ കാര്യം എംപയര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: Gold Rate: സ്വര്‍ണം കേരളത്തില്‍ നിന്ന് വാങ്ങി ഡല്‍ഹിയില്‍ വില്‍ക്കാം; പതിന്മടങ്ങ് ലാഭം?

നവംബറില്‍ സ്വര്‍ണവില ഇനിയും താഴേക്കെത്തുമെന്നാണ് എഫ്എക്‌സ് എംപയറിലെ എജി തോര്‍സണ്‍ പറയുന്നത്. സ്വര്‍ണം ഔണ്‍സിന് 3,500 ഡോളറിന് താഴേക്ക് എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.