AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വര്‍ണം കേരളത്തില്‍ നിന്ന് വാങ്ങി ഡല്‍ഹിയില്‍ വില്‍ക്കാം; പതിന്മടങ്ങ് ലാഭം?

Gold Profit Calculation: ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കാണ്. ചിലയിടങ്ങളില്‍ ഉയര്‍ന്ന വില സ്വര്‍ണത്തിന് നല്‍കേണ്ടി വരുമ്പോള്‍, മറ്റിടത്ത് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കുന്നു. വിലയിലെ ഈ മാറ്റം പലരും മികച്ച അവസരമായും കാണുന്നു.

Gold Rate: സ്വര്‍ണം കേരളത്തില്‍ നിന്ന് വാങ്ങി ഡല്‍ഹിയില്‍ വില്‍ക്കാം; പതിന്മടങ്ങ് ലാഭം?
പ്രതീകാത്മക ചിത്രം Image Credit source: Deepak Sethi/E+/Getty Images
shiji-mk
Shiji M K | Updated On: 24 Oct 2025 11:53 AM

ദീപാവലിയ്ക്ക് ശേഷം വിലക്കയറ്റത്തില്‍ രണ്ട് ദിവസത്തെ ഇടിവേളയെടുത്ത സ്വര്‍ണം വീണ്ടും മലകയറുകയാണ്. വിലക്കുറവ് കണ്ട് ആരും മോഹിക്കേണ്ടെന്ന സൂചന നല്‍കിയാണ് കുതിപ്പ് തുടര്‍ന്നത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെല്ലാം പരിസമാപ്തിയിലേക്ക് എത്തിയത് സ്വര്‍ണത്തിലെ ഡിമാന്‍ഡ് കുറച്ചു. പലരും ഇക്വിറ്റികളിലേക്ക് മാറിയതും സ്വര്‍ണത്തിന് തിരിച്ചടിയായി. എന്നാല്‍ എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറന്നു, വീണ്ടും വില കുതിക്കുകയാണ്.

ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും സ്വര്‍ണത്തിന് വ്യത്യസ്ത നിരക്കാണ്. ചിലയിടങ്ങളില്‍ ഉയര്‍ന്ന വില സ്വര്‍ണത്തിന് നല്‍കേണ്ടി വരുമ്പോള്‍, മറ്റിടത്ത് കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം ലഭിക്കുന്നു. വിലയിലെ ഈ മാറ്റം പലരും മികച്ച അവസരമായും കാണുന്നു. കാരണം വില കുറഞ്ഞ സ്ഥലങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങി, വില കൂടിയ സ്ഥലത്ത് വില്‍ക്കുന്നതാണ് പുതിയ ട്രെന്‍ഡ്.

കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങിച്ച് ഡല്‍ഹിയില്‍ വില്‍ക്കാന്‍ ഒരു പ്ലാനുണ്ടോ നിങ്ങള്‍ക്ക്? എങ്കില്‍ ഇങ്ങനെ ചെയ്യുന്നത് വഴി എത്ര രൂപ വരെ ലാഭം നേടാന്‍ സാധിക്കുമെന്ന് അറിയാമോ?

പണികൂലി

കേരളത്തില്‍ പലയിടത്തും സ്വര്‍ണത്തിന് പണികൂലി കുറവാണ്. എന്നാല്‍ ഇത് എല്ലാ സ്വര്‍ണാഭരണങ്ങളിലും ബാധകമല്ല. ഡല്‍ഹിയില്‍ സ്വര്‍ണം വില്‍ക്കുമ്പോള്‍ പണികൂലിയിലുള്ള വ്യത്യാസം കൂടി പരിഗണിക്കേണ്ടതാണ്.

ഉദാഹരണം, 22 കാരറ്റ് സ്വര്‍ണം 1 ഗ്രാമിന് 500 രൂപ പണികൂലിയാണ് കേരളത്തില്‍, ഡല്‍ഹിയില്‍ 600 രൂപയുമാണെങ്കില്‍ 100 ഗ്രാം സ്വര്‍ണം വില്‍ക്കുന്നത് വഴി നിങ്ങള്‍ക്ക് പണികൂലിയിനത്തില്‍ മാത്രം ലഭിക്കുന്ന ലാഭം 10,000 രൂപയാണ്.

ലാഭം കണക്കാക്കാം

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,000 രൂപയാണ് കേരളത്തില്‍ എന്ന് കരുതൂ, 5,200 രൂപ ഡല്‍ഹിയിലും. പണികൂലി കേരളത്തില്‍ 100, ഡല്‍ഹിയില്‍ 150 രൂപ, ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം 50-100 രൂപ വരെ.

24 കാരറ്റ് സ്വര്‍ണത്തിന് 5,400 രൂപ കേരളത്തില്‍ 5,600 രൂപ ഡല്‍ഹിയില്‍, പണികൂലി കേരളത്തില്‍ 150 രൂപ, ഡല്‍ഹിയില്‍ 200 രൂപയാണെങ്കില്‍ ലഭിക്കുന്ന ലാഭം 50-150 രൂപ വരെ.

ശ്രദ്ധിക്കാം

  • സ്വര്‍ണം വില്‍ക്കുമ്പോള്‍ മൂലധനനേട്ട നികുതി ബാധകമാണ്. 3 വര്‍ഷത്തിന് താഴെ കൈവശം വെച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹ്രസ്വകാല മൂലധനനേട്ട നികുതി നല്‍കണം.
  • സ്വര്‍ണം വില്‍ക്കുന്ന സമയത്ത് ഗ്രാം സ്‌കെയില്‍ അല്ലെങ്കില്‍ ഓഫീഷ്യല്‍ വെയ്റ്റ് ചെക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
  • സ്വര്‍ണം വാങ്ങിയ ബില്‍ കൈവശമുണ്ടായിരിക്കണം.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.