Gold Rate: സ്വര്‍ണവില ഈയാഴ്ച തന്നെ 1.25 ലക്ഷത്തിലേക്ക്! പൊന്നിന്റെ പോക്ക് ശരിയല്ലെന്ന് വിദഗ്ധര്‍
Gold Price Forecast in India: ആഗോള സാമ്പത്തിക ആശങ്കകള്‍ തന്നെയാണ് സ്വര്‍ണവില ഉയരുന്നതിന് പ്രധാന ഘടകമായി പറയുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങളും യുഎസിലെ സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിവ് തുടങ്ങിയ ഘടകങ്ങളും പരിഗണിച്ച് നിക്ഷേകര്‍ സ്വര്‍ണത്തിലേക്ക് ചേക്കേറുന്നത് വര്‍ധിച്ചു.
2024 ന്റെ പകുതി മുതല്‍ അസാധാരണമായ കുതിപ്പാണ് സ്വര്‍ണവിലയില്‍ സംഭവിക്കുന്നത്. അതുവരെ വില വര്‍ധനവ് സംഭവിക്കുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ വാങ്ങിക്കാനാകുന്ന നിരക്കിലായിരുന്നു യാത്ര എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ ഇന്നതല്ല സ്ഥിതി സ്വര്‍ണത്തിന് ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു, വിലയിലും നിക്ഷേപത്തിലുമെല്ലാം സ്വര്‍ണം തന്നെ മുന്നില്‍.
സ്വര്‍ണവില 10 ഗ്രാമിന് 1.25 ലക്ഷം രൂപയെന്ന ലക്ഷ്യം താണ്ടാന്‍ ഇനി അധിക നാളുകളില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1 ലക്ഷം രൂപയ്ക്ക് വളരെ അടുത്താണ് നിലവില്‍ സ്വര്‍ണത്തിന്റെ വില. 3 ശതമാനം ജിഎസ്ടിയാണ് സ്വര്‍ണത്തിനും വെള്ളിക്കുമുള്ളത്. വെള്ളിയാഴ്ച 999 സ്വര്‍ണത്തിന്റെ ക്ലോസിങ് വില പരിഗണിക്കുമ്പോള്‍, 10 ഗ്രാമിന്റെ വില 1,16,833 രൂപ. ഇതിലേക്ക് 3 ശതമാനം നികുതിയും ചേര്‍ക്കുമ്പോള്‍ ആകെ 1,20,337 രൂപയായിരിക്കും. വിലയിലുണ്ടാകുന്ന ഏതൊരു ചെറിയ ചലനവും ഈ നിരക്ക് മാറ്റിമറിക്കും. അതിനാല്‍ തന്നെ സ്വര്‍ണം വൈകാതെ 1.25 ലക്ഷമമെന്ന കടമ്പ മറികടക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ നിലവില്‍ 90,000 രൂപയ്ക്ക് അരികിലാണ് സ്വര്‍ണവില. ആയതിനാല്‍ ജിഎസ്ടിയും പണികൂലിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ഉള്‍പ്പെടെ ഏകദേശം 1,20,000 രൂപയോളം 10 ഗ്രാമിന് നല്‍കണം. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുകയാണെങ്കില്‍ ഒന്നര ലക്ഷം രൂപയോളം 10 ഗ്രാമിനായി ചെലവാക്കേണ്ടി വരുംയ




സ്വാധീനിക്കുന്ന ഘടകങ്ങള്‍
ആഗോള സാമ്പത്തിക ആശങ്കകള്‍ തന്നെയാണ് സ്വര്‍ണവില ഉയരുന്നതിന് പ്രധാന ഘടകമായി പറയുന്നത്. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങളും യുഎസിലെ സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, സ്റ്റോക്ക് മാര്‍ക്കറ്റ് ഇടിവ് തുടങ്ങിയ ഘടകങ്ങളും പരിഗണിച്ച് നിക്ഷേകര്‍ സ്വര്‍ണത്തിലേക്ക് ചേക്കേറുന്നത് വര്‍ധിച്ചു.
Also Read: Gold Loan: സ്വർണം പോലെ ഡിമാൻഡ് ഗോൾഡ് ലോണിനും; പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ഇത്!
സ്വര്‍ണം പ്രധാനമായും യുഎസ് ഡോളറിലാണ് വിലമതിക്കുന്നത്. അതിനാല്‍ ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയും വര്‍ധിക്കും. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതും സ്വര്‍ണത്തെ സ്വാധീനിച്ചു. പലിശ കുറയുമ്പോള്‍ സ്വര്‍ണം പോലുള്ള അസറ്റുകളുടെ ഡിമാന്‍ഡ് വര്‍ധിക്കും.
ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ താഴ്ചയും വില വര്‍ധനവിന് ആക്കംക്കൂട്ടി. വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം സംഭരിക്കുന്നതും വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. നമ്മുടെ രാജ്യത്തെ വിവാഹ സീസണും ഉത്സവങ്ങളും സ്വര്‍ണം വാങ്ങിക്കുന്നതിന്റെ അളവ് വര്‍ധിപ്പിക്കുന്നതിനാല്‍ വിലയും വര്‍ധിക്കാനിടയാകും.