AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: താഴോട്ടിറക്കം അതിനിയില്ല; ഒക്ടോബര്‍ 6 മുതല്‍ സ്വര്‍ണത്തില്‍ വമ്പന്‍ മാറ്റങ്ങള്‍

October 6 Gold Price Prediction in Kerala: കഴിഞ്ഞ ദിവസവും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണമെത്തിയത്. 640 രൂപ പവന് വര്‍ധിച്ച്, വില 87,560 രൂപയിലേക്കെത്തി. ഒക്ടോബര്‍ മാസത്തില്‍ തന്നെ രേഖപ്പെടുത്തിയ 87,440 രൂപയെന്ന റെക്കോഡാണ് സ്വര്‍ണം മറികടന്നത്.

Kerala Gold Rate: താഴോട്ടിറക്കം അതിനിയില്ല; ഒക്ടോബര്‍ 6 മുതല്‍ സ്വര്‍ണത്തില്‍ വമ്പന്‍ മാറ്റങ്ങള്‍
പ്രതീകാത്മക ചിത്രംImage Credit source: PTI
shiji-mk
Shiji M K | Published: 05 Oct 2025 06:46 AM

സ്വര്‍ണം എന്നത് ഇന്ന് നിസാരമായൊരു വാക്കല്ല, കാലങ്ങള്‍ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ വിലയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ചരിത്രവിലയിലാണ് കഴിഞ്ഞ കുറേയേറെ ദിവസങ്ങളായി സ്വര്‍ണത്തേരോട്ടം. ഓരോ ദിവസവും പുത്തന്‍ വിലയുമായെത്തുന്ന സ്വര്‍ണം തെല്ലൊന്നുമല്ല ജനങ്ങളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസവും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണമെത്തിയത്. 640 രൂപ പവന് വര്‍ധിച്ച്, വില 87,560 രൂപയിലേക്കെത്തി. ഒക്ടോബര്‍ മാസത്തില്‍ തന്നെ രേഖപ്പെടുത്തിയ 87,440 രൂപയെന്ന റെക്കോഡാണ് സ്വര്‍ണം മറികടന്നത്. ദിവസം രണ്ട് തവണ വില മാറിമറിഞ്ഞതും നമ്മള്‍ കണ്ടു. ഇന്ന് ഒക്ടോബര്‍ അഞ്ച് ഞായര്‍, ഇന്ന് സ്വര്‍ണവിലയില്‍ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കില്ല. എന്നാല്‍ വരാനിരിക്കുന്ന ആഴ്ച നിര്‍ണായകമാണ്.

വില കുറയുമോ?

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 3,897 രൂപയായിരുന്നു. യുഎസില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകളെ വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു സ്വര്‍ണത്തിന്റെ മുന്നേറ്റം. എന്നാല്‍ ഡോളര്‍ വിലയില്‍ പിന്നീട് ഇടിവ് സംഭവിച്ചെങ്കിലും യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങിയത് സ്വര്‍ണത്തിന് വീണ്ടും കരുത്തേകി.

പ്രവര്‍ത്തന ഫണ്ടുമായി ബന്ധപ്പെട്ട ബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുഎസിലെ അവശ്യസേവനങ്ങള്‍ ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയായിരുന്നു. ഇതേസ്ഥിതി വരും ആഴ്ചയിലും തുടരുകയാണെങ്കില്‍ ഡോളറിനും ബോണ്ടിനുമെല്ലാം ഇത് തിരിച്ചടി സൃഷ്ടിക്കും. ആ ആഘാതം സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Also Read: Kerala Gold Rate: 90,000 ത്തിനരികെ; സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, ചരിത്രവില തുടരുന്നു

വില വീണ്ടും ഉയരുകയാണെങ്കില്‍ പണികൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവയെല്ലാം ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങിക്കണമെങ്കില്‍ 1 ലക്ഷം രൂപയെങ്കിലും കേരളത്തില്‍ നല്‍കേണ്ടി വരും. നിലവില്‍ 95,000 രൂപയോളമാണ് ഒരു പവന്‍ ആഭരണത്തിന് ഈടാക്കുന്നത്.