Kerala Gold Rate: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; 1,000 രൂപ കൂടി, വില മാറിയത് ഇന്ന് രണ്ട് തവണ
Hike in Gold Price in Kerala: രാവിലെ ഉയര്‍ന്നതിനേക്കാള്‍ 1,000 രൂപ കൂടി വര്‍ധിച്ചുള്ള നിരക്കാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിവസത്തില്‍ രണ്ട് തവണ വില മാറുന്നത്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ മാറ്റം. ഇന്ന് രണ്ട് തവണയാണ് സ്വര്‍ണവില മാറിയത്. രാവിലെ ഉയര്‍ന്നതിനേക്കാള്‍ 1,000 രൂപ കൂടി വര്‍ധിച്ചുള്ള നിരക്കാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദിവസത്തില്‍ രണ്ട് തവണ വില മാറുന്നത്.
ഇന്ന് (സെപ്റ്റംബര്‍ 23) ചൊവ്വാഴ്ച രാവിലെ 83,840 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഉച്ചയ്ക്ക് ശേഷം 1,000 രൂപ കൂടി വര്‍ധിച്ച് സ്വര്‍ണവില 84,840 ലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് രാവിലെ 10480 രൂപയും ഉച്ചയ്ക്ക് ശേഷം 10605 രൂപയുമാണ്.
Also Read: Gold Rate: സ്വര്‍ണവില എന്തായാലും 3 ലക്ഷത്തിലെത്തും; അങ്ങനെയെങ്കില്‍ ഇപ്പോള്‍ എന്ത് ചെയ്യണം?
ഇതേ ട്രെന്‍ഡില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ബുധനാഴ്ച സ്വര്‍ണവില 85,000 രൂപയ്ക്ക് മുകളില്‍ പോകും. രാജ്യാന്തര വിപണിയില്‍ 44 ഡോളര്‍ വര്‍ധിച്ച് 3,874 ഡോളറിലാണ് സ്വര്‍ണവ്യാപാരം.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,758 ഡോളര്‍ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് സ്വര്‍ണവില മാറിയത്. ഇതേസ്ഥിതി തുടരുകയാണെങ്കില്‍ സ്വര്‍ണവില വൈകാതെ 1 ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.