Kerala Gold Rate: കുറഞ്ഞതൊക്കെ കൂട്ടി; കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

Gold Price on September 26 Friday: സ്വര്‍ണവിലയില്‍ നേരിയ ഇടിവ് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അതിനാല്‍ തന്നെ കുതിച്ചുചാട്ടം വ്യാപാരികള്‍ ഉള്‍പ്പെടെ പ്രവചിച്ചിരുന്നു.

Kerala Gold Rate: കുറഞ്ഞതൊക്കെ കൂട്ടി; കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

പ്രതീകാത്മക ചിത്രം

Updated On: 

09 Oct 2025 | 08:03 PM

കേരളത്തില്‍ വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ട് ദിവസം വിലക്കുറഞ്ഞ സ്വര്‍ണമാണ് ഇന്ന് വീണ്ടും വില ഉയര്‍ത്തിയത്. സ്വര്‍ണവിലയില്‍ നേരിയ ഇടിവ് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അതിനാല്‍ തന്നെ കുതിച്ചുചാട്ടം വ്യാപാരികള്‍ ഉള്‍പ്പെടെ പ്രവചിച്ചിരുന്നു.

കഴിഞ്ഞ ദിവസം 83,920 ഒരു പവന് ഉണ്ടായിരുന്ന സ്വര്‍ണം ഇന്ന് 84,240 രൂപയിലേക്കാണ് ഉയര്‍ന്നത്. 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 10,530 രൂപയാണ്. കഴിഞ്ഞ ദിവസം 10,490 രൂപയായിരുന്നു. 40 രൂപയാണ് ഒരു ഗ്രാമിന് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3,734 ഡോളറാണ് വില. നിലവില്‍ അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന രാഷ്ട്രീയ-സാമ്പത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണമെന്ന സുരക്ഷിത നിക്ഷേപത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നു. അതിനാല്‍ തന്നെ സ്വര്‍ണവില ഇനിയും ഉയരാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് പണപ്പെരുപ്പം, യുഎസ് പലിശ നിരക്കുകള്‍, വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, രാജ്യാന്തര നയങ്ങള്‍ മാറുന്നത്. രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍, ഓഹരി വിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ