Gold Rate: രാവിലെ കൂടിയത് 2360 രൂപ, ഉച്ചയോടെ പവന് 1400 രൂപ പിന്നെയും കൂടി…. സ്വർണവില ഇതെങ്ങോട്ട്?

Gold rate in Kerala records a high: ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വവും രാഷ്ട്രീയ നീക്കങ്ങളുമാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Gold Rate: രാവിലെ കൂടിയത് 2360 രൂപ, ഉച്ചയോടെ പവന് 1400 രൂപ പിന്നെയും കൂടി.... സ്വർണവില ഇതെങ്ങോട്ട്?

Gold Rate

Updated On: 

28 Jan 2026 | 03:19 PM

കൊച്ചി: കേരളത്തിൽ സ്വർണ്ണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സാധാരണക്കാരെയും നിക്ഷേപകരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. ഇന്ന് മാത്രം പവന് മൂവായിരത്തിലധികം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാവിലെ വിപണി തുറന്നപ്പോൾ തന്നെ പവന് 2,360 രൂപ വർദ്ധിച്ചിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും 1,400 രൂപ കൂടി ഉയർന്നതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,22,520 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ഗ്രാമിന് ആനുപാതികമായി രാവിലെ 295 രൂപയും ഉച്ചയ്ക്ക് 175 രൂപയുമാണ് വർദ്ധിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രേഖപ്പെടുത്തിയ 1,19,320 രൂപ എന്ന റെക്കോർഡ് വിലയാണ് ഇന്ന് തിരുത്തപ്പെട്ടത്.

സ്വർണ്ണവിലയുടെ ഈ അപ്രതീക്ഷിത കുതിപ്പ് വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 23-നാണ് സ്വർണ്ണവില ആദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. അവിടെനിന്നും വെറും ആഴ്ചകൾക്കുള്ളിലാണ് വില 1.22 ലക്ഷത്തിലേക്ക് എത്തിയത് എന്നത് വിപണിയിലെ അസ്ഥിരതയുടെ ആഴം വ്യക്തമാക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ വൻ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ALSO READ: ഇതാണ് പണം കായ്ക്കുന്ന മരം, ‘ഗ്രീന്‍ ഗോള്‍ഡ്’ കൃഷി ചെയ്യൂ; വരുമാനം ലക്ഷങ്ങള്‍

ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വവും രാഷ്ട്രീയ നീക്കങ്ങളുമാണ് വിലക്കയറ്റത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗ്രീൻലാൻഡിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ കടുത്ത വ്യാപാര തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.

ഇതിനുപുറമെ, ഇറാനെതിരെ അമേരിക്ക സൈനിക നീക്കം നടത്താൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതോടെ നിക്ഷേപകർ ആശങ്കയിലായി. ഓഹരി വിപണിയിലെ അസ്ഥിരത ഭയന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ലോകമെമ്പാടുമുള്ള ആളുകൾ സ്വർണ്ണത്തിലേക്ക് തിരിഞ്ഞതാണ് വില ഇത്രയധികം ഉയരാൻ ഇടയാക്കിയത്. വരും ദിവസങ്ങളിലും അന്താരാഷ്ട്ര സാഹചര്യങ്ങൾക്കനുസരിച്ച് വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം.

ഒരു ഗ്ലാസ് വെള്ളം, ഒരു സ്പൂൺ നെയ്യ്; ഗുണങ്ങൾ കേട്ടാൽ ഞെട്ടും
സമൂസയുടെ ത്രികോണാകൃതിക്ക് കാരണമെന്ത്?
ഇത് ചെയ്താൽ ഫ്രീസറിൽ ഐസ് കട്ടപിടിക്കില്ല
ആരോഗ്യ ഗുണങ്ങൾ അറിഞ്ഞ് ചാമ്പക്ക കഴിക്കാം
കാശ്മീരിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യം
അടിച്ചുകൊണ്ടുപോയത് 30 ഗ്രാമിലേറെ സ്വര്‍ണവും, അമ്പതിനായിരം രൂപയും; ബെംഗളൂരുവില്‍ നടന്ന കവര്‍ച്ച
അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽ പെടുന്നതിൻ്റെ CCTV ദൃശ്യങ്ങൾ
ഭാഗ്യം! ആ കുട്ടി രക്ഷപ്പെട്ടു; എങ്കിലും കാണുമ്പോള്‍ ഒരു ഞെട്ടല്‍