Gold: സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; കാരറ്റ്, വൈറ്റ് ​ഗോൾഡ്, ഹാള്‍ മാര്‍ക്കിംഗ്…ഇതൊക്കെ എന്താണെന്ന് അറിയാമോ?

Gold Related Terms: വാർത്തകളിലും പരസ്യങ്ങളിലും സ്വർണവുമായി ബന്ധപ്പെട്ട് കാരറ്റ്, ഹോൾമാർക്കിംഗ് പോലുള്ള ചില പദങ്ങൾ കേൾക്കാറുണ്ട്. ഇവയെല്ലാം എന്താണെന്ന് അറിയോമോ?

Gold: സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; കാരറ്റ്, വൈറ്റ് ​ഗോൾഡ്, ഹാള്‍ മാര്‍ക്കിംഗ്...ഇതൊക്കെ എന്താണെന്ന് അറിയാമോ?

Gold

Published: 

16 Sep 2025 | 10:59 AM

സ്വർണമെന്ന് കേൾക്കുമ്പോഴേ അതിന്റെ വിലയായിരിക്കും നമ്മുടെ മനസിൽ ആദ്യമെത്തുന്നത്. എന്നാൽ വാർത്തകളിലും പരസ്യങ്ങളിലും സ്വർണവുമായി ബന്ധപ്പെട്ട് കാരറ്റ്, ഹോൾമാർക്കിംഗ് പോലുള്ള മറ്റ് ചില പദങ്ങളും കേൾക്കാറുണ്ട്. ഇവയെല്ലാം എന്താണെന്ന് അറിയോമോ?

കാരറ്റ്

സ്വര്‍ണത്തിന്റെ ശുദ്ധത അളക്കാനുള്ള സൂചകമാണ് കാരറ്റ്. പൂജ്യം മുതല്‍ 24 വരെയുള്ള സ്‌കെയിലായാണ് അളക്കുന്നത്. ഏറ്റവും ശുദ്ധമായ സ്വര്‍ണം 24 കാരറ്റാണ്. ആഭരണങ്ങള്‍ക്കായി 22 കാരറ്റോ 21 കാരറ്റോ ആയിരിക്കും ഉപയോ​ഗിക്കുക.

വൈറ്റ് ​ഗോള്‍ഡ്, റോസ് ​ഗോള്‍ഡ്

മഞ്ഞ നിറത്തിലുള്ള സ്വർണം സ്വാഭാവികമായി ഉൽപ്പാദിപ്പിക്കുന്ന ഒരു തരം ലോഹമാണ്. എന്നാൽ വെളുത്ത സ്വർണ്ണം സ്വാഭാവിക സ്വർണ്ണമല്ല. മറ്റ് ലോഹങ്ങളുമായി യോജിപ്പിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.  ശുദ്ധമായ സ്വര്‍ണത്തില്‍ പലേഡിയമോ നിക്കലോ ചേര്‍ത്താണിവ ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് വെളുത്ത സ്വർണ്ണത്തിന് മഞ്ഞ സ്വർണ്ണത്തേക്കാൾ വില കൂടുതലാണ്.

അതുപോലെ ചെമ്പിന്റെയും സ്വര്‍ണത്തിന്റെയും സംയുക്തമാണ് റോസ് ​ഗോള്‍ഡ്. ഇതില്‍ 75 ശതമാനം സ്വര്‍ണവും 25 ശതമാനം ചെമ്പുമാണ് ഉണ്ടാകുക. 18 കാരറ്റ് സ്വര്‍ണം എന്നും റോസ് ഗോള്‍ഡ് അറിയപ്പെടുന്നുണ്ട്.

നഗ്ഗെറ്റ്

ഒരു സ്വർണ്ണ ഖനിയിൽ നിന്നോ അല്ലെങ്കിൽ പുഴകളുടെ അടിത്തട്ടിൽ നിന്നോ പ്രകൃതിദത്തമായി ലഭിക്കുന്ന, ഒരു ഉരുളൻ കല്ലിന്റെ രൂപത്തിലുള്ള സ്വർണ്ണത്തിന്റെ കഷണത്തെയാണ്  നഗ്ഗെറ്റ്’ എന്ന് പറയുന്നത്.

ALSO READ: സ്വര്‍ണമൊക്കെ പിന്നില്‍; അതിനേക്കാള്‍ വില കൂടിയ ലോഹങ്ങളുണ്ട് ഭൂമിയില്‍

ഹോൾമാർക്കിംഗ്, അസെ

സ്വർണ്ണാഭരണങ്ങളുടെയും മറ്റ് സ്വർണ്ണ ഉത്പന്നങ്ങളുടെയും ശുദ്ധിയും ഗുണനിലവാരവും ഉറപ്പുവരുത്തുന്ന പ്രക്രിയയാണ് ഹോൾമാർക്കിംഗ്. ഈ പ്രക്രിയയിലൂടെ, ഒരു അംഗീകൃത ഏജൻസി സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുകയും മുദ്ര പതിക്കുകയും ചെയ്യുന്നു. സ്വര്‍ണത്തിന്റെ ശുദ്ധത നിര്‍ണയിക്കാനുള്ള ബയോകെമിക്കല്‍ പരിശോധനയ്ക്കാണ് അസെ എന്ന് പറയുന്നത്.

ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്റ്റ് (EGR)

ഡിജിറ്റൽ രൂപത്തിൽ സ്വർണ്ണം കൈകാര്യം ചെയ്യാനും വ്യാപാരം ചെയ്യാനും സഹായിക്കുന്ന മാർഗം. ഇന്ത്യയിലെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) പോലുള്ള അംഗീകൃത എക്സ്ചേഞ്ചുകളിൽ ഇവ വ്യാപാരം ചെയ്യപ്പെടുന്നു. ഇതിനായി ട്രേഡിംഗ് എക്സ്ചേഞ്ചുകള്‍ ഖജനാവില്‍ ഫിസിക്കല്‍ രൂപത്തില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കണം. അവയുടെ മൂല്യമാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഒരാൾ സ്വർണ്ണം വാങ്ങുമ്പോൾ, അതിന് തുല്യമായ അളവിലുള്ള EGR-കൾ അവരുടെ ഡീമാറ്റ് അക്കൗണ്ടിൽ (demat account) ക്രെഡിറ്റ് ചെയ്യപ്പെടും.

സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം

സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതാണ് സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം. ഭൗതികമായി സ്വർണ്ണം കൈവശം വയ്ക്കാതെ തന്നെ സ്വർണ്ണത്തിൽ നിക്ഷേപിക്കാം. ഒരു വ്യക്തിക്ക് കുറഞ്ഞത് ഒരു ഗ്രാം സ്വർണ്ണത്തിന് തുല്യമായ ബോണ്ടുകൾ മുതൽ ഒരു സാമ്പത്തിക വർഷം പരമാവധി 4 കിലോഗ്രാം വരെയുള്ള ബോണ്ടുകൾ വാങ്ങാം.  8 വർഷമാണ് കാലാവധി. 5 വർഷത്തിന് ശേഷം പിൻവലിക്കാൻ അവസരമുണ്ട്.

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു