Gold Rate: കൂടിയും കുറഞ്ഞും സ്വർണവില; വാങ്ങുന്നതോ നിക്ഷേപിക്കുന്നതോ നല്ലത്?

Gold buying vs Invest in gold: അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ ഒരു പവൻ സ്വർണത്തിന് 89000 രൂപ വരെ ചെലവ് വന്നേക്കാം.

Gold Rate: കൂടിയും കുറഞ്ഞും സ്വർണവില; വാങ്ങുന്നതോ നിക്ഷേപിക്കുന്നതോ നല്ലത്?

Gold

Published: 

17 Sep 2025 12:32 PM

കേരളത്തിൽ സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവന് നൽകേണ്ടത് 81,920 രൂപയാണ്. എന്നാൽ സ്വർണവില പ്രവചനാതീതമായതിനാൽ ഇനി കൂടുമോ കുറയുമോ എന്ന് പറയാൻ കഴിയില്ല. സമീപകാലങ്ങളിൽ റെക്കോർഡ് കുതിപ്പാണ് സ്വർണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തിൽ ആദ്യമായി 82,000 കടന്നു. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതാണോ അതോ സ്വർണത്തിൽ നിക്ഷേപിക്കുന്നതാണോ ലാഭകരം എന്ന കാര്യത്തിൽ പലർക്കും സംശയം തോന്നിയേക്കാം.

സ്വർണം വാങ്ങുന്നത്

ആഭരണങ്ങൾ, നാണയങ്ങൾ, ബിസ്ക്കറ്റുകൾ എന്നിവ വാങ്ങി കൈവശം വെക്കുന്നതിനെയാണ് സ്വർണം വാങ്ങലായി കണക്കാക്കുന്നത്. നിലവിൽ ഒരു പവന് 81,920 രൂപ എന്ന നിരക്കിലാണ് സ്വർണാഭരണങ്ങളുടെ വ്യാപാരം. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്പോൾ 89000 രൂപ വരെ ചെലവ് വന്നേക്കാം. സ്വർണം വാങ്ങിയാൽ അടിയന്തര സാഹചര്യങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാം. കൂടാതെ നികുതി പ്രശ്നങ്ങളും കുറവാണ്.

എന്നാൽ സൂക്ഷിക്കുന്നതിന് സുരക്ഷാ പ്രശ്നങ്ങളുണ്ട്. ബാങ്ക് ലോക്കറിൽ വെച്ചാൽ വാർഷിക വാടക നൽകേണ്ടി വരും. കൂടാതെ ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലി ചാർജുകൾ നൽകിയാലും വിൽക്കുമ്പോൾ അവ കിട്ടില്ല. പെട്ടെന്ന് വില കുറഞ്ഞാൽ നഷ്ടമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ALSO READ: റെക്കോഡ് വിലയില്‍ കുതിപ്പ്; ഉത്സവ സീസണില്‍ സ്വര്‍ണം വാങ്ങിക്കാമോ?

സ്വർണത്തിൽ നിക്ഷേപിക്കുന്നത്

ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, ഗോൾഡ് ഇടിഎഫുകൾ, സോവറിൻ ഗോൾഡ് ബോണ്ടുകൾ (SGB) തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സ്വർണത്തിൽ നിക്ഷേപം നടത്താം. കൈവശം വെക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ സുരക്ഷാ പ്രശ്നങ്ങളില്ല. പണിക്കൂലി മുതലായ അധിക ചാർജുകളുമില്ല. ചെറിയ തുകയിൽ പോലും നിക്ഷേപിക്കാം. ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ പോലും നിക്ഷേപം ആരംഭിക്കാവുന്നതാണ്.

സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നതിന് സോവറിൻ ഗോൾഡ് ബോണ്ടുകളാണ് ഏറ്റവും ഫലപ്രദം. കാരണം ഇവയിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സോവറിൻ ഗോൾഡ് ബോണ്ടുകളിൽ നിന്നുള്ള വരുമാനത്തിന് നികുതിയില്ല. കൂടാതെ സോവറിൻ ഗോൾഡ് ബോണ്ടുകൾക്ക് വാർഷിക പലിശയും ലഭിക്കും.

എന്നാൽ നേരിട്ട് സ്വർണം കൈവശം വെക്കാൻ സാധിക്കില്ലെന്നതും വിപണിയിലെ വിലവ്യത്യാസങ്ങൾ കാരണം നിക്ഷേപത്തിന് നഷ്ടം സംഭവിക്കാം എന്നതും നിക്ഷേപങ്ങളിലെ പോരായ്മകളാണ്.

മികച്ചതേത്?

നിങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. സ്വർണം ആഭരണം എന്ന നിലയിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക്  സ്വർണം വാങ്ങാം. എന്നാൽ, പണമുണ്ടാക്കാൻ വേണ്ടിയാണെങ്കിൽ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ്. പണിക്കൂലിയും സുരക്ഷാപ്രശ്നങ്ങളും ഒഴിവാക്കി ഉയർന്ന വരുമാനം നേടാൻ ഇവ സഹായിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും