Gold Rate: സ്വർണം ആണ് സാറേ, നാളെ എന്താകുമെന്ന് അറിയാമോ? വില കൂട്ടാൻ ഇവരുണ്ട്!
Gold Rate Prediction: ഒരു പവന് ഒരു ലക്ഷത്തിനടുത്ത് എത്തിയ സ്വർണവില നിലവിൽ 80,000 - 90,000നിടയിൽ എത്തി നിൽക്കുകയാണ്. എന്നാൽ ഈ വില കുറവ് ശാശ്വതമാണോ, അടുത്ത ദിവസങ്ങളിൽ വില ഉയരുമോ? പരിശോധിക്കാം...

Gold
ഓരോ ദിവസവും സ്വർണവിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആഭരണപ്രേമികളെയും സാധാരണക്കാരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഒരു പവന് ഒരു ലക്ഷത്തിനടുത്ത് എത്തിയ സ്വർണവില നിലവിൽ 80,000 – 90,000നിടയിൽ എത്തി നിൽക്കുകയാണ്. എന്നാൽ ഈ വില കുറവ് ശാശ്വതമാണോ, അടുത്ത ദിവസങ്ങളിൽ വില ഉയരുമോ? പരിശോധിക്കാം…
യുഎസിൽ ട്രംപ് ഗവൺമെന്റിന്റെ ഷട്ട്ഡൗണും ചൈനയിൽ നിന്നുള്ള സാമ്പത്തിക ഡാറ്റകളും താരിഫ്, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കുകളും ഈ ആഴ്ച നിർണായകമാകും. കഴിഞ്ഞ ആഴ്ചയിൽ സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് $4001.28 എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്. യുഎസ് ഡോളർ ഇൻഡക്സ് 99.556 ആയി കുറഞ്ഞതും സ്വർണ്ണത്തിന് പിന്തുണ നൽകി. കൂടാതെ 10 വർഷത്തെ ട്രഷറി യീൽഡ് 4.093% ആയി കുറഞ്ഞതും സ്വർണ്ണത്തിന് അനുകൂലമായി.
സ്വർണവില കൂട്ടാൻ ഇവർ….
അമേരിക്കയിലെ പണപ്പെരുപ്പത്തിന്റെയും ജോലി അവരസങ്ങളുടെയും കണക്കുകള്‍, ചൈനയിലെ സാമ്പത്തിക കണക്കുകള്‍, വിവിധ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ താരിഫുകളിൽ യുഎസ് സുപ്രീംകോടതിയുടെ വിധി, ഫെഡറല്‍ റിസര്‍വ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ തുടങ്ങിയവയെല്ലാം വരുംദിവസങ്ങളിൽ സ്വർണവിലയിൽ നിർണായകമാകും.
ALSO READ: പഴയ സ്വര്‍ണം വില്‍ക്കാല്‍ ഇന്നാണ് ഏറ്റവും നല്ലത്; നാളേക്ക് മാറ്റിവെച്ചാല്‍ പണിയാകും
ഫെഡ് റിസര്‍വ് പലിശ കുറയ്ക്കുമ്പോള്‍ നിക്ഷേപ വരുമാനം കുറയും. ഇതോടെ നിക്ഷേപകര്‍ ബാങ്ക്, ബോണ്ട് എന്നിവയിലെ നിക്ഷേപം വിട്ട് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്‍ണം വാങ്ങിക്കൂട്ടും. ഇത് സ്വർണവില കുതിപ്പിന് ആക്കം കൂട്ടും.
അതേസമയം, അമേരിക്കയിലെ പണിമുടക്ക് തുടരുന്നതിനാൽ വ്യക്തമായ പണപ്പെരുപ്പം, തൊഴില്‍ കണക്കുകള്‍ പുറത്തുവരുമോ എന്ന് കാര്യത്തിൽ ഉറപ്പില്ല. ഈ സാഹചര്യത്തില്‍ നവംബർ 20ന് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല എന്നാണ് സൂചന. അതിനാൽ സ്വർണവിലയിൽ ഇടിവ് സംഭവിക്കാനും സാധ്യതയുണ്ട്.