AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate Today: കുതിപ്പിനൊടുവിൽ കേരളത്തിൽ സ്വർണ വില ഇടിഞ്ഞു: ഇനിയും കുറയും?

Kerala Gold Rate Today: കഴിഞ്ഞ കുറച്ച് നാളുകളായി കുതിച്ചുകയറിയ സ്വര്‍ണവില ഇന്നലെയാണ് അൽപം താഴ്ന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 74440 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്.

Kerala Gold Rate Today: കുതിപ്പിനൊടുവിൽ കേരളത്തിൽ സ്വർണ വില ഇടിഞ്ഞു: ഇനിയും കുറയും?
സ്വര്‍ണവില Image Credit source: PTI
sarika-kp
Sarika KP | Updated On: 17 Jun 2025 10:17 AM

സംസ്ഥാനത്തെ സ്വർണ വിലയിൽ ഇടിവ്. ഇന്ന് 840 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73600 രൂപയായി. ​ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയായി. കഴിഞ്ഞ കുറച്ച് നാളുകളായി കുതിച്ചുകയറിയ സ്വര്‍ണവില ഇന്നലെയാണ് അൽപം താഴ്ന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 74440 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. 22 കാരറ്റ് ഗ്രാമിന് 15 രൂപ താഴ്ന്ന് 9305 രൂപയിലായിരുന്നു വ്യാപാരം നടന്നത്.

ഇനിയുള്ള ദിവസങ്ങളിൽ സ്വർണവില കുറയുമെന്ന് പ്രതീക്ഷയിലാണ് സാധാരണക്കാർ. വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്ക് സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെ ഈ വില ഇടിവ് പ്രതീക്ഷ നൽകുന്നതാണ്. രാജ്യാന്തര സംഘര്‍ഷത്തിന് അയവ് വരാന്‍ സാധ്യതയുണ്ട് എന്ന നിഗമനങ്ങളാണ് വില കുറയാനുള്ള ഒരു കാരണം. ഇത് തുടർന്നാൽ വരും ദിവസങ്ങളിലും വില കുറയുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് അമേരിക്കയെ അറിയിച്ചതിനു പിന്നാലെയാണ് സ്വര്‍ണവില ഇടിഞ്ഞത്. മേഖലയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങി എന്നാണ് വിപണിയുടെ വിശ്വാസം.

Also Read:ഇസ്രായേൽ-ഇറാൻ സംഘർഷം; ഇന്ത്യയിൽ ഇന്ധന വില കൂടുമോ?

ജൂൺ 13 വരെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടായിരുന്നില്ല. 71000-ത്തിൽ ആരംഭിച്ച സ്വർണ വില ജൂൺ 13ന് 74000 കടക്കുകയായിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും 74,560 രൂപയായിരുന്നു സ്വർണത്തിന്റെ വിപണിവില. ഇതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന നിരക്ക്. ജൂൺ 1ന് രേഖപ്പെടുത്തിയ 71360 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.