Gold Rate Today: തൊട്ടാൽ പൊള്ളും പൊന്ന്; 88,000 കടന്ന് സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പ്

Gold Rate on October 6th 2025: ഇന്നലെ ഒരു പവൻ സ്വർണത്തിന് 87560 രൂപയായിരുന്നു വില, ഒരു പവന് നൽകേണ്ടിയിരുന്നത് 10945 രൂപയും. എന്നാൽ ഇന്ന് ഒറ്റയടിക്ക് 1,000 രൂപയാണ് കൂടിയത്.

Gold Rate Today: തൊട്ടാൽ പൊള്ളും പൊന്ന്; 88,000 കടന്ന് സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പ്

പ്രതീകാത്മക ചിത്രം

Updated On: 

06 Oct 2025 | 10:04 AM

സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുന്നു. ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 87560 രൂപയായിരുന്നു വില, ഒരു പവന് നൽകേണ്ടിയിരുന്നത് 10945 രൂപയും. എന്നാൽ ഇന്ന് ഒറ്റയടിക്ക് 1,000 രൂപയാണ് കൂടിയത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 88,560 രൂപയായി ഉയർന്നു. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും. ഒരു ​ഗ്രാം വാങ്ങിയാൽ 11,070 രൂപ നൽകണം.

യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ സ്വർണവില വർധിക്കുന്നതിന് കാരണമായിരുന്നു. കഴിഞ്ഞദിവസം വില രാജ്യാന്തര വിപണിയിൽ ഔൺസിന് 3,897 ഡോളർ എന്ന റെക്കോർഡിലുമെത്തി. കൂടാതെ ട്രംപ് ​ഗവൺമെന്റിന്റെ ‘പണിമുടക്കും’ സ്വർണവില കുതിപ്പിന് ആക്കം കൂട്ടി. ഈ പണിമുടക്ക് ഈ ആഴ്ചയിൽ തുടരുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാൽ അത് ഡോളറിനും ബോണ്ടിനും തിരിച്ചടിയാകുകയും സ്വർണവില വർദ്ധിപ്പിക്കുകയും ചെയ്യും.

ALSO READ: സ്വർണം പോലെ ഡിമാൻഡ് ഗോൾഡ് ലോണിനും; പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ഇത്!

സ്വർണവിലയെ സ്വാധീനിക്കുന്നവ

യുഎസ് പണപ്പെരുപ്പം, പലിശ നിരക്കുകൾ

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ

വിവാഹ സീസൺ, ദസറ, ദീപാവലി പോലുള്ള ആഘോഷ സമയങ്ങളിലുള്ള ഡിമാൻഡ്

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ പരിഗണിക്കുന്നത്

രൂപയുടെ മൂല്യത്തിലെ അസ്ഥിരത

ഒക്ടോബർ മാസത്തിലെ സ്വർണവില

ഒക്ടോബർ 1: 87000 രൂപ (രാവിലെ)

ഒക്ടോബർ 1: 87,440 രൂപ (വൈകിട്ട്)

ഒക്ടോബർ 2: 87040 രൂപ

ഒക്ടോബർ 3: 86,560 രൂപ

ഒക്ടോബർ 4: 87,560 രൂപ

ഒക്ടോബർ 5: 87,560 രൂപ

ഒക്ടോബർ 6: 88,560 രൂപ

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം