AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Interest Rates: ഫ്ലാറ്റ് പലിശ നിരക്ക് vs റെഡ്യൂസിങ് പലിശ നിരക്ക്; ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

Difference Between Flat and Reducing Interest: വിവിധ തരത്തിലുള്ള പലിശകളാണ് ഓരോ ധനകാര്യ സ്ഥാപനങ്ങളും ചുമത്തുന്നത്. അവയില്‍ പ്രധാനപ്പെട്ടതാണ്, ഫ്‌ളാറ്റ് ഇന്ററസ്റ്റ് റേറ്റും റെഡ്യൂസിങ് ഇന്ററസ്റ്റ് റേറ്റും.

Interest Rates: ഫ്ലാറ്റ് പലിശ നിരക്ക് vs റെഡ്യൂസിങ് പലിശ നിരക്ക്; ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്‌?
പ്രതീകാത്മക ചിത്രം Image Credit source: J Studios/DigitalVision/Getty Images
shiji-mk
Shiji M K | Published: 06 Oct 2025 14:13 PM

ലോണുകള്‍ എടുക്കുമ്പോള്‍ അവയ്ക്ക് പലിശ നല്‍കുക എന്നത് പ്രധാനമാണ്. എന്നാല്‍ വിവിധ തരത്തിലുള്ള പലിശകളാണ് ഓരോ ധനകാര്യ സ്ഥാപനങ്ങളും ചുമത്തുന്നത്. അവയില്‍ പ്രധാനപ്പെട്ടതാണ്, ഫ്‌ളാറ്റ് ഇന്ററസ്റ്റ് റേറ്റും റെഡ്യൂസിങ് ഇന്ററസ്റ്റ് റേറ്റും. ഇവയുടെ പ്രവര്‍ത്തനത്തെ കുറിച്ച് മനസിലാക്കാതെയാണ് പലരും ലോണുകളെടുക്കുന്നത്.

ഫ്‌ളാറ്റ് പലിശ നിരക്ക്

ആകെ വായ്പയുടെ മുന്‍കൂറായി നിശ്ചയിക്കപ്പെട്ട തുക കാലാവധിയിലുടനീളം ഈടാക്കുന്നു. നിങ്ങളുടെ വായ്പാ കാലാവധി തീരുന്നത് വരെ ഒരേ പലിശയാണ് ഇവിടെ നിങ്ങള്‍ അടയ്‌ക്കേണ്ടത്. 10 ലക്ഷം രൂപ വായ്പ 10 ശതമാനം പലിശ നിരക്കില്‍ എടുത്താല്‍ ഓരോ വര്‍ഷവും 1 ലക്ഷം പലിശയായി കണക്കാക്കുന്നു.

ഈ പലിശ നിരക്ക് എളുപ്പത്തില്‍ കണക്കാനാകും. വായ്പ എടുക്കുമ്പോള്‍ എത്ര രൂപ ചെലവ് വരുമെന്ന് ആദ്യം തന്നെ മനസിലാകുന്നു. എന്നാല്‍ പലിശയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിക്കുന്നില്ല.

റെഡ്യൂസിങ് പലിശ നിരക്ക്

നിങ്ങള്‍ എത്ര രൂപ ഇനി നല്‍കാനുണ്ട് എന്നതിനെ അനുസരിച്ചാണ് ഈ പലിശ നിരക്ക് കണക്കാക്കുന്നത്. ഓരോ മാസവും നിങ്ങള്‍ നല്‍കുന്ന ഇഎംഐ അനുസരിച്ച് ലോണ്‍ തുക കുറയും, ഇത് പലിശയിലും കുറവ് വരുത്തും. 10 ലക്ഷം രൂപ വായ്പയെടുത്താല്‍ 10 ശതമാനം റെഡ്യൂസിങ് നിരക്ക് പലിശയാണെങ്കില്‍ ആദ്യ മാസം മാത്രമാണ് ഇത് ബാധകം. പിന്നീട് വായ്പ തുക കുറയുമ്പോള്‍ പലിശയും കുറയുന്നു.

Also Read: Personal Loan: വ്യക്തിഗത വായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടയ്ക്കാം, അതും അധിക ചാർജുകളില്ലാതെ…

ഏതാണ് നല്ലത്?

റെഡ്യൂസിങ് പലിശ നിരക്ക് സ്വീകരിക്കുന്നതാണ് ഉചിതം. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും കുറഞ്ഞ തുക വായ്പ എടുത്തവര്‍ക്കും ഈ പലിശ നിരക്ക് ഉപകാരപ്രദമാണ്. എന്നാല്‍ നിങ്ങളുടെ വായ്പ തുകയെ ആശ്രയിച്ചിരിക്കും പലിശ രീതി.