ഇന്ന് സ്വർണം വാങ്ങുന്നതാണ് ബുദ്ധി; ഇന്നത്തെ വില ഇങ്ങനെ | Gold Rate Today In Kerala on November 4th, check Gold and Silver Price in Kochi, Trivandrum, Kozhikode, Kannur, Thrissur Malayalam news - Malayalam Tv9
Gold Rate Today In Kerala: ബുക്കിംഗുകള്‍ വഴി വില കുതിച്ചാല്‍ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാല്‍ വിപണി നിരക്കിലും സ്വര്‍ണ്ണം സ്വന്തമാക്കാം.
1 / 5
പ്രാദേശിക വിപണിയില്‍ ഇന്നും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി പവന് 58,960 രൂപയിലും, ഗ്രാമിന് 7,370 രൂപയിലുമാണ് വിൽപന നടക്കുന്നത്. ( IMAGE -FREEPIK )
2 / 5
ഈ മാസം സ്വര്‍ണ്ണം ഗ്രാമിന് 7,385 രൂപയിലും, പവന് 59,080 രൂപയിലുമാണ് വ്യാപാരം ആരംഭിച്ചത്. ഉത്സവ സീസണ്‍ ഡിമാന്‍ഡ് അവസാനിച്ചതും ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് സ്വര്‍ണ്ണവില നിശ്ചലമാകാന്‍ കാരണം എന്നാണ് വിവരം. ( IMAGE -FREEPIK )
3 / 5
30 ദിവസത്തിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 3.67% (97.02 ഡോളര്‍) വര്‍ധനയുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഉത്സവ സീസണില്‍ സ്വര്‍ണ്ണവില 60,000 രൂപയ്ക്ക് അടുത്തവരെ ഉയര്‍ന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്. ( IMAGE -FREEPIK )
4 / 5
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, ഫെഡ് യോഗ തീരുമാനങ്ങളുമാകും സ്വര്‍ണ്ണത്തിന്റെ ഭാവി തീരുമാനിക്കുക. ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ച് നിലവിലെ നിശ്ചലാവസ്ഥ പരിഗണിക്കാവുന്നതാണ്. ( IMAGE -FREEPIK )
5 / 5
ബുക്കിംഗുകള്‍ വഴി വില കുതിച്ചാല്‍ ബുക്കിംഗ് നിരക്കിലും, വില കുറഞ്ഞാല്‍ വിപണി നിരക്കിലും സ്വര്‍ണ്ണം സ്വന്തമാക്കാം. സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയിലും മാറ്റമില്ല. വെള്ളി ഗ്രാമിന് 105.90 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 847.20 രൂപയും, 10 ഗ്രാമിന് 1,059 രൂപയുമാണ്. ( IMAGE -FREEPIK )