Kerala Gold Price: പൊന്നിനോട് മുട്ടാൻ നിൽക്കേണ്ട, പൊള്ളും; വീണ്ടും സർവകാല റെക്കോർഡിൽ സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്
Gold Rate Today: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തി.

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തി. സെപ്റ്റംബർ 27-ന് കൂടിയ സ്വർണവില പിന്നീട് കുറയുന്ന കാഴ്ചയാണ് കണ്ടത്. (image credits: gettyimages)

മൂന്ന് ദിവസത്തിനിടെ 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 7100 രൂപയായി. പവന് 400 രൂപ കൂടിയതിനാൽ 56,800 രൂപ നൽകണം.സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് അങ്ങോട്ടേക്ക് കയറ്റിറക്കാങ്ങളാണ് ഉണ്ടായത്.(image credits: gettyimages)

മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. തുടർന്നാണ് മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയ ശേഷം കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. (image credits: gettyimages)

57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് സ്വര്‍ണവില ഇടിഞ്ഞത്. എന്നാൽ ഇനി അധികം വൈകാതെ 57,000 കടന്നും മുന്നേറുമെന്ന് ഉറപ്പായി. ഒക്ടോബർ മാസം ആരംഭിച്ചതും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി കൊണ്ടായിരുന്നു. (image credits: gettyimages)

240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,400 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7050 രൂപയിലെത്തിയിരുന്നു. ഇതോടെ ഈ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. (image credits: gettyimages)