5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Cafe Coffee Day: മാളവികയ്ക്കും തിരിച്ചുപിടിക്കാനായില്ല; കമ്പനി പാപ്പരത്തത്തിലേക്ക്; കഫേ കോഫി ഡേയ്ക്ക് എന്ത് സംഭവിച്ചു?

Cafe Coffee Day Faces Bankruptcy: നിലയില്ലാ കയത്തില്‍ മുങ്ങി താണുകൊണ്ടിരുന്ന കമ്പനിക്ക് അവര്‍ പുതുജന്മം നല്‍കിയത് ഭാര്യ മാളവിക ഹെഗ്‌ഡെയായിരുന്നു . 2020 ഡിസംബറിലാണ് കഫേ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്.

Cafe Coffee Day: മാളവികയ്ക്കും തിരിച്ചുപിടിക്കാനായില്ല; കമ്പനി പാപ്പരത്തത്തിലേക്ക്; കഫേ കോഫി ഡേയ്ക്ക് എന്ത് സംഭവിച്ചു?
മാളവിക ഹെഗ്‌ഡെ, കഫേ കോഫി ഡേ (image credits: social media)
Follow Us
sarika-kp
Sarika KP | Updated On: 02 Oct 2024 11:51 AM

ബെംഗളൂരു: രാജ്യത്തെ തന്നെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ (Cafe Coffee Day) ഉടമ വി.ജി. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ ഏവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. 2019 ജൂലായില്‍ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തില്‍ നിന്ന് ചാടിമരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ. മരണകാരണം കടബാധ്യതയായിരുന്നു. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലാണെന്നും കമ്പനിയുടെ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ്‌ ഉത്തരവാദിയെന്നും സിദ്ധാര്‍ത്ഥയുടെ ആത്മഹത്യകുറിപ്പിൽ പറ‌യുന്നു.

ബിസിനസ്സ് രം​ഗത്ത് താൻ പരാജയപ്പെട്ടുവെന്നും കടം വാങ്ങിയവരിൽ നിന്നും സ്വകാര്യ ഇക്വിറ്റി പങ്കാളികളില്‍ നിന്നും സമ്മർദങ്ങളും പീഡനങ്ങളും സഹിക്കുന്നതിനുമപ്പറുമായെന്നും ആരെയും വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ആയിരുന്നില്ല ലക്ഷ്യമെന്നും കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ എന്നാൽ ഇതിനു പിന്നാലെ ഭർത്താവിന്റെ കടബാധ്യത ഏറ്റെടുത്തുകൊണ്ടായിരുന്നു ഭാര്യ മാളവിക ഹെഗ്‌ഡെയുടെ വരവ്. ഭർത്താവിന്റെ മരണവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്ന ഒരാൾ എങ്ങനെയാണ് ഒരു കമ്പനിയെ വീണ്ടെടുക്കും എന്ന പലരും സംശയംപ്രകടിപ്പിച്ചു. എന്നാൽ ഇതൊന്നും ചെവികൊള്ളാൻ മാളവിക തയ്യാറായില്ല. ഇതിനെയോക്കെ തകിടംമറിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിലയില്ലാ കയത്തില്‍ മുങ്ങി താണുകൊണ്ടിരുന്ന കമ്പനിക്ക് അവര്‍ പുതുജന്മം നല്‍കി. 2020 ഡിസംബറിലാണ് കഫേ കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്.

അന്നുമുതല്‍ കമ്പനിയുടെ ഒരോ വളർച്ചയിലും മാളവിക കൂടെ തന്നെയുണ്ടായിരുന്നു. 2019-ല്‍ കോഫി ഡേയ്ക്ക് 7,000 കോടി രൂപയിലധികം കടമുണ്ടായിരുന്നു. ഇത് 2021 മാര്‍ച്ച് 31 എത്തിയപ്പോഴേക്കും കമ്പനിയുടെ കടം വെറും 1731 കോടി രൂപയാണെന്നാണ് അതിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനായി രാപകൽ ഇല്ലാതെ മാളവിക പരിശ്രമിച്ചു. കോവിഡ് സമയത്ത് മറ്റ് പല സ്റ്റോറുകളും അടച്ച് പൂട്ടിയപ്പോൾ കഫെ കോഫി ഡേ ഷോപ്പുകൾ തുറന്ന് പ്രവർത്തിപ്പിച്ചു. പക്ഷേ വിധി മറ്റൊന്നായിരുന്നു. മാളവികയ്ക്കും തിരിച്ചുപിടിക്കാനായില്ലെന്ന കാഴ്ചയാണ് കാണുന്നത്. വിചാരിച്ചതുപോലെ കടബാധ്യതകൾ പിന്നീട് മാളവികയ്ക്ക് തീർക്കാനുമായില്ല. കോഫി ഡേ ഗ്രൂപ്പിൻ്റെ മാതൃ കമ്പനിയായ കോഫി ഡേ എൻ്റർപ്രൈസസ് വായ്പാ തിരിച്ചടവുകൾ മുടങ്ങിയതിനാൽ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ പാപ്പരത്ത നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

Also read-EPFO: ജോലി പോയാലും ഇപിഎഫിലേക്ക് പണമടയ്ക്കാന്‍ സാധിക്കുമോ? ഉത്തരം ഇവിടുണ്ട്‌

അതേമയം ഓഡിറ്റിംഗിലുണ്ടായ ക്രമക്കേടും തിരിച്ചടിയായി. സിദ്ധാർത്ഥയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന മൈസൂർ അമൽഗമേറ്റഡ് കോഫീ എസ്റ്റേറ്റ് എന്നീ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് പിഴവുകൾ ആരോപിച്ച് നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി 2023-ൽ 1.25 കോടി രൂപ പിഴ ചുമത്തിയിരുന്നു. നാല് ഓഡിറ്റർമാരെ വിലക്കുകയും ചെയ്തു. 2018-19 സാമ്പത്തിക വർഷത്തെ സാമ്പത്തിക പ്രസ്താവനകളിൽ പിഴവുണ്ടെന്നാണ് അതോറിറ്റി ചൂണ്ടിക്കാട്ടിയത്. അതുപോലെ കോഫീഡേ എൻ്റർപ്രൈസസിൻ്റെ ഏഴ് അനുബന്ധ കമ്പനികളിൽ നിന്ന് 3,535 കോടി രൂപയുടെ ഫണ്ട് കോഫി എസ്റ്റേറ്റ് ലിമിറ്റഡിലേക്ക് വഴി തിരിച്ചുവിട്ടെന്ന ആരോപണവും തിരിച്ചടിയായി.

കഫേ കോഫി ഡേയ്ക്ക് എതിരെ പാപ്പരത്ത നടപടിക്ക് ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ ആണ് അനുമതി നൽകിയത്. ഐഡിബിഐ ട്രസ്റ്റീഷിപ്പ് സർവീസസ് നൽകിയ ഹർജി പരി​ഗണിച്ചാണ് എൻസിഎൽടിയുടെ നടപടി എടുത്തത്. 228.45 കോടി രൂപയുടെ കുടിശിക വരുത്തിയെന്നായിരുന്നു പരാതി. ഇതോടെ കമ്പനിയുടെ നിയന്ത്രണം ഇന്ററിം റൊസൊല്യൂഷൻ പ്രൊഫഷണലിന് കൈമാറി.

Latest News