Aadhar Pan Card linking: ആധാറും പാൻകാർഡും ലിങ്ക് ചെയ്തോ? അവസാന തീയ്യതിക്കുമുമ്പേ ചെയ്തോളു… ഇല്ലേൽ പണി കിട്ടും!

Aadhar card and PAN card Linking: അവസാന തീയതിക്ക് മുൻപായി ആധാറും പാൻ കാർഡും ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 2026 ജനുവരി 1 മുതൽ പാൻ നിഷ്ക്രിയാമാകുന്നതിന് കാരണമാകും.

Aadhar Pan Card linking: ആധാറും പാൻകാർഡും ലിങ്ക് ചെയ്തോ? അവസാന തീയ്യതിക്കുമുമ്പേ ചെയ്തോളു... ഇല്ലേൽ പണി കിട്ടും!

Aadhar Pancard Linking

Published: 

31 Oct 2025 15:09 PM

ആധാർ കാർഡുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന അപ്ഡേറ്റുകൾ ആണ് എത്തിയിരിക്കുന്നത്. ഇവയെല്ലാം നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതായി ബന്ധപ്പെട്ടതാണ് ഒന്ന്. രണ്ടാമത്തേത് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉള്ള കെവൈസി നടപടിക്രമം ലളിതമാക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട മറ്റൊന്ന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യേണ്ടതാണ്. ഈ വർഷം തന്നെ അത് ചെയ്തില്ലെങ്കിൽ അടുത്തവർഷം മുതൽ അത് ചെയ്യാത്ത ഉപയോക്താക്കളുടെ പാൻകാർഡും നിഷ്ക്രിയമാകും. ഈ വർഷം ഡിസംബർ 31 ആണ് അവസാന തീയതി.

ALSO READ: നവംബർ 1 ഒന്നു മുതൽ ആധാർ കാർഡിൽ 3 പ്രധാന മാറ്റങ്ങൾ; ഇവ ശ്രദ്ധിക്കാതെ പോകരുത്

സ്വന്തമായി പാൻകാർഡ് ഉള്ള ഓരോ വ്യക്തിയും 2025 ഡിസംബർ 31നകം അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. ഇങ്ങനെ ചെയ്തിട്ടില്ലെങ്കിൽ 2026 ജനുവരി ഒന്നു മുതൽ നിങ്ങളുടെ പാൻ കാർഡ് നിഷ്ക്രിയമാകും. അത് സാമ്പത്തിക അല്ലെങ്കിൽ നികുതി സംബന്ധമായ ആവശ്യങ്ങൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാക്കും.

കൂടാതെ പുതിയ പാൻ കാർഡ് അപേക്ഷകർക്ക് പ്രക്രിയയുടെ ഭാഗമായി ആധാർ പരിശോധനയും അത്യാവശ്യമാണ്.കൂടാതെ നവംബർ ഒന്നു മുതൽ വിവിധ പ്രക്രിയകൾക്കായി നമ്മൾ അടയ്ക്കേണ്ടി വരുന്ന ഫീസ് ഘടനയിലും മാറ്റം വന്നിട്ടുണ്ട്. പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപയാണ് അടക്കേണ്ടത്.

വിരൽ അടയാളം ഐറിസ്കാൻ അല്ലെങ്കിൽ ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യുന്നത് 125 രൂപയാണ് ഫീസ്. അഞ്ചു മുതൽ ഏഴ് വയസ്സുവരെയും 15 മുതൽ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികൾക്ക് സൗജന്യ ബയോമെട്രിക് അപ്ഡേറ്റുകൾ ഉണ്ട്. ഹോം എന്റോൾമെന്റ് സേവനത്തിനായി അതേ വിലാസത്തിൽ ആദ്യ വ്യക്തിക്ക് 700 രൂപയും അധികമായി വരുന്ന ഓരോ വ്യക്തിയും 350 രൂപയും അടക്കേണ്ടതാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ