AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

HDFC Bank Downtime : എച്ച്ഡിഎഫ്സി അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളിൽ ബാങ്കിൻ്റെ ചില സേവനങ്ങൾ ലഭ്യമല്ല

HDFC Bank Downtime Date : വാട്സ്ആപ്പ് ചാറ്റ് മുഖേനയുള്ള ബാങ്കിങ്, എസ്.എം.എസ് ബാങ്കിങ് തുടങ്ങിയ സർവീസുകളാണ് ലഭ്യമാകാത്ത. സിസ്റ്റം അപ്ഗ്രേഡിന് വേണ്ടിയാണ് ചില സേവനങ്ങൾ എച്ച്ഡിഎഫ്സി ബാങ്ക് താൽക്കാലികമായി നിർത്തിവെക്കുന്നത്

HDFC Bank Downtime : എച്ച്ഡിഎഫ്സി അക്കൗണ്ടുള്ളവരുടെ ശ്രദ്ധയ്ക്ക്, ഈ ദിവസങ്ങളിൽ ബാങ്കിൻ്റെ ചില സേവനങ്ങൾ ലഭ്യമല്ല
HDFC BankImage Credit source: Ashish Vaishnav/SOPA Images/LightRocket via Getty Images
jenish-thomas
Jenish Thomas | Published: 20 Aug 2025 18:31 PM

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കിങ് സ്ഥാപനമായ എച്ച്ഡിഎഫ്സി ബാങ്ക് തങ്ങളുടെ ചില സേവനങ്ങതാൽക്കാലികമായി നിർത്തിവെക്കുന്നു. ബാങ്കിൻ്റെ ഇടപാടുകൾക്ക് സഹായകമാകുന്ന വാട്സ്ആപ്പ് ബാങ്കിങ് എസ്.എം.എസ് ബാങ്കിങ് സേവനങ്ങളാണ് എച്ച്ഡിഎഫ്സി താൽക്കാലികമായി നിർത്തിവെക്കുന്നത്. ബാങ്കിൻ്റെ സർവഅപ്ഡേറ്റിൻ്റെ ഭാഗമായിട്ടാണ് സേവനങ്ങതാൽക്കാലികമായി പ്രവർത്തനരഹിതമാകുന്നത്. ഈ സമയങ്ങളിൽ ബാങ്ക് ഇടപാടുകളുടെ വിവരങ്ങവാട്സ്ആപ്പ് എസ്.എം.എസ് മുഖേന ലഭ്യമാകില്ല.

ഓഗസ്റ്റ് 22-ാം തീയതി രാത്രി 11 മണി മുതൽ അടുത്ത ദിവസം 23-ാം തീയതി രാവിലെ ആറ് മണി വരെയാണ് ഈ സേവനങ്ങലഭ്യമാകാതെ വരുന്നത്. അതായത് ഏഴ് മണിക്കൂനേരത്തേക്ക് എച്ച്ഡിഎഫ്സി ബാങ്ക് ഉപയോക്താക്കൾക്ക് വാട്സ്ആപ്പ്, എസ്.എം.എസ് ബാങ്കിങ് സേവനങ്ങലഭ്യമാകില്ല. അതേസമയം ഈ വേളയിഎച്ച്ഡിഎഫ്സി ബാങ്ക് നെറ്റ് ബാങ്കിങ്, മൊബൈൽ ആപ്പ് എന്നിവയുടെ സേവനം ലഭ്യമാണ്.

ALSO READ : Minimum Balance: എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്കുകളില്‍ അക്കൗണ്ടുണ്ടോ? ഇത്രയും മിനിമം ബാലന്‍സ് വേണം

അന്നേദിവസം ലഭ്യമാകാത്ത സേവനങ്ങ

  1. ഐവിആമുഖേനയുള്ള ഫോൺ ബാങ്കിങ്
  2. വാട്സ്ആപ്പ് വഴിയുള്ള ചാറ്റ് ബാങ്കിങ്
  3. എസ്.എം.എസ് ബാങ്കിങ്
  4. ഇമെയിലും സോഷ്യൽമീഡിയ സേവനങ്ങളും ഉണ്ടായിരിക്കില്ല

അന്ന് ലഭിക്കുന്ന സേവനങ്ങ

  1. യുപിഐ സേവനങ്ങ
  2. എച്ച്ഡിഎഫ്സി ബാങ്ക് നെറ്റ് ബാങ്കിങ്
  3. മൊബൈബാങ്കിങ് ആപ്പ്
  4. പെയ്സാപ്പ്
  5. മൈ കാർഡ്സ്
  6. ടോൾ ഫ്രീ നമ്പർ വഴിയുള്ള സേവനങ്ങളും ലഭ്യമാണ്