AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Minimum Balance: എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്കുകളില്‍ അക്കൗണ്ടുണ്ടോ? ഇത്രയും മിനിമം ബാലന്‍സ് വേണം

Savings Account Minimum Balance: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഒരു ഉപഭോക്താവിന് അവരുടെ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് മിനിമം ബാലന്‍സ് എന്നത്. രാജ്യത്തെ എല്ലാ മുന്‍നിര ബാങ്കുകളും മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കുന്നു.

Minimum Balance: എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്കുകളില്‍ അക്കൗണ്ടുണ്ടോ? ഇത്രയും മിനിമം ബാലന്‍സ് വേണം
ഇന്ത്യന്‍ രൂപ Image Credit source: PTI
shiji-mk
Shiji M K | Updated On: 19 Aug 2025 08:10 AM

ഐസിഐസിഐ ബാങ്ക് തങ്ങളുടെ സേവിങ്‌സ് അക്കൗണ്ട് മിനിമം ബാലന്‍സ് നിയമം പരിഷ്‌ക്കരിച്ചത് ഉപഭോക്താക്കളില്‍ മാത്രമല്ല എല്ലാവരിലും അമ്പരപ്പുണ്ടാക്കി. മെട്രോ, നഗര മേഖലകളില്‍ പ്രതിമാസം മിനിമം അക്കൗണ്ട് ബാലന്‍സ് എന്നത് 50,000 ആക്കിയായിരുന്നു ബാങ്ക് വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ബാങ്ക് ഈ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. നിലവില്‍ 15,000 രൂപയാണ് ബാങ്ക് ആവശ്യപ്പെടുന്ന മിനിമം ബാലന്‍സ്.

അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഒരു ഉപഭോക്താവിന് അവരുടെ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് മിനിമം ബാലന്‍സ് എന്നത്. രാജ്യത്തെ എല്ലാ മുന്‍നിര ബാങ്കുകളും മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഉണ്ടായിരിക്കണമെന്ന് വ്യക്തമാക്കുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നാണ് എച്ച്ഡിഎഫ്‌സി. തങ്ങളുടെ ഉപഭോക്താക്കള്‍ കുറഞ്ഞത് 10,000 രൂപ അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്. ഗ്രാമീണ മേഖലകളില്‍ ഉള്ളവര്‍ 2,500 എങ്കിലും മിനിമം ബാലന്‍സ് അക്കൗണ്ടില്‍ സൂക്ഷിക്കണം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.

കൊട്ടക് മഹീന്ദ്ര ബാങ്ക്

സേവിങ്‌സ് അക്കൗണ്ടിന്റെ തരം അനുസരിച്ചത് 10,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലാണ് ഈ ബാങ്കില്‍ മിനിമം ബാലന്‍സ് വേണ്ടത്.

ആക്‌സിസ് ബാങ്ക്

പ്രതിമാസം 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ആക്‌സിസ് ബാങ്ക് മിനിമം ബാലന്‍സ് ആവശ്യപ്പെടുന്നത്.

ബാങ്ക് ഓഫ് ബറോഡ

മെട്രാ ശാഖകളില്‍ 2,000 രൂപയും സെമി അര്‍ബന്‍ 1,000 രൂപയും ഗ്രാമീണ ശാഖകളില്‍ 500 രൂപയുമാണ് ബാങ്ക് ഓഫ് ബറോഡയുടെ മിനിമം ബാലന്‍സ്.

Also Read: SBI Home Loan: പലിശ വർധിപ്പിച്ച് എസ്ബിഐ; പുതിയ നിരക്കുകൾ അറിയാം..

പഞ്ചാബ് നാഷണല്‍ ബാങ്ക്

മെട്രോ നഗരങ്ങളിലുള്ളവര്‍ 10,000 രൂപയും നഗരങ്ങളിലുള്ളവര്‍ 5,000 രൂപയും സെമി അര്‍ബന്‍ മേഖലകളിലുള്ളവര്‍ 2,000 രൂപയും ഗ്രാമീണര്‍ 1,000 രൂപയും മിനിമം ബാലന്‍സ് നിലനിര്‍ത്തണം.

കാനറ ബാങ്ക്

കാനറ ബാങ്കിലെ ഉപഭോക്താക്കള്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല.