AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Inflation: ഒരു 30 കൊല്ലം കഴിഞ്ഞാല്‍ ഒരു കോടി രൂപയ്ക്ക് എത്ര മൂല്യം ഉണ്ടാകുമെന്ന് അറിയാമോ?

Prices on the Rise: വിലക്കയറ്റം കാലക്രമേണ പണത്തിന്റെ മൂല്യത്തെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വലിയ സംഖ്യയായി തോന്നുന്ന കോടികള്‍ അന്ന് ഒന്നിനും തികയാതെ വരും. അതായത് നിങ്ങള്‍ ഇപ്പോള്‍ വിരമിക്കുന്ന അല്ലെങ്കില്‍ പ്രായമാകുമ്പോഴേക്കും ലഭിക്കുമെന്ന് കരുതിവെച്ചിരിക്കുന്ന പണം ഒന്നിനും തികയാതെ വരും.

Inflation: ഒരു 30 കൊല്ലം കഴിഞ്ഞാല്‍ ഒരു കോടി രൂപയ്ക്ക് എത്ര മൂല്യം ഉണ്ടാകുമെന്ന് അറിയാമോ?
പ്രതീകാത്മക ചിത്രം Image Credit source: DEV IMAGES/Moment/Getty Images
shiji-mk
Shiji M K | Updated On: 03 Sep 2024 10:57 AM

ഒരു കോടി എന്നൊക്കെ പറഞ്ഞാല്‍ എന്ത് വലിയ സംഖ്യയാണല്ലെ. ഒരു വീട് വെക്കാം കാര്‍ വാങ്ങാം… അങ്ങനെ അങ്ങനെ എന്തും ആ പണം കൊണ്ട് ചെയ്യാന്‍ സാധിക്കും. ഒരു കോടി രൂപ നിക്ഷേപമുള്ളയാള്‍ക്ക് ഇന്നത്തെ കാലത്ത് ഒന്നിനെ കുറിച്ചും ചിന്തിക്കേണ്ടതായി വരുന്നില്ല. കാരണം ആ പണം എല്ലാത്തിനും മതിയാകും. നമ്മുടെയെല്ലാം ആവശ്യങ്ങള്‍ ആ തുകയ്ക്കുള്ളില്‍ നില്‍ക്കുന്നതാണ്. ഇങ്ങനെ ഒരു കോടി രൂപ റിട്ടേണ്‍ ലഭിക്കുന്നത് സ്വപ്നം കണ്ട് നമ്മളില്‍ പലരും നിരവധി സ്ഥലങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ടാകും. കാരണം പ്രായമാകുമ്പോള്‍ ഇത്രയും പണം കയ്യില്‍ കിട്ടുന്നത് പല കാര്യങ്ങളും നേടിയെടുക്കാന്‍ നമ്മളെ സഹായിക്കും.

പക്ഷെ നമ്മള്‍ ഈ സ്വപ്നം കാണുന്നതെല്ലാം ഇന്നത്തെ സാഹചര്യം കണക്കിലെടുത്താണ്. ഇപ്പോള്‍ ഒരു 25 വയസുള്ള ആള്‍ക്ക് 50 വയസാകുമ്പോള്‍ എന്താകും ഈ നാടിന്റെ സ്ഥിതി എന്ന് ചിന്തിക്കാതെയാണ് എല്ലാവരും നിക്ഷേപം നടത്തുന്നതുപോലും. എന്നാല്‍ ഈ കണ്ടുവെച്ചിരിക്കുന്ന തുക ഒരു 30 വര്‍ഷത്തിന് ശേഷം എങ്ങനെ ഉപകരിക്കും എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകില്ല, കാരണം ഭാവിയെ കുറിച്ച് നമുക്കെല്ലാം ആകുലതകള്‍ ഉണ്ടെങ്കിലും അവിടെ ഒരിക്കല്‍ പോലും ചിന്തയില്‍ വിലക്കയറ്റവും പണപെരുപ്പവും വരാറില്ല.

Also Read: Fixed Deposits: സെപ്തംബർ വരെ മാത്രം, ഈ ബാങ്കുകളുടെ കിടിലന്‍ ഓഫറുകള്‍ വിട്ടു പോകരുതെ

വിലക്കയറ്റം കാലക്രമേണ പണത്തിന്റെ മൂല്യത്തെ ഇല്ലാതാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് വലിയ സംഖ്യയായി തോന്നുന്ന കോടികള്‍ അന്ന് ഒന്നിനും തികയാതെ വരും. അതായത് നിങ്ങള്‍ ഇപ്പോള്‍ വിരമിക്കുന്ന അല്ലെങ്കില്‍ പ്രായമാകുമ്പോഴേക്കും ലഭിക്കുമെന്ന് കരുതിവെച്ചിരിക്കുന്ന പണം ഒന്നിനും തികയാതെ വരും. ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി വിലക്കയറ്റം നിങ്ങളുടെ സമ്പാദ്യത്തിന്റെ വാങ്ങലിനെ എങ്ങനെ കുറയ്ക്കുന്നു എന്ന് പരിശോധിക്കാം.

നിങ്ങളുടെ അക്കൗണ്ടിലുള്ള ഒരു കോടി രൂപ ഇന്നത്തെ കാലത്ത് വലിയ സംഖ്യയായിരിക്കും. എന്നാല്‍ ഇത് നിങ്ങളുടെ ഭാവിയിലേക്ക് മതിയാകാതെ വരും. കാരണം വിലക്കയറ്റം കാരണം പണത്തിന്റെ മൂല്യം ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പണ്ട് കാലത്ത് അല്ലെങ്കില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ വാങ്ങിക്കുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയാണോ ഇന്ന്. ആയിരിക്കില്ല, കാരണം പണത്തിന്റെ മൂല്യം കുറയുകയാണ്.

അക്കാലത്ത് വാങ്ങിയിരുന്ന പല സാധനങ്ങളും ഇന്ന് ഇരട്ടി വിലകൊടുത്താണ് വാങ്ങികൊണ്ടിരിക്കുന്നത്. ഇന്ന് വീട്ട് സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചെലവഴിക്കുന്ന പണം ഉപയോഗിച്ച് അന്ന് ഒരു പവന്‍ സ്വര്‍ണം വരെ വാങ്ങാന്‍ സാധിക്കുമായിരുന്നു. വിലക്കയറ്റം വിപണിയില്‍ ഉണ്ടാക്കിയ ഏറ്റവും വലിയ മാറ്റമാണിത്. ഇങ്ങനെ പോയാല്‍ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നത് എങ്ങനെയാണ്. കുട്ടികളുടെ വിദ്യാഭ്യാസം, കാര്‍, വീട് തുടങ്ങി എല്ലാതും അവതാളത്തിലാകും. ഇന്ന് 1000 രൂപയ്ക്ക് ഒരാഴ്ചയ്ക്ക് ഉള്ള വീട്ടുസാധനങ്ങള്‍ ലഭിക്കുമ്പോള്‍ കുറച്ച് നാളുകള്‍ കഴിയുമ്പോള്‍ ഈ തുക മതിയാകാതെ വരും. വിലക്കയറ്റം നമ്മള്‍ പോലും അറിയാതെ നമ്മളെ വിഴുങ്ങികൊണ്ടിരിക്കുകയാണ്.

വിലക്കയറ്റത്തിനനുസരിച്ച് ജോലിയില്‍ നിന്നും വരുമാനം കൂടി ലഭിക്കാതാകുന്നതോടെ എന്ത് ചെയ്യും? ഇന്നത്തെ കാലത്ത് പകുതിയോളം വരുന്ന ചെറുപ്പക്കാരും വളരെ കുറഞ്ഞ വേതനത്തിനാണ് ജോലി ചെയ്യുന്നത്.

ഈ സ്ഥിതി ഇങ്ങനെ തുടര്‍ന്നുപോയാല്‍ ഒരു 30 വര്‍ഷം കഴിയുമ്പോള്‍ ഒരു കോടിയുടെ മൂല്യം എത്രയായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആറ് ശതമാനം വിലക്കയറ്റ നിരക്ക് കണക്കാക്കിയാല്‍ പത്ത് വര്‍ഷത്തിന് ശേഷം ഒരു കോടി രൂപയുടെ മൂല്യം 55.84 ലക്ഷമായി കുറയും. ഇരുപത് വര്‍ഷം കൂടി കഴിയുമ്പോള്‍ ഒരു കോടി രൂപയുടെ മൂല്യം ഏകദേശം 31.18 ലക്ഷമായി ചുരുങ്ങും. 30 വര്‍ഷത്തിന് ശേഷം ഒരു കോടി രൂപയുടെ മൂല്യം ഏകദേശം 17.41 ലക്ഷമായി കുറയും. 6 ശതമാനം വിലക്കയറ്റ നിരക്ക് കണക്കാക്കുമ്പോഴാണ് ഇങ്ങനെ വരുന്നത്. ഇനിയിപ്പോള്‍ ആറ് ശതമാനമല്ല അതിലും കൂടുതലാണ് വിലക്കയറ്റ നിരക്കെങ്കില്‍ പണത്തിന്റെ മൂല്യം ഇനിയും കുറയും.

Also Read: Liquor: കേരളം മദ്യത്തിന് വേണ്ടി ചെലവാക്കുന്നത് എത്ര? ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ഇറക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്

ഇപ്പോള്‍ ഒരു കോടി രൂപ ഭാവിയില്‍ ലഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ഓരോരുത്തരും ഒരു രണ്ട് കോടിയെങ്കിലും ഭാവിയില്‍ ലഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ജീവിത ചെലവുകള്‍ താങ്ങാനാകാതെ വരും. കിട്ടുന്ന സാലറിയില്‍ നിന്ന് ഇപ്പോള്‍ തന്നെ ഒന്നിനും പണം തികയുന്നില്ല എന്ന് പരാതി പറയുന്ന നമുക്ക് കോടികളുടെ ഭാരവും താങ്ങാനാകില്ല. 100 രൂപ മുതല്‍ എങ്കിലും നിക്ഷേപം ആരംഭിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ ജോലിക്ക് കയറിയിട്ടുള്ള ആളുകള്‍ എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്തുകയും നിക്ഷേപിച്ച് തുടങ്ങുകയും വേണം. ഇല്ലെങ്കില്‍ ഇന്നത്തെ സാഹചര്യത്തില്‍ വിരമിക്കുന്ന സമയത്തേക്ക് ഒന്നും കയ്യിലുണ്ടാകില്ല.