Provident Fund: ജോലി നഷ്ടപ്പെട്ടാല്‍ പിഎഫില്‍ നിന്ന് എത്ര രൂപ പിന്‍വലിക്കാം?

PF Withdrawal Rules: ജോലി മാറുമ്പോള്‍ മാത്രമല്ല, ഒരാള്‍ ജോലി ഉപേക്ഷിക്കുമ്പോഴും അവരുടെ പിഎഫ് നിക്ഷേപം അതുപോലെ തുടരും. എല്ലാ പിഎഫ് നിക്ഷേപങ്ങളും പിന്‍വലിക്കുന്നത് വരെ ഇപിഎഫ് അംഗത്വം നിലനില്‍ക്കുന്നതാണ്.

Provident Fund: ജോലി നഷ്ടപ്പെട്ടാല്‍ പിഎഫില്‍ നിന്ന് എത്ര രൂപ പിന്‍വലിക്കാം?

ഇപിഎഫ്ഒ

Updated On: 

03 Feb 2026 | 12:03 PM

ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്ന മാര്‍ഗങ്ങളിലൊന്നാണ് പ്രൊവിഡന്റ് ഫണ്ട്. ഓരോ മാസവും നിശ്ചിത തുക അവരുടെ ശമ്പളത്തില്‍ നിന്ന് പിഎഫിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ജോലി മാറുമ്പോഴും പിഎഫ് ആനുകൂല്യങ്ങള്‍ അവസാനിക്കുന്നില്ല. പുതിയ ജോലിയിലേക്ക് മാറുമ്പോള്‍, പുതിയൊരു ഇപിഎഫ് അക്കൗണ്ട് തുറക്കുമെങ്കിലും, നിങ്ങള്‍ക്ക് യുഎഎന്‍ അക്കൗണ്ട് നമ്പര്‍ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

എന്നാല്‍ ജോലി മാറുമ്പോള്‍ മാത്രമല്ല, ഒരാള്‍ ജോലി ഉപേക്ഷിക്കുമ്പോഴും അവരുടെ പിഎഫ് നിക്ഷേപം അതുപോലെ തുടരും. എല്ലാ പിഎഫ് നിക്ഷേപങ്ങളും പിന്‍വലിക്കുന്നത് വരെ ഇപിഎഫ് അംഗത്വം നിലനില്‍ക്കുന്നതാണ്. പിഎഫ് നിക്ഷേപം അവസാനിപ്പിച്ച് മൂന്ന് വര്‍ഷം വരെ പലിശ ലഭിക്കും. എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനായി പണം ക്ലെയിം ചെയ്യാവുന്നതാണ്.

എന്നാല്‍ ഇപിഎഫ്ഒ നിയമങ്ങള്‍ അനുസരിച്ച്, ജോലി നഷ്ടപ്പെട്ടതിന് ശേഷം പൂര്‍ണമായും നിക്ഷേപം പിന്‍വലിക്കാനുള്ള അവകാശം അംഗത്തിന് ഇല്ല. ഇപിഎഫ്ഒ അക്കൗണ്ടില്‍ എപ്പോഴും 25 ശതമാനം നിക്ഷേപം സൂക്ഷിക്കണം. ബാക്കിയുള്ള 75 ശതമാനം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. ഈ 25 ശതമാനം അംഗത്തിന് പലിശ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാന്‍ സഹായിക്കും.

Also Read: Investment Tips: അമ്പടാ കോടീശ്വരാ…20 കോടി വേണോ? എളുപ്പത്തില്‍ ഉണ്ടാക്കാം

എന്നാല്‍ 12 മാസത്തിന് ശേഷവും ജോലി ഇല്ലെങ്കില്‍ അംഗങ്ങള്‍ക്ക് മുഴുവന്‍ പിഎഫ് തുകയും പിന്‍വലിക്കാവുന്നതാണ്. ജോലി നഷ്ടപ്പെട്ട് ഉടന്‍ തന്നെ 75 ശതമാനവും ഒരു വര്‍ഷത്തിന് ശേഷവും ബാക്കിയുള്ള 25 ശതമാനവുമാണ് ഇത്തരത്തില്‍ പിന്‍വലിക്കാനാകുന്നത്.

ഇപിഎഫ്ഒയുടെ നിയമങ്ങള്‍ എല്ലാത്തരം പിന്‍വലിക്കലുകളെയും ഒരൊറ്റ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരുന്നു. എല്ലാത്തരം പിന്‍വലിക്കലുകള്‍ക്കും കുറഞ്ഞ സേവന കാലയളവ് 12 മാസമായിരിക്കും. മാത്രമല്ല, അംഗത്തിന്റെ പിഎഫ് വിഹിതത്തോടൊപ്പം തൊഴിലുടമയുടെയും വിഹിതവും പിന്‍വലിക്കാവുന്നതാണ്.

Follow Us
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
റംബൂട്ടാൻ കണ്ടാൽ വാങ്ങിക്കോളൂ, ഇവർ മാത്രം കഴിക്കരുത്
ആര്‍ത്തവ സമയത്ത് ജിം വര്‍ക്ക് ഔട്ടുകള്‍ ചെയ്യാന്‍ പറ്റുമോ?
മണിപ്ലാന്റ് മുറിയിലാണോ അടുക്കളയിലാണോ വയ്ക്കേണ്ടത്?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി