Investment Tips: 1 ലക്ഷം രൂപ ശമ്പളമുണ്ടോ? എങ്കില്‍ 1 കോടി രൂപ വേഗത്തിലുണ്ടാക്കാം
1 Crore Savings Plan in India: നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ കുറഞ്ഞത് 30 ശതമാനം, അതായത് 30,000 രൂപയെങ്കിലും ലാഭിക്കാന്‍ ശ്രദ്ധിക്കുക. 1 കോടി രൂപ വേഗത്തില്‍ നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വരുമാനത്തിന്റെ 40 മുതല്‍ 50 ശതമാനം വരെ നീക്കിവെക്കാന്‍ ശ്രമിക്കണം.
ചെറിയ തുക ശമ്പളം വാങ്ങിക്കുന്നവരും വലിയ തുക ശമ്പളം വാങ്ങിക്കുന്നവരുമെല്ലാം നമുക്കിടയിലുണ്ട്. എന്നാല്‍ എത്ര പണം കയ്യിലേക്ക് വന്നാലും അതിനെ കൃത്യമായി വിനിയോഗിച്ചില്ലെങ്കില്‍ കാര്യമൊന്നുമുണ്ടാകില്ല. നിങ്ങള്‍ പ്രതിമാസം 1 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെങ്കില്‍ എങ്ങനെ കൃത്യമായ ആസൂത്രണത്തിലൂടെ പണം സമ്പാദിക്കാമെന്ന് പരിശോധിക്കാം.
പണം സമ്പാദിക്കുന്നതിന്റെ ആദ്യപടി എന്നത് പ്രതിമാസ ചെലവുകള്‍ കണക്കാക്കുക എന്നതാണ്. ശമ്പളത്തില്‍ നിന്ന് അവശ്യമായ ചെലവുകള്‍ക്കായി പണം വിഭജിക്കാം.
- ജീവിതച്ചെലവ്- വാടക, യൂട്ടിലിറ്റി ബില്ലുകള്‍, പലചരക്ക് സാധനങ്ങള്‍, ഗതാഗതം.
- സമ്പാദ്യവും നിക്ഷേപവും- സമ്പത്ത് കെട്ടിപ്പടുക്കുന്നതിനായി നീക്കിവെച്ചിരിക്കുന്ന തുകയാണിത്.
- മറ്റുള്ളവ- വിനോദം, ഭക്ഷണം, മറ്റ് അത്യാവശ്യമല്ലാത്തവ എന്നിവ ഈ പട്ടികയില്‍ പെടുന്നു.
നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ കുറഞ്ഞത് 30 ശതമാനം, അതായത് 30,000 രൂപയെങ്കിലും ലാഭിക്കാന്‍ ശ്രദ്ധിക്കുക. 1 കോടി രൂപ വേഗത്തില്‍ നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വരുമാനത്തിന്റെ 40 മുതല്‍ 50 ശതമാനം വരെ നീക്കിവെക്കാന്‍ ശ്രമിക്കണം.




ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായത് കൊണ്ട് മാത്രം പെട്ടെന്ന് 1 കോടി രൂപ സമ്പാദിക്കാനാകില്ല. നിങ്ങളുടെ സമ്പത്ത് വേഗത്തില്‍ വളര്‍ത്തിയെടുക്കാന്ഡ ഉയര്‍ന്ന തോതില്‍ വളര്‍ച്ച കൈവരിക്കുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കണം. വിപണിയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. 12 മുതല്‍ 15 ശതമാനം വരെ വരുമാനം ഇവിടെ പ്രതീക്ഷിക്കാം.
റിസ്‌ക്കെടുക്കാന്‍ തയാറാവുകയാണെങ്കില്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഉയര്‍ന്ന വരുമാനം നേടാന്‍ സഹായിക്കും. സുരക്ഷിതമായ ദീര്‍ഘകാല വളര്‍ച്ചയ്ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ടും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇവിടെ ഏകദേശം 7-8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഇക്വിറ്റി, ഡെറ്റ് നിക്ഷേപകള്‍ നികുതിയും ലാഭവുമായി ഒത്തുചേര്‍ന്ന് പോകുന്ന മറ്റൊരു നിക്ഷേപ ഓപ്ഷനാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം.
ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍, പിപിഎഫ്, എന്‍പിഎസ്, ആരോഗ്യ ഇന്‍ഷുറന്‍സുകള്‍, ഭവന വായ്പ പലിശ കിഴിവുകള്‍ എന്നിവ പോലുള്ള നികുതി ലാഭിക്കല്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് നികുതി നല്‍കുന്നത് കുറയ്ക്കാനായി പ്രയോജനപ്പെടുത്താം. ഇത് നിങ്ങളെ ഒരു കോടി രൂപ ലക്ഷ്യത്തിലേക്ക് നിക്ഷേപം നടത്തുന്നതിന് സഹായിക്കും.
അനാവശ്യമായ ചെലവുകള്‍ കണ്ടെത്തുകയും അത് പരിശോധിച്ച് വെട്ടിക്കുറയ്ക്കുകയും വേണം. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും വിനോദത്തിനായി അമിതമായി പണം വിനിയോഗിക്കുന്നതും നിര്‍ത്താം. നിങ്ങള്‍ക്ക് താങ്ങാനാകുന്ന വിനോദ പരിപാടികള്‍ മാത്രം തിരഞ്ഞെടുക്കാം.
Also Read: Investment Planning: 35 വയസില്‍ നിക്ഷേപം ആരംഭിച്ചാല്‍ മതി; 1 കോടി രൂപ ഇങ്ങനെ സമ്പാദിക്കാം
വലിയ നിക്ഷേപങ്ങളിലേക്ക് കടക്കും മുമ്പ് മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള ജീവിതച്ചെലവിനുള്ള പണം എമര്‍ജന്‍സി ഫണ്ടായി മാറ്റിവെക്കാം. ഇത് ജോലി നഷ്ടം, മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ തുടങ്ങിയ ഘട്ടങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ഗുണകരമാകും.
പ്രതിമാസം 40,000 രൂപ ശമ്പളത്തില്‍ നിന്നും നീക്കിവെച്ച് 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ നല്‍കുന്ന പദ്ധതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ എങ്ങനെ പലിശ പ്രവര്‍ത്തിക്കുന്നുവെന്ന് പരിശോധിക്കാം.
- വര്‍ഷം 1- 5.76 ലക്ഷം രൂപ
- വര്‍ഷം 5- 34.24 ലക്ഷം രൂപ
- വര്‍ഷം 10- 87.92 ലക്ഷം രൂപ
- വര്‍ഷം 13- 1 കോടി രൂപയിലധികം
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.