AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver: വീട്ടില്‍ എത്ര വെള്ളിയുണ്ട്? സ്വര്‍ണം പോലല്ല, വെള്ളി സൂക്ഷിക്കുന്നതില്‍ അല്‍പം ശ്രദ്ധിക്കണം

Silver at Home Limit: വെള്ളിയും സ്വര്‍ണവും 2025ല്‍ മാത്രം കാഴ്ചവെച്ച പോസിറ്റീവായിട്ടുള്ള പ്രകടനമാണ് അതിന് വഴിവെച്ചത്. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം സമ്മാനിക്കാന്‍ വെള്ളിയ്ക്കും സ്വര്‍ണത്തിനും സാധിച്ചു.

Silver: വീട്ടില്‍ എത്ര വെള്ളിയുണ്ട്? സ്വര്‍ണം പോലല്ല, വെള്ളി സൂക്ഷിക്കുന്നതില്‍ അല്‍പം ശ്രദ്ധിക്കണം
പ്രതീകാത്മക ചിത്രം Image Credit source: wundervisuals/Getty Images
shiji-mk
Shiji M K | Published: 09 Nov 2025 12:31 PM

ഉത്സവങ്ങള്‍ വന്നെത്തുമ്പോള്‍ സ്വര്‍ണത്തിലും വെള്ളിയിലും വാങ്ങിക്കാന്‍ ഓടുന്നവരാണ് ഇന്ത്യക്കാര്‍. സ്വര്‍ണത്തിലാണ് കഴിഞ്ഞ കുറേനാളുകളായി ആളുകള്‍ നിക്ഷേപിക്കുന്നതെങ്കില്‍, വെള്ളിയിലുള്ള കുതിച്ചുചാട്ടം നിക്ഷേപകരെ അതിലേക്കും എത്തിച്ചു. ദീപാവലി, ധന്തേരസ് ആഘോഷങ്ങളില്‍ കിലോ കണക്കിന് സ്വര്‍ണവും വെള്ളിയുമാണ് ഓരോരുത്തരും വീടുകളിലേക്ക് വാങ്ങിച്ചത്.

വെള്ളിയും സ്വര്‍ണവും 2025ല്‍ മാത്രം കാഴ്ചവെച്ച പോസിറ്റീവായിട്ടുള്ള പ്രകടനമാണ് അതിന് വഴിവെച്ചത്. നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം സമ്മാനിക്കാന്‍ വെള്ളിയ്ക്കും സ്വര്‍ണത്തിനും സാധിച്ചു. സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കുന്നതിന് കൃത്യമായ പരിധിയുണ്ട്, ഈ പരിധി വെള്ളിയുടെ കാര്യത്തിലുമുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല.

വീടുകളില്‍ എത്ര അളവില്‍ സൂക്ഷിക്കാം?

1961ലെ ആദായനികുതി നിയമപ്രകാരം സ്വര്‍ണത്തെ പോലെ തന്നെ വെള്ളി വീടുകളില്‍ സൂക്ഷിക്കുന്നതിനും നിയമപരമായ പരിധിയില്ല. വെള്ളി വാങ്ങിക്കുന്നതിന്റെയും സൂക്ഷിക്കുന്നതിന്റെയും അളവില്‍ വലിയ നിയന്ത്രണങ്ങളൊന്നുമില്ല. എന്നാല്‍ വെള്ളി വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടത്തിന് മൂലധന നേട്ട നികുതി നല്‍കണം. കൂടാതെ, റെയ്ഡുകളുടെ സമയത്തോ വില്‍പനയുടെ സമയത്തോ വെള്ളി വാങ്ങിച്ചതിന്റെ രേഖകള്‍ ഹാജരാക്കേണ്ടതാണ്.

വീട്ടില്‍ സൂക്ഷിക്കാവുന്ന വെള്ളിയുടെ അളവിന് പരിധിയില്ലെങ്കിലും, കൈവശമുള്ള വസ്തുക്കളുടെ തെളിവുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. വീട്ടില്‍ വലിയ അളവില്‍ വെള്ളി ശേഖരമുണ്ടെങ്കില്‍ തീര്‍ച്ചയായും ബില്ലുകള്‍ ഉള്‍പ്പെടെ സൂക്ഷിക്കുക.

24 മാസത്തിനുള്ളില്‍ വെള്ളി വില്‍ക്കുകയാണെങ്കില്‍, നിങ്ങളുടെ ആദായ നികുതി സ്ലാബില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതി ചുമത്തും. 24 മാസത്തിന് ശേഷം വില്‍ക്കുകയാണെങ്കില്‍ അത് ദീര്‍ഘകാല മൂലധന നേട്ടമായും മാറുന്നു.

Also Read: Gold Rate: പഴയ സ്വര്‍ണം വില്‍ക്കാല്‍ ഇന്നാണ് ഏറ്റവും നല്ലത്; നാളേക്ക് മാറ്റിവെച്ചാല്‍ പണിയാകും

2024 ജൂലൈ 23 ന് മുമ്പ് വാങ്ങിയത് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യത്തോടുകൂടിയ 20 ശതമാനം LTCG നികുതി (പണപ്പെരുപ്പ ക്രമീകരണം). 2024 ജൂലൈ 23 ന് ശേഷം വാങ്ങിയത് 12.5 ശതമാനം LTCG നികുതി, ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യമില്ല എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുക.

സില്‍വര്‍ ഹോള്‍ഡിങുകള്‍

നിങ്ങളുടെ ആകെ വരുമാനം 1 കോടി രൂപയില്‍ കൂടുതലാണെങ്കില്‍, ആദായ നികുതി റിട്ടേണിന്റെ ഷെഡ്യൂള്‍ എഎല്‍ പ്രകാരം എല്ലാ ആസ്തികളും, അതായത് വെള്ളി സമ്പാദ്യം ഉള്‍പ്പെടെയുള്ള ആസ്തികള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ഐടിആറില്‍ വെള്ളി ഹോള്‍ഡിങുകളുടെയും വിവരങ്ങളും പ്രത്യേകം രേഖപ്പെടുത്താന്‍ ശ്രദ്ധിക്കുക.