Aadhar Card Loan: 5 മിനിറ്റുള്ളില്‍ ലോണ്‍ ലഭിക്കും; ആധാര്‍ മതി ഇനി എല്ലാത്തിനും
How To Get Loan Using Aadhaar Card: പെട്ടെന്നെത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി എല്ലാവരും പൊതുവേ ലോണുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഈ ലോണുകള്‍ ലഭിക്കുന്നതിന് കടമ്പകളേറെയുണ്ട്.
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ദിനംപ്രതി സംഭവിക്കുന്നു. ചിലതെല്ലാം ആരും പ്രതീക്ഷിക്കാതെയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നത്. പെട്ടെന്നെത്തുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി എല്ലാവരും പൊതുവേ ലോണുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഈ ലോണുകള്‍ ലഭിക്കുന്നതിന് കടമ്പകളേറെയുണ്ട്.
എന്നാല്‍ നിങ്ങളുടെ കൈവശമിരിക്കുന്ന ആധാര്‍ കാര്‍ഡ് വഴി ഒരു ചായ ഉണ്ടാക്കുന്നതിലും വേഗത്തില്‍ ലോണ്‍ ലഭിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.
എന്താണ് ആധാര്‍ കാര്‍ഡ് ലോണ്‍?
ബാങ്കുകളും എന്‍ബിഎഫ്‌സികളും നിലവില്‍ നിങ്ങളുടെ ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ വളരെ സൗകര്യപ്രദമായ ഓപ്ഷനായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും മൂന്ന് ദിവസത്തിനുള്ളില്‍ ആധാര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോണ്‍ ലഭിക്കുന്നതാണ്.




ഗുണങ്ങള്‍ എന്തെല്ലാം?
- ആധാര്‍ വഴിയുള്ള വായ്പകള്‍ വളരെ പെട്ടെന്ന് തന്നെ ലഭിക്കും.
- കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
- തിരിച്ചറിയല്‍, വിലാസം, പ്രായം എന്നിവയുടെയെല്ലാം തെളിവായി ആധാര്‍ മാത്രമേ വേണ്ടതുള്ളൂ.
- ഗ്യാരണ്ടിയുടെ ആവശ്യമില്ല.
- മൊബൈല്‍ ആപ്പുകള്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ നിങ്ങള്‍ക്ക് വായ്പ നേടാനാകും.
യോഗ്യതാ മാനദണ്ഡങ്ങള്‍
- ആധാര്‍ വായ്പ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസും, പരമാവധി പ്രായം 65 വയസുമാണ്.
- 25,000 രൂപ പ്രതിമാസ വരുമാനമുണ്ടായിരിക്കണം.
- ക്രെഡിറ്റ് സ്‌കോര്‍ 750 അല്ലെങ്കില്‍ അതില്‍ കൂടുതലായിരിക്കണം.
- ആധാര്‍ വഴി വായ്പ ലഭിക്കുന്നതിന് ഒരു സ്ഥലത്ത് സ്ഥിര താമസമാക്കിയതിന്റെ രേഖ സമര്‍പ്പിക്കണം.
ആവശ്യമായ രേഖകള്‍
- ആധാര്‍ കാര്‍ഡ്
- പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍
- സാലറി സ്ലിപ്പ്
- ബാങ്ക് അക്കൗണ്ട് രേഖകള്‍
- പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
Also Read: Credit Card: ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സുഹൃത്തുക്കളെ സഹായിക്കാറുണ്ടോ? ഇതിനെല്ലാം നികുതിയുണ്ട് കേട്ടോ!
എങ്ങനെ അപേക്ഷിക്കാം?
- വായ്പ നല്‍കുന്ന ബാങ്ക് അല്ലെങ്കില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം അല്ലെങ്കില്‍ അവരുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
- ശേഷം പേഴ്‌സണല്‍ ലോണ്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക.
- നിങ്ങളുടെ ആധാര്‍ നമ്പറും മറ്റ് അടിസ്ഥാന വിശദാംശങ്ങളും നല്‍കാം.
- ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇ കെവൈസി പൂര്‍ത്തിയാക്കുക.
- സ്ഥിരീകരണത്തിനായി ഫോം സമര്‍പ്പിക്കുക.
- യോഗ്യതയുണ്ടെങ്കില്‍ ലോണ്‍ തുക രണ്ട് മൂന്ന് ദിവസത്തിനുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.