AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SWP: ഇടയ്ക്കിടെ പണം, സ്ഥിര വരുമാനം ഉറപ്പ്; ഇന്ന് തന്നെ എസ്ഡബ്ല്യുപി ആരംഭിക്കാം

How To Start SWP: സ്ഥിരമായ വരുമാനം നല്‍കുന്ന മികച്ച ഓപ്ഷന്‍ പരിഗണിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ല്യുപി). നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിച്ച് സമ്പത്ത് സൃഷ്ടിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിനെ പോലെയല്ല എസ്ഡബ്ല്യുപിയുടെ പ്രവര്‍ത്തനം.

SWP: ഇടയ്ക്കിടെ പണം, സ്ഥിര വരുമാനം ഉറപ്പ്; ഇന്ന് തന്നെ എസ്ഡബ്ല്യുപി ആരംഭിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Shiji M K
Shiji M K | Updated On: 29 Sep 2025 | 09:37 PM

പണം നിക്ഷേപിച്ച് അത് വളരുന്നത് വരെ കാത്തിരിക്കാന്‍ പലര്‍ക്കും സമയമില്ല. ഭൂരിഭാഗം ആളുകള്‍ക്കും വേണ്ടത്, നിക്ഷേപിക്കുന്ന പണത്തിലൂടെ ഒരു സ്ഥിര വരുമാനമാണ്. അത്തരത്തില്‍ സ്ഥിരമായ വരുമാനം നല്‍കുന്ന മികച്ച ഓപ്ഷന്‍ പരിഗണിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ല്യുപി). നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിച്ച് സമ്പത്ത് സൃഷ്ടിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിനെ പോലെയല്ല എസ്ഡബ്ല്യുപിയുടെ പ്രവര്‍ത്തനം.

എന്താണ് സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവല്‍ പ്ലാന്‍?

ഒരു നിക്ഷേപകന്‍ തങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ തുക പിന്‍വലിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് എസ്ഡബ്ല്യുപി. ആഴ്ചകളില്‍, മാസങ്ങളില്‍, ത്രൈമാസത്തില്‍ എന്നിങ്ങനെ പണം പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്. വിരമിച്ചവര്‍, പ്രത്യേക സാമ്പത്തിക ലക്ഷ്യങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഈ മാര്‍ഗം അനുയോജ്യമാണ്.

എങ്ങനെ ആരംഭിക്കാം?

 

  1. വിശ്വസനീയമായ ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്‌ഫോമില്‍ ലോഗിന്‍ ചെയ്ത ശേഷം, നിങ്ങളുടെ ഡാഷ്‌ബോര്‍ഡിലെ നിക്ഷേപങ്ങള്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യാം.
  2. ശേഷം മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കാം.
  3. ആക്ഷന്‍ ടാബിന് കീഴിലുള്ള മൂന്ന് ഡോട്ടുകളില്‍ തൊട്ട് പണം പിന്‍വലിക്കാന്‍ എസ്ഡബ്ല്യുപി ക്ലിക്ക് ചെയ്യാം.
  4. നിങ്ങള്‍ക്ക് അനുയോജ്യമായ പിന്‍വലിക്കല്‍ കാലയളവ് തിരഞ്ഞെടുക്കാം.
  5. ശേഷം ലഭ്യമായ ആകെ തുകയില്‍ നിന്ന് എത്ര തവണ പണം പണം പിന്‍വലിക്കാമെന്ന് അറിയിപ്പ് ലഭിക്കും.
  6. ബില്ലിങ് തീയതി തിരഞ്ഞെടുത്ത് എസ്ഡബ്ല്യുപി സ്ഥിരീകരിക്കുക.

Also Read: ETF: 60-80% ഓഹരികള്‍, 20% ഡെബ്റ്റ്, 10% സ്വര്‍ണം; മികച്ചഇടിഎഫ് പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാം

നേട്ടങ്ങള്‍

  • വരുമാനം- നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കുന്നത് വഴി സ്ഥിരമായ വരുമാനം സാധ്യമാകുന്നു.
  • അച്ചടക്കം- വിപണിയെ ഭയന്ന് വലിയ തുകകള്‍ പിന്‍വലിക്കുന്നത് ഒഴിവാക്കാന്‍ ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും.
  • നികുതി ആനുകൂല്യങ്ങള്‍- സ്ഥിര വരുമാനത്തിനായി നിങ്ങള്‍ ഒരു സ്‌കീമിന്റെ ഡിവിഡന്റ് അല്ലെങ്കില്‍ എസ്ഡബ്ല്യുപി ഓപ്ഷന്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഇവിടെ നികുതികള്‍ ബാധകമല്ല. എന്നാല്‍ സ്‌കീമിന്റെ തരവും പിന്‍വലിക്കല്‍ തുകയും അനുസരിച്ച് മൂലധന നേട്ട നികുതി ബാധകമായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.