Financial Freedom: ബജറ്റിങ്, എസ്‌ഐപി, ശരിയായ നിക്ഷേപം; 3 കോടി സമ്പാദിക്കാന്‍ ഇവ മാത്രം മതി
Wealth Creation Tips: പെട്ടെന്ന് നിങ്ങള്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യുമെന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ? ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത് മണ്ടത്തരമാണ്, അതിനാല്‍ സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ച് ആഴത്തില്‍ തന്നെ മനസിലാക്കാം.
പ്രതിമാസം 3 ലക്ഷം ശമ്പളമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരും ചിന്തിക്കുന്നത് ജീവിതം സെറ്റായി, ഇനിയൊന്നും ശ്രദ്ധിക്കേണ്ടെന്നാണ്. എന്നാല്‍ ഉയര്‍ന്ന ശമ്പളം കൊണ്ട് മാത്രം സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുന്നില്ല. പെട്ടെന്ന് നിങ്ങള്‍ക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നാല്‍ എന്ത് ചെയ്യുമെന്ന കാര്യം ചിന്തിച്ചിട്ടുണ്ടോ? ശമ്പളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നത് മണ്ടത്തരമാണ്, അതിനാല്‍ സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ച് ആഴത്തില്‍ തന്നെ മനസിലാക്കാം.
നിങ്ങളുടെ ചെലവുകള്‍, വരുമാനം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് സമ്പൂര്‍ണമായ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായി എത്ര രൂപ സമ്പാദിക്കണമെന്ന് വിലയിരുത്തുന്നത്.
മൂന്ന് ലക്ഷം ശമ്പളം പോരാ
പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ശമ്പളം സാമ്പത്തിക സ്വാതന്ത്ര്യത്തിന് തുല്യമല്ല. ഇത്രയും ശമ്പളം വാങ്ങിയിട്ടും നിങ്ങള്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ അതൊരു കെണിയാണ്. ജീവിതശൈലിയും പണപ്പെരുപ്പവും ഒരു പ്രശ്‌നമാണ്.




എങ്ങനെ സാമ്പത്തിക സ്വാതന്ത്ര്യം നേടാം?
- ഒരു ബജറ്റ് ഉണ്ടാക്കുക, ചെലവുകള്‍ നിയന്ത്രിക്കുക
- 50-30-20 നിയമം പാലിക്കാം, 50 ശതമാനം അത്യാവശ്യ ചെലവുകള്‍ക്കായി, 30 ശതമാനം ആഗ്രഹങ്ങള്‍ക്കായി 20 ശതമാനം സമ്പാദ്യത്തിനായി എന്നിങ്ങനെ ശമ്പളത്തില്‍ നിന്ന് മാറ്റിവെക്കാം.
- ശമ്പളം കൂടുന്നതിന് അനുസരിച്ച് ചെലവുകള്‍ വര്‍ധിപ്പിക്കുന്നതിന് പകരം ജീവിതശൈലി ചെലവുകള്‍ കുറയ്ക്കുകയും, സമ്പാദ്യം വര്‍ധിപ്പിക്കുകയും ചെയ്യാം.
- 3 ലക്ഷം രൂപയില്‍ നിന്ന് 60,000 രൂപയോളം സമ്പാദിക്കാം.
അടിയന്തര ഫണ്ട് നിര്‍മ്മിക്കാം
6-12 മാസത്തെ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഏകദേശം 36 ലക്ഷം രൂപ വരെ സൂക്ഷിക്കാം.
നിക്ഷേപം
എസ്‌ഐപി, മ്യൂച്വല്‍ ഫണ്ട്, റിയല്‍ എസ്റ്റേറ്റ്, ഡിവിഡന്റ് സ്റ്റോക്ക് എന്നിവയില്‍ നിക്ഷേപം നടത്താം. 12 ശതമാനം റിട്ടേണ്‍ ലഭിച്ചാല്‍ 60,000 രൂപയുടെ നിക്ഷേപത്തിന് 20 വര്‍ഷം കൊണ്ട് 3 കോടി രൂപ സമ്പാദിക്കാന്‍ സാധിക്കും.
വരുമാനം വര്‍ധിപ്പിക്കാം
3 ലക്ഷത്തില്‍ 5 ലക്ഷം രൂപ വരെ നിങ്ങളുടെ മാസ വരുമാനം വര്‍ധിപ്പിക്കാം. അതിനായി സൈഡ് ബിസിനസുകള്‍, ഫ്രീലാന്‍സ് ജോലികള്‍ എന്നിവ നോക്കാവുന്നതാണ്. സമ്പാദ്യം വര്‍ധിപ്പിക്കുന്നത് വരുമാനം വളരെ വേഗത്തില്‍ ഉയര്‍ത്താന്‍ സഹായിക്കുന്നു.