Post Office Savings Scheme: 60 മാസം കൊണ്ട് 7 ലക്ഷത്തിന് മുകളില്‍ സമ്പാദിച്ചാലോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ

Post Office Time Deposit Scheme: പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? ഇതൊരു സ്ഥിര നിക്ഷേപ മാര്‍ഗമാണ്. 60 മാസം കൊണ്ട് നിങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. 7.5 ശതമാനം പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 1000 രൂപയില്‍ നിക്ഷേപം ആരംഭിക്കുന്നുണ്ട്.

Post Office Savings Scheme: 60 മാസം കൊണ്ട് 7 ലക്ഷത്തിന് മുകളില്‍ സമ്പാദിച്ചാലോ? ഈ പദ്ധതിയില്‍ നിക്ഷേപിക്കൂ

പ്രതീകാത്മക ചിത്രം

Published: 

03 Apr 2025 10:26 AM

ജനപ്രിയമായ ഒട്ടനവധി നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിനുള്ളത്. ഉയര്‍ന്ന പലിശയും ഉയര്‍ന്ന റിട്ടേണ്‍സും വാഗ്ദാനം ചെയ്യുന്നതാണ് ഇവയില്‍ ഭൂരിഭാഗം പദ്ധതികളും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം പെട്ടെന്ന് തന്നെ കൈവരിക്കുന്നതിനായി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ ഭാഗമാകാവുന്നതാണ്.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? ഇതൊരു സ്ഥിര നിക്ഷേപ മാര്‍ഗമാണ്. 60 മാസം കൊണ്ട് നിങ്ങള്‍ക്ക് ഉയര്‍ന്ന ലാഭം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. 7.5 ശതമാനം പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 1000 രൂപയില്‍ നിക്ഷേപം ആരംഭിക്കുന്നുണ്ട്. കൂടാതെ ആദായ നികുതി നിയമത്തിന്റെ സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവും ലഭിക്കും.

ടൈം ഡെപ്പോസിറ്റ് സ്‌കീമില്‍ 5 വര്‍ഷത്തേക്ക് നിങ്ങള്‍ 5,00,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 7,24,974 രൂപ നേടാന്‍ സാധിക്കും. പലിശയായി മാത്രം നിങ്ങള്‍ക്ക് ലഭിക്കുന്നത് 2,24,974 രൂപയാണ്. കോമ്പൗണ്ടിങ്ങിന്റെ കരുത്തിലാണ് നിങ്ങളുടെ പണം വളരുന്നത്.

Also Read: PPF: പിപിഎഫില്‍ ഏപ്രില്‍ 5ന് മുമ്പ് നിക്ഷേപിക്കാമോ? കാര്യമുണ്ട് ഒന്നും വെറുതെയാകില്ല

1 മുതല്‍ 5 വര്‍ഷം വരെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീമിലെ നിക്ഷേപ കാലയളവ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് ഫോട്ടോ, അഡ്രസ് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയ രേഖകള്‍ മാത്രമാണ് പോസ്റ്റ് ഓഫീസ് സ്‌കീമിന്റെ ഭാഗമാകാന്‍ വേണ്ടത്.

കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് നിങ്ങള്‍ക്ക് അക്കൗണ്ട് തുറക്കാം. പണമായോ ചെക്കായോ നിക്ഷേപം നടത്താവുന്നതാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി