Gold Rate: സ്വര്‍ണം ഔണ്‍സിന് 5000 ഡോളറായാല്‍ കേരളത്തില്‍ എത്ര രൂപ വിലവരും?

International Gold Price Impact: അടുത്ത വര്‍ഷം ഏകദേശം 5,000 ഡോളറിലേക്കാകും സ്വര്‍ണം രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് രേഖപ്പെടുത്തുക എന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ 4,200 ല്‍ വ്യാപാരം നടത്തുന്ന സ്വര്‍ണത്തിലേക്ക് പോലും അടുക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

Gold Rate: സ്വര്‍ണം ഔണ്‍സിന് 5000 ഡോളറായാല്‍ കേരളത്തില്‍ എത്ര രൂപ വിലവരും?

പ്രതീകാത്മക ചിത്രം

Published: 

03 Dec 2025 13:23 PM

സ്വര്‍ണവില എല്ലാ പ്രതീക്ഷകളും തെറ്റിച്ച് മുന്നേറുകയാണ്. വില കുറച്ച് മോഹങ്ങളെല്ലാം വീണ്ടും ഉള്ളില്‍ നിറച്ച് ഒറ്റ കുതിപ്പാണ് ഉയരങ്ങളിലേക്ക്, ഈ ട്രെന്‍ഡാണ് കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണം പിന്തുടരുന്നത്. 2026ല്‍ സ്വര്‍ണത്തില്‍ വമ്പന്‍ വില വര്‍ധനവാണ് വിദഗ്ധര്‍ കണക്കുക്കൂട്ടുന്നത്. 2026ല്‍ മാത്രമല്ല, 2025ന്റെ അവസാനത്തിലും ഈ വില വര്‍ധനവ് നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. നിലവിലെ സ്വര്‍ണത്തിന്റെ പോക്ക് കണ്ടിട്ട് വൈകാതെ 1 ലക്ഷം കടക്കുമെന്ന പ്രതീക്ഷകള്‍ വ്യാപാരകളും പങ്കുവെക്കുന്നു.

അടുത്ത വര്‍ഷം ഏകദേശം 5,000 ഡോളറിലേക്കാകും സ്വര്‍ണം രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് രേഖപ്പെടുത്തുക എന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ 4,200 ല്‍ വ്യാപാരം നടത്തുന്ന സ്വര്‍ണത്തിലേക്ക് പോലും അടുക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല, അപ്പോള്‍ പിന്നെ 5000 ഡോളര്‍ ആയിക്കഴിഞ്ഞാലുള്ള കാര്യം പറയേണ്ടല്ലോ?

സ്വര്‍ണവില 5,000 ഡോളറായാല്‍

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളറായാല്‍, അതിന്റെ പ്രതിഫലനം ഇങ്ങിവിടെ നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ടാകും. കേരളത്തിലെ സ്വര്‍ണവിലയും അതോടെ വീണ്ടും ചരിത്രനിരക്കുകള്‍ സ്വന്തമാക്കും.

സ്വര്‍ണം ഒരു ഔണ്‍സ് എന്ന് പറയുന്നത് 31.1035 ഗ്രാം ആണ്. സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില ഈ അളവിലാണ് നിശ്ചയിക്കുന്നത്. 5000 ഡോളറിലേക്ക് സ്വര്‍ണമെത്തിയാല്‍ 160.61 ഡോളറാണ് ഒരു ഗ്രാമിന് വില വരുന്നത്.

ഒരു ഡോളര്‍ എന്നാല്‍ 84 രൂപയായി കണക്കാക്കുകയാണെങ്കില്‍

160.61 × 84 = ഏകദേശം 13,500 രൂപ വരും ഒരു ഗ്രാമിന്

അങ്ങനെയെങ്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന്

13,500 × 8 = 1,08,000 എന്ന ഏകദേശ നിരക്കും ഉണ്ടാകുന്നതാണ്.

Also Read: Gold Rate: സ്വര്‍ണവില 2 ലക്ഷമെത്തും; 2026ല്‍ 5000 ഡോളറിന്റെ ഉയര്‍ച്ച പ്രതീക്ഷിക്കാം

ഇത് സ്വര്‍ണത്തിന്റെ മാത്രം വിലയാണ്. ഇതിലേക്ക് ഇറക്കുമതി തീരുവകള്‍, ജിഎസ്ടി, വില്‍പനക്കാരുടെ പ്രീമിയം തുകകള്‍, ആഭരണം ഉണ്ടാക്കാനുള്ള ചെലവ് എന്നിവയെല്ലാം ചേര്‍ക്കപ്പെടും. അങ്ങനെയങ്കില്‍ 5000 ഡോളറിലേക്ക് സ്വര്‍ണം ഉയര്‍ന്നാല്‍ കേരളത്തില്‍ ഒരു പവന് ഏകദേശം 1,25,000 രൂപയോളം നല്‍കേണ്ടതായി വരും.

 

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും