IndiGo Oven: ഓവനില്ലാ ഇന്‍ഡിഗോ; ഒരു വര്‍ഷം കൊയ്യുന്നത് കോടികളുടെ ലാഭം
IndiGo Record Profit: സ്വാഭാവികമായും ചൂടുള്ള ഭക്ഷണം വിളമ്പണമെങ്കില്‍ വിമാനത്തില്‍ ഓവന്‍ സൂക്ഷിക്കേണ്ടതായി വരും. എന്നാല്‍ വിമാനത്തില്‍ ഓവനുകള്‍ വെക്കുന്നത് ധാരാളം ഇന്ധനം ഉപയോഗിക്കുന്നതിന് വഴിവെക്കുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ് ഇന്‍ഡിഗോ. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നു എന്നൊരു പ്രത്യേകത കൂടി ഇന്‍ഡിഗോയ്ക്കുണ്ട്. അതിനാല്‍ തന്നെ ഇക്കാലമത്രയും അവര്‍ തങ്ങളുടെ ഓണ്‍ബോര്‍ഡ് ഭക്ഷണ മെനുവില്‍ ചൂടുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
സ്വാഭാവികമായും ചൂടുള്ള ഭക്ഷണം വിളമ്പണമെങ്കില്‍ വിമാനത്തില്‍ ഓവന്‍ സൂക്ഷിക്കേണ്ടതായി വരും. എന്നാല്‍ വിമാനത്തില്‍ ഓവനുകള്‍ വെക്കുന്നത് ധാരാളം ഇന്ധനം ഉപയോഗിക്കുന്നതിന് വഴിവെക്കുന്നു. കുറഞ്ഞ ചെലവിലുള്ള എയര്‍ലൈന്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് അതിന് സാധിക്കില്ലെന്ന് കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവ് തന്നെ വ്യക്തമാക്കുന്നു.
രാജ്യത്തെ വിമാന കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് ഇന്ധനത്തിന്റെ കാര്യത്തിലാണ്. വിമാന കമ്പനിയുടെ ആകെ ചെലവിന്റെ 35 മുതല്‍ 50 ശതമാനം ഇന്ധനത്തിന് വേണ്ടി വിനിയോഗിക്കുന്നു. കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്‍ഡിഗോയുടെ ഇന്ധന ചെലവ് 2.6 ശതമാനം വര്‍ധിച്ച് 3,115 കോടി രൂപയായി.




ഇന്‍ഡിഗോ 8,172.4 കോടിയുടെ റെക്കോര്‍ഡ് ലാഭം നേടിയ സമയമാണിത്. ഇന്‍ഡിഗോയുടെ മാത്രം റെക്കോര്‍ഡ് ലാഭമല്ലിത്, ഇന്ത്യയിലെ എല്ലാ എയര്‍ലൈനുകളെയും താരതമ്യം ചെയ്യുമ്പോള്‍ ചരിത്രത്തിലെ ആദ്യ റെക്കോര്‍ഡ് കൂടിയാണിത്. കമ്പനി രാജ്യത്തെ തിരിക്കേറിയ റൂട്ടുകള്‍ ബിസിനസ് ക്ലാസ് ആരംഭിക്കാനൊരുങ്ങുകയാണ്.
ഓവനില്ലാ ഇന്‍ഡിഗോ
ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തന്നെയാണ് ഇന്‍ഡിഗോയുടെ വിമാനങ്ങളില്‍ ഓവന്‍ സൗകര്യം ഏര്‍പ്പെടുത്താത്തത്. അധിക ഭാരം സ്വാഭാവികമായും ഇന്ധന ഉപഭോഗം വര്‍ധിപ്പിക്കുന്നു. ചൂടുള്ള ഭക്ഷണങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ തന്നെ നൂഡില്‍സ്, ഉപ്പുമ, പോഹ പോലുള്ള റെഡി ടു ഈറ്റ് ഭക്ഷണങ്ങളാണ് വിമാനത്തില്‍ വിളമ്പുന്നത്.
Also Read: Israel Strikes Iran: പുകയുന്ന മധ്യേഷ്യ കുതിച്ചുയരുന്ന സ്വര്‍ണവില; യുദ്ധം അവസാനിച്ചില്ലെങ്കില്‍?
രാജ്യത്ത് സര്‍വീസ് നടത്തുന്നതില്‍ ഓവനില്ലാത്ത എയര്‍ലൈന്‍സും ഇന്‍ഡിഗോ മാത്രമാണ്. സാധാരണയായി മൂന്ന് ഓവനുകളാണ് വിമാനത്തിലുണ്ടാകുക. അവയില്‍ ഓരോന്നിന്റെയും ഭാരം 20 കിലോഗ്രാം ആണ്. ഓവനില്ലാതെ യാത്ര ചെയ്യുന്നത് വഴി 60 കിലോഗ്രാം ഭാരം ഇന്‍ഡിഗോ കുറയ്ക്കുന്നു.
7 ലക്ഷത്തോളം വിമാന സര്‍വീസുകളാണ് ഒരു വര്‍ഷത്തില്‍ ഇന്‍ഡിഗോയ്ക്കുള്ളത്. ഓവനില്ലാതെ യാത്ര ചെയ്യുമ്പോള്‍ 3,000 രൂപയോളമാണ് ഓരോ യാത്രയിലും ഇന്‍ഡിഗോ ലാഭിക്കുന്നത്. അത്തരത്തില്‍ ഒരു വര്‍ഷത്തില്‍ 400 കോടി രൂപയോളം കമ്പനിക്ക് ലാഭമുണ്ടാകുന്നു.