Post Office Savings Scheme: 5 ലക്ഷം നിക്ഷേപിച്ചാല്‍ 10 ലക്ഷം തിരികെ! പോസ്റ്റ് ഓഫീസിലിതെന്ത് മാജിക്?

Post Office TD Interest Rate 2025: വിശ്വസനീയമായ നിക്ഷേപം എന്ന് വേണെങ്കില്‍ ടിഡിയെ വിശേഷിപ്പിക്കാം. കാരണം റിസ്‌ക് വളരെ കുറവാണ്. അപകട സാധ്യതകള്‍ കുറഞ്ഞ നിക്ഷേപ രീതി അന്വേഷിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.

Post Office Savings Scheme: 5 ലക്ഷം നിക്ഷേപിച്ചാല്‍ 10 ലക്ഷം തിരികെ! പോസ്റ്റ് ഓഫീസിലിതെന്ത് മാജിക്?

പോസ്റ്റ് ഓഫീസ്

Published: 

02 Sep 2025 17:35 PM

സാധാരണക്കാര്‍ക്കായി നിരവധി സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസുകള്‍ വഴി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളിലുള്ളത്. അതില്‍ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീമിന് വലിയ പ്രചാരം ലഭിക്കുന്നു. സ്ഥിരനിക്ഷേപം പോലെയാണ് ഇതിന്റെ പ്രവര്‍ത്തനം. നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ഇവിടെ മികച്ച പലിശ ലഭിക്കുന്നു.

വിശ്വസനീയമായ നിക്ഷേപം എന്ന് വേണെങ്കില്‍ ടിഡിയെ വിശേഷിപ്പിക്കാം. കാരണം റിസ്‌ക് വളരെ കുറവാണ്. അപകട സാധ്യതകള്‍ കുറഞ്ഞ നിക്ഷേപ രീതി അന്വേഷിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.

1,2,3 അല്ലെങ്കില്‍ 5 വര്‍ഷത്തെ കാലാവധിയില്‍ നിക്ഷേപം നടത്താം. പലിശ ത്രൈമാസമായി കണക്കാക്കുമെങ്കിലും അത് ലഭിക്കുന്നത് വര്‍ഷം തോറുമായിരിക്കും. 5 വര്‍ഷത്തെ പദ്ധതിയാണ് ഏറ്റവും ജനപ്രിയം. കാരണം, ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതോടൊപ്പം ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവുകള്‍ക്കും അര്‍ഹമാണ്.

പലിശ നിരക്ക്

1 വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം

2 വര്‍ഷത്തെ നിക്ഷേപത്തിന്- 7.0 ശതമാനം

3 വര്‍ഷത്തെ നിക്ഷേപത്തിന്- 7.1 ശതമാനം

5 വര്‍ഷത്തെ നിക്ഷേപത്തിന്- 7.5 ശതമാനം

Also Read: Post Office MIS: മാസം തോറും 9250 രൂപ അക്കൗണ്ടിൽ എത്തും, ചെയ്യേണ്ടത് ഇത്ര മാത്രം

അഞ്ച് വര്‍ഷത്തെ നിക്ഷേപം നിങ്ങളുടെ പണം കാലക്രമേണ കൂടുതല്‍ വേഗത്തില്‍ വളരാന്‍ അനുവദിക്കുന്നു. 5 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ഏകദേശം 7.21 ലക്ഷമായി വളരും. മറ്റൊരു 5 വര്‍ഷത്തേക്ക് നിക്ഷേപം നീട്ടില്‍ ഏകദേശം 10.40 ലക്ഷം രൂപയാകും സമ്പാദ്യം.

സര്‍ക്കാര്‍ ഗ്യാരണ്ടിയോടെയുള്ള നിക്ഷേപം എന്നതിന് പുറമെ ബാങ്ക് സേവിങ്‌സ് അക്കൗണ്ടുകളേക്കാള്‍ മികച്ച വരുമാനം ടിഡി നല്‍കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പദ്ധതി തീര്‍ത്തും പ്രയോജനകരമാണ്.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ