AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Retirement Planning: 25,000 ശമ്പളമുണ്ടോ? 70:15:15 ഫോര്‍മുല ഉപയോഗിച്ച് 10 കോടി ഉണ്ടാക്കാം

Retirement Fund with 25000 Salary: വിരമിക്കല്‍ ഫണ്ട് സമാഹരിക്കുന്നത് കൃത്യ സമയത്ത് ആരംഭിച്ചെങ്കില്‍ മാത്രമേ വാര്‍ധക്യ കാലം ആഘോഷമാക്കാന്‍ സാധിക്കൂ. കുറഞ്ഞ ശമ്പളമുള്ള ആളുകള്‍ക്ക് പോലും കോടിക്കണക്കിന് രൂപയുടെ വിരമിക്കല്‍ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും.

Retirement Planning: 25,000 ശമ്പളമുണ്ടോ? 70:15:15 ഫോര്‍മുല ഉപയോഗിച്ച് 10 കോടി ഉണ്ടാക്കാം
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
shiji-mk
Shiji M K | Published: 01 Sep 2025 10:50 AM

മരണം വരെ ആരെയും ബുദ്ധിമുട്ടിക്കാതെ സുഖമായി ജീവിക്കാനുള്ള പണമുണ്ടാക്കിയതിന് ശേഷം വിരമിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം സാമ്പത്തികാസൂത്രണം കൃത്യമായി നടത്തുന്നതിന് വെല്ലുവിളിയാകുന്നു. അധിക വരുമാനം ഇല്ലാത്തതും പലരെയും പണം സമ്പാദിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.

പക്ഷെ വിരമിക്കല്‍ ഫണ്ട് സമാഹരിക്കുന്നത് കൃത്യ സമയത്ത് ആരംഭിച്ചെങ്കില്‍ മാത്രമേ വാര്‍ധക്യ കാലം ആഘോഷമാക്കാന്‍ സാധിക്കൂ. കുറഞ്ഞ ശമ്പളമുള്ള ആളുകള്‍ക്ക് പോലും കോടിക്കണക്കിന് രൂപയുടെ വിരമിക്കല്‍ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും.

ചെറിയ ശമ്പളക്കാര്‍ക്ക് പോലും കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുന്ന നിക്ഷേപ തന്ത്രമാണ് 70:15:15 ഫോര്‍മുല. ഒരാളുടെ നിലവിലെ ജീവിതശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ സാമ്പത്തിക സ്ഥിരതയും ഭാവി ആസൂത്രണവും സാധ്യമാകുന്നു.

ഒരാളുടെ പ്രതിമാസ വരുമാനത്തെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. വാടക, പലചരക്ക് സാധനങ്ങള്‍, ബില്ലുകള്‍ തുടങ്ങിയ ചെലവുകള്‍ക്ക് 70 ശതമാനം, എമര്‍ജന്‍സി ഫണ്ടിന് 15 ശതമാനം, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന് 15 ശതമാനം എന്നിങ്ങനെ വേണം ഇത്. അച്ചടക്കമുള്ള നിക്ഷേപത്തിലൂടെയും സ്റ്റെപ്പ് അപ്പ് എസ്‌ഐപി മോഡല്‍ സ്വീകരിക്കുന്നതിലൂടെയും 25,000 രൂപ പ്രതിമാസം വരുമാനമുള്ളവര്‍ക്ക് പോലും 10 കോടി രൂപ വിരമിക്കല്‍ ഫണ്ട് ഉണ്ടാക്കാം.

സ്റ്റെപ്പ് അപ്പ് എസ്‌ഐപി

ഇവിടെ നിങ്ങളുടെ ശമ്പള വര്‍ധനവിന് അനുസൃതമായി നിക്ഷേപം വര്‍ധിപ്പിക്കാന്‍ സാധിക്കും. 25 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും ഒരാളുടെ എസ്‌ഐപി സംഭാവന 10 ശതമാനം വര്‍ധിപ്പിക്കുന്നതിലൂടെ നേട്ടമുണ്ടാക്കാം. കോമ്പൗണ്ടിന്റെ ശക്തിയാണ് ഇവിടെ ഗുണം ചെയ്യുന്നത്. ഇത് നിങ്ങളുടെ നിക്ഷേപം കാലക്രമേണ മൂല്യം വര്‍ധിക്കാന്‍ സഹായിക്കുന്നു.

Also Read: Post Office Savings Scheme: 70 രൂപ കൊണ്ട് 3 ലക്ഷം നേടാം; പോസ്റ്റ് ഓഫീസിലുണ്ട് സൂത്രം

10 കോടി രൂപ ഉണ്ടാക്കാം?

പ്രതിമാസം 3,750 രൂപ സംഭാവന നല്‍കി എസ്‌ഐപി ആരംഭിക്കാം. ഈ നിക്ഷേപം പ്രതിവര്‍ഷം 10 ശതമാനം വര്‍ധിപ്പിക്കാം. അങ്ങനെ 25 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിക്കുകയും ഈ ഫോര്‍മുല പാലിച്ചുകൊണ്ട് ശരാശരി 12 ശതമാനം വാര്‍ഷിക വരുമാനം നേടുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിച്ചാല്‍ 10.68 കോടി രൂപ ലഭിക്കും. നിങ്ങളുടെ ആകെ നിക്ഷേപം 2,95 കോടി രൂപയായിരിക്കും. എന്നാല്‍ 12 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ ഇത് 7.73 കോടി രൂപയായി വളരുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.