IshowSpeed: തൊപ്പിയുടെ കരാറിൽ ഞെട്ടിയോ?; ട്വിച്ച് ഐഷോസ്പീഡിന് നൽകുന്നത് 5100 കോടി!
IshowSpeed And Twitch Deal: സ്ട്രീമർ ഐഷോസ്പീഡും ട്വിച്ചുമായി വമ്പൻ കരാറൊപ്പിട്ടെന്ന് റിപ്പോർട്ടുകൾ. 5100 കോടിയുടെ കരാറിലാണ് ഇരുവരും ഒപ്പിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തൊപ്പി, ഐഷോസ്പീഡ്
യൂട്യൂബർ തൊപ്പി എന്ന നിഹാദിന് വിഡിയോ ലൈവ് സ്ട്രീമിങ് സർവീസായ കിക്ക് നൽകിയ കരാർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തൻ്റെ ഒരു വിഡിയോയിൽ നിഹാദ് തന്നെയാണ് കരാറിൻ്റെ വിവരങ്ങൾ പുറത്തുവിട്ടത്. മണിക്കൂറിൽ 2000 രൂപ ആണ് തനിക്ക് കിക്ക് നൽകുന്നതെന്ന് തൊപ്പി വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രശസ്ത വ്ലോഗറും സ്ട്രീമറുമായ ഐഷോസ്പീഡ് അഥവാ ഡാരൻ ജേസൺ വാറ്റ്കിൻസ് ജൂനിയറുമായി ട്വിച്ച് ധാരണയായത് 600 മില്ല്യൺ ഡോളറിൻ്റേതാണെന്നാണ് റിപ്പോർട്ട്. അതായത്, ഇന്ത്യൻ കറൻസിയിൽ ഏകദേശം 5100 കോടി രൂപ.
ഈ മാസം ഏഴിന് ഡാരൻ ജേസൺ തൻ്റെ യൂറോപ്പ് പര്യടനത്തിൻ്റെ രണ്ടാം ഭാഗം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി ഡാരനും ട്വിച്ചും 600 മില്ല്യൺ ഡോളറിൻ്റെ കരാറൊപ്പിട്ടു എന്നാണ് വിവരം. രണ്ട് വർഷത്തേക്കാണ് കരാർ. വിവരം ട്വിച്ചോ ഡാരനോ സ്ഥിരീകരിച്ചിട്ടില്ല. പഷേ, ഇത് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Also Read: Trademark Registration: ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്യാനുണ്ടോ? നടപടിക്രമങ്ങൾ ഇങ്ങനെയാണ്
രണ്ട് വർഷത്തേക്ക് 600 മില്ല്യൺ ഡോളറെന്ന കണക്കിൽ ഒരു മിനിട്ട് ട്വിച്ചിൽ സ്ട്രീം ചെയ്യുന്നതിന് ഡാരന് ലഭിക്കുക 590 ഡോളറാണ്. അതായത് 50,000 ഇന്ത്യൻ രൂപയ്ക്ക് മുകളിൽ. മറ്റ് ചില റിപ്പോർട്ടുകൾ പ്രകാരം രണ്ട് വർഷത്തേക്ക് 492 മില്ല്യൺ ഡോളറാണ് ട്വിച്ച് ഡാരന് നൽകുക. ഒപ്പം കമ്പനിയിൽ പങ്കാളിത്തവും കരാറൊപ്പിടാൻ മാത്രം 24.5 മില്ല്യൺ ഡോളറും. ഈ രണ്ട് റിപ്പോർട്ടുകൾക്കും സ്ഥിരീകരണമില്ല. ഇതിൽ ഏതാണെങ്കിലും സ്ട്രീമിങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറാണ് ഇത്. സ്ട്രീമർ ഏഡിൻ റോസുമായി നടന്ന വാക്കേറ്റത്തെ തുടർന്ന് 2021ൽ താരത്തെ ട്വിച്ചിൽ നിന്ന് വിലക്കിയിരുന്നു. ഈ വിലക്ക് മാറ്റിയാണ് ഇപ്പോൾ ട്വിച്ച് ഡാരനുമായി കരാറായിരിക്കുന്നത്.