ITR: ഐടിആര്‍ ഫയല്‍ ചെയ്തില്ലേ? വീഴ്ച വരുത്തിയാല്‍ എന്ത് സംഭവിക്കും?
ITR Filing Penalty: അവസാന തീയതിയ്ക്ക് ശേഷം ഫയല്‍ ചെയ്യുന്ന ഐടിആറുകള്‍ വൈകിയ റിട്ടേണായാണ് കണക്കാക്കുന്നത്. എന്നാല്‍ വൈകി ഫയല്‍ ചെയ്യുന്ന ഐടിആറുകള്‍ മുഖേന എന്തെല്ലാം വെല്ലുവിളികളാണ് നികുതിദായകര്‍ നേരിടേണ്ടി വരുന്നതെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം
2025-26 വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടോ? സമയപരിധി പാലിക്കാത്ത നികുതിദായകര്‍ക്ക് 2025 ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. എന്നാല്‍ പിഴയൊടുക്കാതെയും മറ്റ് നടപടിക്രമങ്ങള്‍ക്ക് വിധേയമാകാതെയും ഇത് സാധ്യമല്ല. അവസാന തീയതിയ്ക്ക് ശേഷം ഫയല്‍ ചെയ്യുന്ന ഐടിആറുകള്‍ വൈകിയ റിട്ടേണായാണ് കണക്കാക്കുന്നത്. എന്നാല്‍ വൈകി ഫയല്‍ ചെയ്യുന്ന ഐടിആറുകള്‍ മുഖേന എന്തെല്ലാം വെല്ലുവിളികളാണ് നികുതിദായകര്‍ നേരിടേണ്ടി വരുന്നതെന്ന് അറിയാമോ?
ഫയല്‍ ചെയ്യാന്‍ വൈകിയാല്‍
- സെക്ഷന്‍ 234F പ്രകാരം 5,000 രൂപ വരെ ഫീസ് ഒടുക്കേണ്ടതായി വരും. 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള നികുതിദായകര്‍ക്ക് 1,000 രൂപയും, 5 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 5,000 രൂപയുമാണ് ഫീസ്.
- 234A, 234B, 234C എന്നീ വകുപ്പുകള്‍ പ്രകാരം നികുതി ഫയല്‍ ചെയ്യുന്നതിന് കാലതാമസം നേരിട്ടാല്‍, പലിശ ചുമത്താനിടയുണ്ട്.
- ഐടിആര്‍ വൈകി ഫയല്‍ ചെയ്താല്‍ റീഫണ്ട് പ്രോസസിങ് മന്ദഗതിയിലായേക്കാം.
- വൈകിയുള്ള ഫയലിങ് ആദായനികുതി വകുപ്പിന്റെ കൂടുതല്‍ അന്വേഷണങ്ങള്‍ വിധേയമാകുന്നതിന് വഴിവെച്ചേക്കാം.
Also Read: ITR Filing 2025: ഐടിആർ ഫയൽ ചെയ്തോ? ഇനി മൂന്ന് ദിവസം കൂടി, ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഐടിആര്‍ ഫയല്‍ ചെയ്യാന്‍ എന്തെല്ലാം രേഖകള്‍ വേണം?
ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനായി നിങ്ങളുടെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോം 16, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, ഫോം 26 എഎസ്, നിക്ഷേപ പദ്ധതികളില്‍ അംഗമാണെങ്കില്‍ നിക്ഷേപ തെളിവുകള്‍, വാടക കരാര്‍, സെയില്‍ ഡീഡ്, ഡിവിഡന്റ് വാറന്റുകള്‍ തുടങ്ങിയ രേഖകളാണ് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിന് ആവശ്യമായുള്ളത്.