ITR Refund: ഐടിആ‍ർ സമർപ്പിച്ചിട്ടും റീഫണ്ട് കിട്ടിയില്ലേ? ഇതൊന്ന് പരിശോധിക്കൂ…

ITR Refund Status 2025: നികുതി ഫയൽ ചെയ്യുന്നവർ റിട്ടേണുകൾ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ റിട്ടേൺ ഇ-വെരിഫൈ നിർബന്ധമായും ചെയ്യണം.

ITR Refund: ഐടിആ‍ർ സമർപ്പിച്ചിട്ടും റീഫണ്ട് കിട്ടിയില്ലേ? ഇതൊന്ന് പരിശോധിക്കൂ...

പ്രതീകാത്മക ചിത്രം

Published: 

20 Sep 2025 | 08:49 AM

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബ‍ർ 16നായിരുന്നു. കൃത്യസമയത്തിനകം ആദായ നികുതി റിട്ടേൺ ഫയൽചെയ്ത് നികുതി റീഫണ്ട് ലഭിക്കാൻ കാത്തിരിക്കുന്നവരാകും പലരും. എന്നാൽ ഇനി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഇ വെരിഫിക്കേഷൻ

ഐടിആർ ഫയൽ ചെയ്യുന്നതിനൊപ്പം ഇ-വെരിഫൈ ചെയ്തിട്ടുണ്ടോയെന്ന് പരിശോ‌ധിക്കണം. നികുതി ഫയൽ ചെയ്യുന്നവർ റിട്ടേണുകൾ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ റിട്ടേൺ ഇ-വെരിഫൈ നിർബന്ധമായും ചെയ്യണം. ഇതിനായി, ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ സന്ദർശിച്ച് ‘ഇ-വെരിഫൈ റിട്ടേൺ’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ ഒടിപി വഴിയുള്ള ഇ വെരിഫിക്കേഷൻ ചെയ്യാം.  ഇ-വെരിഫിക്കേഷൻ കോഡ് ഉണ്ടെങ്കിൽ, അതും ഉപയോഗിക്കാം.

റീഫണ്ട് എത്ര ദിവസത്തിനകം?

ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ ഉടൻ തന്നെ റീഫണ്ട് നടപടിക്രമങ്ങൾ ആരംഭിക്കും.
വരുമാന വിവരങ്ങൾ, ടി.ഡി.എസ് ക്ലെയിമുകൾ, ബാങ്ക് വിവരങ്ങൾ തുടങ്ങിയവയെല്ലാം കൃത്യമാണെങ്കിൽ 30-45 ദിവസങ്ങൾക്കകം ടാക്സ് റീഫണ്ട് ലഭിക്കും.

ALSO READ: ഐടിആർ ഫയൽ ചെയ്തില്ലേ? ഇനിയുള്ളത് ഒരു വഴി മാത്രം!

ഇൻകം ടാക്സ് റീഫണ്ട് സ്റ്റാറ്റസ്

ഇൻകം ടാക്സ് റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാൻ ഇ-ഫയലിങ് പോർട്ടൽ ലോഗിൻ ചെയ്ത് “View Filed Returns” ഓപ്ഷൻ തിരഞ്ഞെടുക്കുക. ITR പ്രൊസസിങ്, ഇഷ്യു ചെയ്ത റീഫണ്ട്, പരാജയപ്പെട്ട റീഫണ്ട്, റീഫണ്ട് അണ്ടർ പ്രൊസസിങ് തുടങ്ങിയ വിവരങ്ങൾ അറിയാൻ കഴിയും.

ബാങ്ക് അക്കൗണ്ട് പ്രീ-വാലിഡേഷൻ പൂർത്തിയാകാത്തതോ, ECS mandate ആക്ടീവ് ആകാത്തതോ ആയ സാഹചര്യങ്ങളിൽ റീഫണ്ട് പ്രൊസസിങ് കാണിച്ചാലും അക്കൗണ്ടിൽ ക്രെഡിറ്റ് ആകാറില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇൻകം ടാക്സ് പോർട്ടൽ സന്ദർശിച്ച്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ റീ-വാലിഡേറ്റ് ചെയ്യേണ്ടതാണ്.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു