ITR Refund: ഐടിആർ റീഫണ്ട് ഇതുവരെ കിട്ടിയില്ലേ? സ്റ്റാറ്റസ് പരിശോധിക്കേണ്ടത് ഇങ്ങനെ…

ITR Refund Status: റീഫണ്ട് തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലെങ്കിൽ, അതിൻ്റെ നിലവിലെ സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കിയാലോ...

ITR Refund: ഐടിആർ റീഫണ്ട് ഇതുവരെ കിട്ടിയില്ലേ? സ്റ്റാറ്റസ് പരിശോധിക്കേണ്ടത് ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Published: 

25 Oct 2025 | 04:02 PM

നികുതി ഓഡിറ്റ് ആവശ്യമില്ലാത്തവർക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 16നായിരുന്നു. എന്നാൽ അതിനുശേഷം ഒരു മാസം കഴിഞ്ഞിട്ടും പല നികുതിദായകരും അവരുടെ റീഫണ്ടിനായി കാത്തിരിക്കുകയാണ്. അത്തരത്തിൽ റീഫണ്ട് തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലും എത്തിയിട്ടില്ലെങ്കിൽ, അതിൻ്റെ നിലവിലെ സ്റ്റാറ്റസ് ഓൺലൈനായി ട്രാക്ക് ചെയ്യാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കിയാലോ…

റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനിൽ എങ്ങനെ ട്രാക്ക് ചെയ്യാം?

ആദായനികുതിയുടെ ഇ-ഫയലിംഗ് പോർട്ടലിൽ നിങ്ങളുടെ പാൻ , പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ആദായനികുതി റിട്ടേണുകളുടെ വിഭാഗം തുറക്കുക. നിങ്ങളുടെ റിട്ടേൺ പ്രോസസ്സ് ചെയ്‌തോ, റീഫണ്ട് അനുവദിച്ചോ എന്ന് ഇവിടെ കാണാൻ സാധിക്കും.

റീഫണ്ട് പ്രോസസ്സ് ചെയ്‌തതായി കാണിക്കുന്നുണ്ടെങ്കിൽ, ‘Know Your Refund Status’ എന്ന ഓപ്ഷൻ ‘Services’ വിഭാഗത്തിന് കീഴിൽ ഉണ്ടാകും. അവിടെ, ബന്ധപ്പെട്ട അസസ്‌മെൻ്റ് വർഷം നൽകി റീഫണ്ടിൻ്റെ നിലവിലെ സ്റ്റാറ്റസ് പരിശോധിക്കുക.

റീഫണ്ട് വൈകാനുള്ള കാരണങ്ങൾ

മുൻ വർഷങ്ങളിൽ അടയ്‌ക്കാത്ത നികുതി കുടിശ്ശികയുണ്ടെങ്കിൽ, നിങ്ങളുടെ റീഫണ്ട് തുക ആദായനികുതി വകുപ്പ് ഈ കുടിശ്ശികയിൽ വകയിരുത്താൻ സാധ്യതയുണ്ട്.

ഇതറിയാനായി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്ത് ‘Pending Actions’ വിഭാഗത്തിലെ ‘Outstanding Demands’ ഓപ്ഷൻ പരിശോധിക്കുക. തീർപ്പാക്കാത്ത കുടിശ്ശിക ഉണ്ടെങ്കിൽ, നിങ്ങൾക്ക് പേയ്‌മെന്റ് നടത്താം. വിയോജിക്കുന്നുവെങ്കിൽ അതറിയിക്കാവുന്നതാണ്.

പാൻ കാർഡുമായി ബന്ധിപ്പിച്ച്, സാധുത ഉറപ്പുവരുത്തിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ റീഫണ്ട് നൽകുകയുള്ളൂ. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ തെറ്റായി നൽകിയാലോ, അക്കൗണ്ട് പ്രവർത്തനരഹിതമായാലോ കാലതാമസം ഉണ്ടായേക്കാം.

ഇത് പരിഹരിക്കുന്നതിനായി പ്രൊഫൈലിലെ ‘Bank Account’ വിഭാഗത്തിൽ ബാങ്ക് വിവരങ്ങൾ പരിശോധിച്ച്, സാധുത ഉറപ്പാക്കുക. അക്കൗണ്ട് സാധുവല്ലെങ്കിൽ, പുതിയ അക്കൗണ്ട് ചേർക്കുകയോ അല്ലെങ്കിൽ നിലവിലുള്ളത് വീണ്ടും സാധൂകരിക്കുകയോ ചെയ്യാവുന്നതാണ്.

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ