Joint Home Loans: വീടെന്ന സ്വപ്നം സ്വന്തമാക്കാം, ജോയിന്റ് ഹോം ലോണ്‍ സഹായിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം….

Joint home loans in India: വായ്പയുടെ ഭാരം പങ്കിടാൻ മാത്രമല്ല, ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം നല്‍കുന്നതിനും ജോയിന്റ് ഹോം ലോണ്‍ സഹായകമാണ്. ഒറ്റയ്ക്ക് അപേക്ഷിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയ തുക വായ്പയായി ലഭിക്കാൻ സാധ്യതയുണ്ട്.

Joint Home Loans: വീടെന്ന സ്വപ്നം സ്വന്തമാക്കാം, ജോയിന്റ് ഹോം ലോണ്‍ സഹായിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം....

Home Loan

Published: 

05 Oct 2025 | 10:48 AM

വീട് വാങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. ഇത് യാഥാർത്ഥ്യമാക്കാൻ ഭർത്താവും ഭാര്യയുമോ, അല്ലെങ്കിൽ മറ്റ് അടുത്ത ബന്ധുക്കളോ ചേർന്ന് ജോയിന്റ് ഹോം ലോൺ എടുക്കാവുന്നതാണ്. എന്നാൽ ഇന്നും ജോയിന്റ് ഹോം ലോണിനെ പറ്റി വ്യക്തമായ അറിവില്ലാത്തവർ ഉണ്ട്. വായ്പയുടെ ഭാരം പങ്കിടാൻ മാത്രമല്ല, ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭം നല്‍കുന്നതിനും ജോയിന്റ് ഹോം ലോണ്‍ സഹായകമാണ്.

ജോയിന്റ് ഹോം ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

ഉയർന്ന ലോൺ യോഗ്യത

രണ്ട് പേരുടെ വരുമാനം ഒരുമിച്ച് പരിഗണിക്കുന്നതിനാൽ, ഒറ്റയ്ക്ക് അപേക്ഷിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയ തുക വായ്പയായി ലഭിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങൾ ആഗ്രഹിക്കുന്ന വലിയ വീട് വാങ്ങാൻ സഹായിക്കും.

സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ

പല ബാങ്കുകളും ഒരു സ്ത്രീയെ കോ-ബോറോവറായി ഉൾപ്പെടുത്തുകയാണെങ്കിൽ പലിശ നിരക്കിൽ 0.05% വരെ ഇളവ് നൽകാറുണ്ട്. കൂടാതെ, പല സംസ്ഥാനങ്ങളിലും സ്ത്രീകൾ ഉടമകളായുള്ള പ്രോപ്പർട്ടികൾക്ക് സ്റ്റാമ്പ് ഡ്യൂട്ടി കുറവായിരിക്കും.

പലിശ നിരക്കും ഇഎംഐയും

ജോയിന്റ് ഹോം ലോണിന്റെ പലിശ നിരക്ക് പ്രധാനമായും ബാങ്കിന്റെ അടിസ്ഥാന നിരക്കുകളെയും, അപേക്ഷകരുടെ ക്രെഡിറ്റ് സ്കോറിനെയും ആശ്രയിച്ചിരിക്കും. രണ്ട് പേർക്കും നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ മികച്ച പലിശ നിരക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

ജോയിന്റ് ലോണിൽ, തിരിച്ചടവ് പങ്കിടുന്നതിനാൽ ഇഎംഐ കൃത്യ സമയത്ത് അടച്ചു തീർക്കാൻ കൂടുതൽ സാധ്യതയുണ്ട്. ഇത് രണ്ട് അപേക്ഷകരുടെയും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും.

ALSO READ: എസ്‌ഐഎഫില്‍ ഒരു കൈ നോക്കിയാലോ? ക്വാണ്ട്, എഡല്‍വീസ്, എസ്ബിഐയെല്ലാം അങ്കത്തട്ടിലേക്ക്

ആദായ നികുതി ആനുകൂല്യങ്ങൾ

പലിശ തിരിച്ചടവിൽ ഇളവ്

ഭവന വായ്പയുടെ പലിശ ഇനത്തിൽ അടയ്ക്കുന്ന തുകയ്ക്ക്, ഓരോ സഹ-വായ്പക്കാരനും (Co-Borrower) ഓരോ സാമ്പത്തിക വർഷവും 2 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ക്ലെയിം ചെയ്യാം. രണ്ട് പേരുണ്ടെങ്കിൽ, മൊത്തം 4 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.

പ്രിൻസിപ്പൽ തിരിച്ചടവിൽ ഇളവ്

ഭവന വായ്പയുടെ പ്രിൻസിപ്പൽ തുക (അസൽ) തിരിച്ചടയ്ക്കുന്നതിനും, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ചാർജുകൾ എന്നിവയ്ക്കും, ഓരോ സഹ-വായ്പക്കാരനും 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ക്ലെയിം ചെയ്യാം. രണ്ട് പേരുണ്ടെങ്കിൽ, മൊത്തം 3 ലക്ഷം രൂപ വരെ ഇളവ് ലഭിക്കും.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ