AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalpana Saroj: 12ാം വയസിൽ വിവാഹം, പീഡനം; ഇന്ന് കോടികളുടെ സമ്പാദ്യം, ഇന്ത്യയിലെ ആദ്യ വനിതാ സംരംഭകയുടെ ജീവിതം…

Kalpana Saroj, Kamani Tubes CEO: 16 വയസ്സുള്ളപ്പോൾ കൽപ്പന തന്റെ അമ്മാവനോടൊപ്പം താമസിക്കാൻ മുംബൈയിലേക്ക് മടങ്ങി. അവിടെ അവൾ ഒരു വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങി.

Kalpana Saroj: 12ാം വയസിൽ വിവാഹം, പീഡനം; ഇന്ന് കോടികളുടെ സമ്പാദ്യം, ഇന്ത്യയിലെ ആദ്യ വനിതാ സംരംഭകയുടെ ജീവിതം…
Kalpana SarojImage Credit source: social media
nithya
Nithya Vinu | Published: 23 Aug 2025 13:18 PM

ഇന്ത്യയിലെ ആദ്യത്തെ വനിതാ സംരംഭകയായി അറിയപ്പെടുന്ന വ്യക്തിയാണ് കൽപന സരോജ്. 2001 ൽ തകർച്ചയുടെ വക്കിലായിരുന്ന കമാനി ട്യൂബ്സ് കമ്പനി ഏറ്റെടുത്ത് അതിനെ ലാഭകരമാക്കി മാറ്റിയ, വനിത കൂടിയാണ് അവർ. ഒരു ദളിത് കുടുംബത്തിൽ ജനിച്ച് ശൈശവ വിവാഹം പോലും നേരിടേണ്ടി വന്ന കൽപന ഇന്ന് എത്തി നിൽക്കുന്നത് ബിസിനസ് സാമ്രാജ്യത്തിലാണ്. ആ പ്രചോദനാന്മകമായ കഥ അറിയാം….

ആരാണ് കൽപ്പന സരോജ്?

1961-ൽ മഹാരാഷ്ട്രയിലെ അകോലയിലുള്ള റോപ്പർഖേഡ ഗ്രാമത്തിൽ, ഒരു ദളിത് മറാത്തി ബുദ്ധ കുടുംബത്തിലാണ് കൽപന സരോജ് ജനിച്ചത്. അച്ഛൻ ഒരു പോലീസ് കോൺസ്റ്റബിളായിരുന്നു. ബാല്യകാലത്ത് ശൈശവ വിവാഹം മുതൽ ഗാർഹിക പീഡനം വരെയുള്ള നിരവധി വെല്ലുവിളികൾ കൽപന നേരിടേണ്ടി വന്നിട്ടുണ്ട്. പന്ത്രണ്ടാം വയസ്സിൽ ബാല വിവാഹത്തിന് ഇരയായ കൽപനയ്ക്ക് തന്റെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.

മുംബൈയിലെ ഒരു ചേരിയിൽ ഭർതൃവീട്ടുകാരോടൊപ്പം താമസിച്ചിരുന്ന കൽപന ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടു. ഒരു വേലക്കാരിയെപ്പോലെയായിരുന്നു ജീവിതം. ഒരു ദിവസം ഭർതൃവീട്ടിൽ എത്തിയ പിതാവ് മകളുടെ അവസ്ഥ കാണുകയും തിരികെ കൊണ്ട് പോവുകയും ചെയ്തു. പിതാവിന്റെ പിന്തുണയോടെ കൽപന ഭർത്താവിനെ ഉപേക്ഷിച്ച് മടങ്ങി എത്തിയെങ്കിലും സമൂഹം അവളെ സ്വീകരിക്കാൻ തയ്യാറായില്ല. ഗ്രാമത്തിലുള്ളവർ കൽപനയെ പുറത്താക്കപ്പെട്ടവളായി കണക്കാക്കി, ഇത് അവരെ വിഷാദത്തിലേക്ക് നയിച്ചു, ആത്മഹത്യ ശ്രമത്തിന് വരെ കാരണമായി.

ALSO READ: യൂട്യൂബ് തലപ്പത്തെ ഇന്ത്യക്കാരൻ; സിഇഒ നീൽ മോഹന്റെ ശമ്പളം അറിയാമോ?

ഇരുട്ടിന് ശേഷമുള്ള വെളിച്ചം

16 വയസ്സുള്ളപ്പോൾ കൽപ്പന തന്റെ അമ്മാവനോടൊപ്പം താമസിക്കാൻ മുംബൈയിലേക്ക് മടങ്ങി. അവിടെ അവൾ ഒരു വസ്ത്ര ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങി. 2 രൂപയായിരുന്നു അന്നത്തെ ശമ്പളം. പട്ടികജാതിക്കാർക്കുള്ള 50,000 രൂപയുടെ സർക്കാർ വായ്പയുടെ സഹായത്തോടെ കൽപന ഒരു തയ്യൽ ബിസിനസും തുടർന്ന് ഒരു ഫർണിച്ചർ കടയും വിജയകരമായി ആരംഭിച്ചു. പ്രതിമാസം 50 രൂപ സമ്പാദിച്ചു. പണം നിക്ഷേപിക്കാൻ തുടങ്ങി. 1990-കളിൽ, കൽപ്പന സരോജ് സ്വന്തമായി ഒരു ബിസിനസ്സ് സ്ഥാപിക്കുകയും തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ പുറത്തിറക്കുന്നതിനായി കെഎസ് ഫിലിം പ്രൊഡക്ഷൻ എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് റിയൽ എസ്റ്റേറ്റിലും ഭാഗമായി.

കമാനി ട്യൂബ്സ്

കമാനി ട്യൂബ്സിന്റെ ബോർഡ് അംഗങ്ങളിൽ ഒരാളായിരുന്നു കൽപന സരോജ്. 2001 ൽ, കമാനി ട്യൂബ്സ് ലിക്വിഡേഷന്റെ തകർച്ചയുടെ വക്കിലായിരുന്നു, അവർ കൽപന സരോജിനെ സമീപിക്കാൻ തീരുമാനിച്ചത്. വെല്ലുവിളി ഏറ്റെടുത്ത് നവീൻഭായ് കമാനിയിൽ നിന്ന് 50 ലക്ഷം രൂപയ്ക്ക് കൽപന കമ്പനി വാങ്ങി. അവരുടെ നേതൃത്വത്തിൽ കമ്പനി 100 കോടി രൂപയുടെ വരുമാനം നേടി.

ഒരുകാലത്ത് രണ്ട് രൂപ ശമ്പളം ലഭിച്ചിരുന്ന കൽപന സരോജിന് ഇപ്പോൾ 112 മില്യൺ ഡോളറിന്റെ വ്യക്തിഗത ആസ്തിയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 917 കോടി രൂപയാണ് അവരുടെ ആസ്തി. 2013 ഏപ്രിലിൽ രാഷ്ട്രപതി പ്രണവ് മുഖർജിയിൽ നിന്ന് പത്മശ്രീ അവാർഡും ലഭിച്ചു.