Kerala Budget 2025 : സര്‍വീസ് പെന്‍ഷന്‍, ശമ്പള പരിഷ്‌കരണ കുടിശികകളുമായി ബന്ധപ്പെട്ട് സുപ്രധാന പ്രഖ്യാപനം; ബജറ്റിലെ ആദ്യ ആശ്വാസം ജീവനക്കാര്‍ക്ക്
service pension and salary revision arrears : ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡി.എ.കുടിശികയുടെ ലോക്കിങ് കാലാവധി ഒഴിവാക്കുമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ആദ്യ ആശ്വാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു. ശമ്പളപരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡി.എ.കുടിശികയുടെ ലോക്കിങ് കാലാവധി ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. ശമ്പള പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു ഈ വർഷം പിഎഫിൽ ലയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനം ഒരു ടേക്ക് ഓഫിന് തയ്യാറായിരിക്കുകയാണെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിക്കവെ മന്ത്രി അവകാശപ്പെട്ടു.
ധനഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു. കേരളം അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ മന്ത്രി വിമര്‍ശനമുന്നയിച്ചു. നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം.
KERALA BUDGET LIVE : കേരള ബജറ്റ് ലൈവ് വിശദാംശങ്ങള്‍ ഇവിടെ അറിയാം
തനത് നികുതി വര്‍ധനയാണ് കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതിന് കാരണം. നാല് വര്‍ഷം കൊണ്ട് 47660 കോടിയിൽ നിന്ന് 81000 കോടിയിലേക്ക് വര്‍ധിപ്പിക്കാനായെന്നും, ധനകമ്മി 2.9% ആയി കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.