Kerala Gold Rate: കുതിപ്പിനിടെ ബ്രേയ്ക്കിട്ട് പൊന്നുംവില! ഇന്നത്തെ സ്വർണവില ഇങ്ങനെ
Kerala Gold Rate Today September 24th: ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയാണ് നിലവിൽ. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില കുതിച്ചുയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് തകർച്ചയിലേക്കാണ് പോകുന്നത്.

Kerala Gold Rate
തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 84,000 കടന്ന സ്വർണവിലയിൽ ഇന്ന് 240 രൂപ കുറഞ്ഞ് 84,600 രൂപയിലേക്ക് എത്തി. പവന് 1,000 രൂപയാണ് ഇന്നലെ ഉയർന്നത്. ഇന്നത്തെ വിലക്കുറവ് നേരിയ ആശ്വാസമാണ്. 85000ത്തിലേക്ക് എത്താനിരുന്ന വിലയാണ് ഇന്ന് കുറഞ്ഞത്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 93,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയാണ് നിലവിൽ.
അതേസമയം, 10,575 രൂപയാണ് ഇന്ന് ഒരു ഗ്രാമിന് നൽകേണ്ടത്. 10,605 രൂപയിൽ നിന്ന് 30 രൂപ കുറഞ്ഞാണ് 10,575ലേക്ക് എത്തിയത്. ഇന്നലെ രാവിലെ മാത്രം 920 രൂപയാണ് ഒരു പവന് വർദ്ധിച്ചത്. ഉച്ചയ്ക്ക് ശേഷം 1000 രൂപ വർദ്ധിച്ചതോടെ സ്വർണവില റോക്കോർഡ് ഉയരത്തിലെത്തുകയായിരുന്നു. ഇന്നലെ രണ്ട് തവണയായി ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമാണ് ആകെ ഉയർന്നത്. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണവില കുതിച്ചുയരുമ്പോൾ രൂപയുടെ വിനിമയ നിരക്ക് തകർച്ചയിലേക്കാണ് പോകുന്നത്.
Also Read: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; 1,000 രൂപ കൂടി, വില മാറിയത് ഇന്ന് രണ്ട് തവണ
ഈ മാസം തുടക്കത്തിൽ സ്വർണവില ചാഞ്ചാടി നിന്നെങ്കിലും സെപ്റ്റംബർ ഒമ്പതിന് ശേഷം 80000ത്തിന് മുകളിലാണ് പൊന്നുംവില വിപണി ഭരിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ ദിവസവും സ്വർണവിലയിൽ ഉയർച്ചമാത്രമാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 22നും 23നും രണ്ട് തവണയാണ് സ്വർണവില വർദ്ധിച്ചത്. സെപ്റ്റംബർ 23നാണ് സർവകാല റെക്കോർഡിലേക്ക് സ്വർണവില കുതിച്ചുയർന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില വര്‍ധിക്കുന്നതിൻ്റെ പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടികാണിക്കുന്നുണ്ട്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതാണ് നിലവില്‍ സ്വര്‍ണവില ഇത്രയേറെ വര്‍ധിക്കാൻ കാരണമായിരിക്കുന്നത്. പലിശ നിരക്ക് കുറച്ചതോടെ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നതും ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. വിവാഹ ആവശ്യക്കാരെ സംബന്ധിച്ച് താങ്ങാവുന്നതിനും അപ്പുറം നിരക്കിലാണ് സ്വർണം വിപണം കീഴടക്കിയിരിക്കുന്നത്.