Gold Rate: അക്ഷയ തൃതിയ വാരത്തില്‍ സ്വര്‍ണവില ഞെട്ടിക്കുമോ? ‘ഓഫറു’കളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി

Gold sales expectations for Akshaya Tritiya 2025: കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടും സംസ്ഥാനത്തടക്കം അത് പ്രതിഫലിച്ചില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ തോതിലെങ്കിലും ഇടിഞ്ഞതാകാം കാരണം. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയും, ഇത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുകയും ചെയ്യും

Gold Rate: അക്ഷയ തൃതിയ വാരത്തില്‍ സ്വര്‍ണവില ഞെട്ടിക്കുമോ? ഓഫറുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി

സ്വര്‍ണവില

Published: 

27 Apr 2025 | 09:56 AM

സ്വര്‍ണവില സാധാരണക്കാരനെ നടുക്കിയ ദിനങ്ങളാണ് കടന്നുപോയത്. ഏപ്രില്‍ 22ന് സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി ഞെട്ടിച്ചെങ്കിലും അതിന് ശേഷം നിരക്കുകള്‍ നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി. 22ന് 74,320 ആയിരുന്നു ഒരു പവന്റെ വില. എന്നാല്‍ 23ന് ഇത് 72,120 ആയി കുറഞ്ഞു. 24ന് 72,040 ആയും കുറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി ഈ നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 9005 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈയാഴ്ചയില്‍ സ്വര്‍ണ വിപണിയില്‍ എന്ത് പ്രതീക്ഷിക്കാം? നോക്കാം.

സ്വര്‍ണവിപണിയില്‍ സാധാരണക്കാരന് ഒട്ടും ആശ്വാസം നല്‍കുന്നതായിരുന്നില്ല പിന്നിട്ട വാരത്തെ കണക്കുകള്‍. 22ന് സര്‍വകാല റെക്കോഡ് കുറിച്ച ശേഷം, പിന്നീട് നേരിയ കുറവുണ്ടായെങ്കിലും നിലവിലെ നിരക്കുകള്‍ ഒട്ടും താങ്ങാനാകുന്നതല്ല. പണിക്കൂലിയടക്കം നല്‍കുമ്പോള്‍ വില ഇതിലും വര്‍ധിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. വിവാഹ സീസണടക്കം അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് സ്വര്‍ണവില ഞെട്ടിക്കുന്ന രീതിയില്‍ തുടരുന്നത്.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കുറവുണ്ടായിട്ടും സംസ്ഥാനത്തടക്കം അത് പ്രതിഫലിച്ചില്ല. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിയ തോതിലെങ്കിലും ഇടിഞ്ഞതാകാം കാരണം. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയും, ഇത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുകയും ചെയ്യും.

യുഎസ്-ചൈന താരിഫ് യുദ്ധം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുറയാന്‍ ഇതും കാരണമായി. എന്നാല്‍ ചര്‍ച്ചകളുടെ മുന്നോട്ടുപോക്ക് വരും ദിവസങ്ങളിലെ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാകും. സമീപദിവസങ്ങളില്‍ ഉയര്‍ന്ന വില മുതലെടുത്തുള്ള ലാഭമെടുപ്പും നിരക്ക് ഇടിയാന്‍ കാരണമായി. ഇത് തുടരുകയാണെങ്കില്‍, കേരളത്തിലും സ്വര്‍ണവില കുറയുമെന്നാണ് പ്രതീക്ഷ.

എന്നാല്‍, യുഎസ്-ചൈന താരിഫ് ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി കൂടുതല്‍ ശക്തമാകും. അത് വെല്ലുവിളിയുമാണ്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കേരളത്തിലടക്കം വര്‍ധിക്കും.

Read Also: EPFO changes in 2025: അടിമുടി മാറ്റവുമായി ഇപിഎഫ്ഒ; പുതിയ നയങ്ങൾ ഇങ്ങനെ…

അക്ഷയ തൃതിയ വാരത്തില്‍ എന്ത് സംഭവിക്കും?

സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ അക്ഷയ തൃതിയ ദിനത്തില്‍ സ്വര്‍ണ വില്‍പന 1,500 കോടി കടന്നിരുന്നു. എന്നാല്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. അതുകൊണ്ട് മുന്‍വര്‍ഷങ്ങളിലെ വില്‍പന ഇത്തവണ സംഭവിക്കുമോയെന്നതാണ് പ്രധാന ചോദ്യം. നിരക്കിലെ വര്‍ധനവ് വില്‍പനയെ ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

മുന്‍കൂര്‍ ബുക്കിങ് അടക്കമുള്ള സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നുമുണ്ട്. പുത്തന്‍ സ്റ്റോക്കുകളും, ഓഫറുകളും, പണിക്കൂലിയില്‍ അടക്കം ഇളവുകളുമായി സ്വര്‍ണാഭരണശാലകള്‍ സജീവമാണ്. അതുകൊണ്ട് തന്നെ അക്ഷയ തൃതീയ ദിനത്തില്‍ മികച്ച വില്‍പന പ്രതീക്ഷിക്കാമെന്നാണ് സ്വര്‍ണ വ്യാപാരികളുടെ കണക്കുകൂട്ടല്‍.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ