AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Amazon: ആമസോണ്‍ കസ്റ്റമറാണോ? എങ്കില്‍ പാക്കേജിലെ ഈ കുത്ത് സൂക്ഷിച്ചോളൂ

Dot in Amazon Package: ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ പറ്റിക്കപ്പെടാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം കല്ലും മണലുമെല്ലാം വീട്ടിലെത്തിയത് ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെയുണ്ടാകുന്നത് തടയുന്നതിനായി ആമസോണ്‍ ഒരു പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Amazon: ആമസോണ്‍ കസ്റ്റമറാണോ? എങ്കില്‍ പാക്കേജിലെ ഈ കുത്ത് സൂക്ഷിച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Published: 10 Jun 2025 16:40 PM

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇന്ന് തിരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയാണ്. നമുക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ എത്ര സമയമെടുത്തും വാങ്ങിക്കാമെന്നത് തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആളുകളെ എത്തിക്കുന്നത്. മാത്രമല്ല പലപ്പോഴും കടയില്‍ ഉള്ളതിനേക്കാള്‍ വിലക്കുറവും ഓണ്‍ലൈനില്‍ ഉണ്ടാകാറുണ്ട്.

എന്നാല്‍ ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ പറ്റിക്കപ്പെടാറുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം കല്ലും മണലുമെല്ലാം വീട്ടിലെത്തിയത് ഉദാഹരണങ്ങള്‍ മാത്രം. ഇങ്ങനെയുണ്ടാകുന്നത് തടയുന്നതിനായി ആമസോണ്‍ ഒരു പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാക്കേജിലാണ് ഇക്കാര്യമുള്ളത്.

ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ വീട്ടിലെത്തുമ്പോള്‍ ആദ്യം പരിശോധിക്കേണ്ടത് അതിന്റെ പാക്കേജിന് പുറത്താണ്. സാധനങ്ങള്‍ വാങ്ങിക്കുന്നവരുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനും സാധനങ്ങള്‍ സൂരക്ഷിതമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ടാംപര്‍ പ്രൂഫ് പാക്കേജിങ് എന്ന സംവിധാനമാണ് ആമസോണ്‍ സ്വീകരിച്ചിരിക്കുന്നത്.

ഈ വിദ്യ പ്രകാരം പാക്കേജില്‍ പ്രത്യേക ഡോട്ടുകള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ ഈ പാക്കേജ് തുറക്കുന്ന സമയത്ത് ഡോട്ടുകളുടെ നിറം മാറും. പാക്കേജ് തുറന്നതിന് ശേഷം പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമായിരിക്കും ഡോട്ടിന് ഉണ്ടായിരിക്കുക.

Also Read: RBI Gold Loan Rules : സ്വർണം പണയം വെക്കാൻ പോകുവാണോ? ആർബിഐയുടെ ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

വെള്ള നിറത്തിലുള്ള ഡോട്ടാണ് പാക്കേജില്‍ ഉള്ളതെങ്കില്‍ അത് ആരും തുറന്നിട്ടില്ല എന്ന് ഉറപ്പിക്കാം. പിങ്കോ ചുവപ്പോ നിറം കണ്ടാല്‍ ആ പാക്കേജ് മറ്റാരോ തുറന്ന് നോക്കിയിട്ടുണ്ട് എന്ന കാര്യം മനസിലാക്കാവുന്നതാണ്. നിറം മാറിയ ഡോട്ടുള്ള പാക്കേജുകളെത്തിയാല്‍ അതൊരിക്കലും സ്വീകരിക്കരുത്.

മരുന്നുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്കാണ് നിലവില്‍ ആമസോണ്‍ ഈ വിദ്യ നടപ്പാക്കുന്നത്. ഉടന്‍ തന്നെ മറ്റ് ഉത്പന്നങ്ങളിലേക്കും ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.