AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: രാവിലെ നിരക്ക് കുറഞ്ഞത് കണ്ട് ജ്വല്ലറിയിലേക്ക് പോകാന്‍ വരട്ടെ; സ്വര്‍ണവില വീണ്ടും കുതിച്ചു

Kerala gold rate 03-10-2025: യുഎസിലെ സാമ്പത്തിക ചലനങ്ങളായിരുന്നു ഇന്ന് രാവിലെയും, മുന്‍ ദിവസങ്ങളിലും സ്വര്‍ണ വില നേരിയ തോതിലെങ്കിലും ഇടിയാന്‍ കാരണമായത്. ലാഭമെടുപ്പും മറ്റ് കാരണങ്ങളുമാണ് നേരിയ ഇടിവിന് കാരണമായത്

Kerala Gold Rate: രാവിലെ നിരക്ക് കുറഞ്ഞത് കണ്ട് ജ്വല്ലറിയിലേക്ക് പോകാന്‍ വരട്ടെ; സ്വര്‍ണവില വീണ്ടും കുതിച്ചു
സ്വര്‍ണവില Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 03 Oct 2025 | 07:32 PM

Kerala gold rate latest update: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. ഉച്ചകഴിഞ്ഞ് പവന് 360 രൂപ വര്‍ധിച്ചു. 86,920 രൂപയിലാണ് നിലവില്‍ പവന് വ്യാപാരം പുരോഗമിക്കുന്നത്. ആനുപാതികമായ വര്‍ധനവ് ഗ്രാമിലും പ്രതിഫലിച്ചു. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 45 രൂപ വര്‍ധിച്ചു. നിലവിലെ നിരക്ക് 10,865 രൂപ. രാവിലെ പവനും ഗ്രാമിനും നിരക്ക് കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു. പവന് 86,560 രൂപയും, ഗ്രാമിന് 10,820 രൂപയുമായിരുന്നു രാവിലത്തെ നിരക്ക്. എന്നാല്‍ ഈ ആശ്വാസത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വിപണിയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നിരക്ക് കുതിച്ചുയര്‍ന്നത് വരും ദിവസങ്ങളിലെ ‘ട്രെന്‍ഡി’നെക്കുറിച്ചുള്ള സൂചനയാണോ നല്‍കുന്നതെന്നാണ് ഉപഭോക്താക്കളുടെ ആശങ്ക.

യുഎസിലെ സാമ്പത്തിക ചലനങ്ങളായിരുന്നു ഇന്ന് രാവിലെയും, മുന്‍ ദിവസങ്ങളിലും നിരക്ക് നേരിയ തോതിലെങ്കിലും ഇടിയാന്‍ കാരണമായത്. ലാഭമെടുപ്പും മറ്റ് കാരണങ്ങളുമാണ് നേരിയ ഇടിവിന് കാരണമായത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഫെഡ് റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ ശക്തമാണെന്നാണ് വിലയിരുത്തല്‍. ഇത് സ്വര്‍ണവില കുതിച്ചുയരുന്നതിന് കാരണമാകും.

Also Read: ​New gold loan rules: ഗോൾഡ് ലോൺ ഇനി പലിശ അടച്ചു പുതുക്കാൻ കഴിയില്ലേ? പുതിയ മാറ്റങ്ങൾ ഇവയെല്ലാം

രൂപയുടെ മൂല്യം

ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയ ഒരു കാരണം. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഇടിഞ്ഞ് 88.78-ലാണ് ക്ലോസ് ചെയ്തത്. വിദേശ ഫണ്ട് ഒഴുക്കും യുഎസ് വിസ ഫീസ് വർദ്ധനവും ആഭ്യന്തര യൂണിറ്റിനെ പിന്നോട്ടടിച്ചു. സെപ്റ്റംബർ 30 ന്, യുഎസ് ഡോളറിനെതിരെ രൂപ എക്കാലത്തെയും താഴ്ന്ന നിലയായ 88.80 ആയി കുറഞ്ഞിരുന്നു.