Health Insurance: ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പ്രീമിയം കുറയ്ക്കണോ? ഈ വഴികള്‍ പരീക്ഷിച്ചോളൂ
How To Reduce Health Insurance Premium Amount: ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പണം ചെലവഴിക്കുമ്പോള്‍ ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ എടുക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കുന്നത് സാധാരണക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.
വാഹനങ്ങള്‍ക്ക് മാത്രമല്ല നമ്മുടെ ജീവനും ഇന്‍ഷുറന്‍സ് ആവശ്യമാണ്. നമുക്കോ കുടുംബത്തിനോ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പണം ചെലവഴിക്കുമ്പോള്‍ ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഹെല്‍ത്ത് ഇന്‍ഷുറന്‍സുകള്‍ എടുക്കുന്നത്. എന്നാല്‍ ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കുന്നത് സാധാരണക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ആനുകൂല്യങ്ങളില്‍ യാതൊരുവിധ കുറവും വരുത്താതെ എങ്ങനെയാണ് പ്രീമിയം തുക കുറയ്ക്കുന്നതെന്ന് പരിശോധിക്കാം.
വെല്‍നസ് ഡിസ്‌കൗണ്ട്
പോളിസി ഉടമകളുടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന ഡിസ്‌കൗണ്ടാണ് വെല്‍നസ് ഡിസ്‌കൗണ്ട്. വ്യായാമം ചെയ്യുന്നവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കുറവായതിനാല്‍ അത് ക്ലെയിം നിരക്ക് കുറയ്ക്കുന്നുവെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പറയുന്നത്.
ആപ്പുകള്‍ വഴി ഉപയോക്താക്കളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന കമ്പനികള്‍ അവര്‍ക്ക് പോയിന്റുകള്‍ നല്‍കുന്നു. ഈ പോയിന്റുകള്‍ ഉപയോഗിച്ച് പ്രീമിയം തുകയില്‍ ഇളവ് നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.




വിമന്‍സ് ഡിസ്‌കൗണ്ട്
ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ അവബോധം സ്ത്രീകളില്‍ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായി വനിതള്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ ഡിസ്‌കൗണ്ട് നല്‍കുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോളിസികള്‍ക്കാണ് ഇത്തരത്തില്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നത്.
Also Read: Education Loan: ഇനി വിദ്യാഭ്യാസ വായ്പക്ക് 1 മാസം വേണ്ട, ഇത്രയും ദിവസം മാത്രം
ലോയല്‍റ്റി ഡിസ്‌കൗണ്ട്
ഒരു വ്യക്തി ഇന്‍ഷുറന്‍സ് പോളിസി എടുത്ത കമ്പനിയില്‍ നിന്ന് തന്നെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടാണിത്. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇത്തരത്തില്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്.
ഫാമിലി ഫ്‌ളോട്ടര്‍ ഡിസ്‌കൗണ്ട്
ഒരു കുടുംബത്തിലെ അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടാണിത്. നിങ്ങള്‍ ഫ്‌ളോട്ടര്‍ പോളിസിയായി ഇന്‍ഷുറന്‍സ് എടുക്കുകയാണെങ്കില്‍ പ്രീമിയം തുകയില്‍ കുറവ് വരും. ഇന്‍ഷുര്‍ ചെയ്ത തുക പങ്കിടുന്നതാണ് ഈ രീതി.