Gold Rate: വല്ലാത്തൊരു ചതിയായി പോയി! സ്വർണം കുതിക്കുന്നു, ഒറ്റയടിക്ക് കൂടിയത് 1,800 രൂപ

Kerala Gold Rate Today: മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകും. ​ഒരു ​ഗ്രാമിന് 11,575 രൂപയാണ് നൽകേണ്ടത്.

Gold Rate: വല്ലാത്തൊരു ചതിയായി പോയി! സ്വർണം കുതിക്കുന്നു, ഒറ്റയടിക്ക് കൂടിയത് 1,800 രൂപ

Gold Price

Updated On: 

11 Nov 2025 11:30 AM

പ്രതീക്ഷകളെ തകർത്തെറിഞ്ഞ് സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വിലയിൽ മാറ്റം വന്നത്. രാവിലെ പവന് 90360 രൂപയായിരുന്നെങ്കിൽ ഉച്ച കഴിഞ്ഞപ്പോൾ 90800 രൂപയായി വില ഉയർന്നു,

ഇന്ന് (നവംബർ 11) ഒറ്റയടിക്ക് 1,800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിലസ 92,600 ആയി. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ പോക്കറ്റ് കാലിയാകും. ​ഒരു ​ഗ്രാമിന് 11,575 രൂപയാണ് നൽകേണ്ടത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ടൺ കണക്കിന് സ്വർണമാണ് ഓരോ വർഷവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.

ALSO READ: വിപണിയിൽ വെള്ളി തിളക്കം, മലയാളികൾ പാദസരം വാങ്ങാൻ ഡൽഹി വരെ പോകേണ്ടി വരും!

 

മറ്റ് കാരറ്റ് സ്വർണത്തിന്റെ വില എത്ര?

 

ഏറ്റവും കുറഞ്ഞ കാരറ്റായ 9 കാരറ്റിന് ഗ്രാം വിലയില്‍ 90 രൂപ വര്‍ധിച്ച് 4775 രൂപയായി. പവന് 38200 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 185 രൂപ വർദ്ധിച്ച് 9525 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഒരു പവന് 76200 രൂപയാണ് വില.  14 കാരറ്റ് ഗ്രാമിന് 140 രൂപ വര്‍ധിച്ച് 7420 രൂപയായും ഉയർന്നു. പവന് 59360 രൂപയാണ് വില.

 

സ്വർണവില ഇനിയും ഉയരുമോ?

 

നിലവിലെ സാഹചര്യത്തിൽ വില വീണ്ടും ഉയരുമെന്നാണ് വിവരം. രാജ്യാന്തര വിപണിയിലെ വർദ്ധനവാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അമേരിക്കയില്‍  40 ദിവസത്തോളമായി തുടർന്നിരുന്ന ഭരണസ്തംഭനത്തിൽ മാറ്റം വന്നിട്ടുണ്ട്. ഡെമോക്രാറ്റുകളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് ഷട്ട്ഡൗൺ നീങ്ങിയത്. വൈകാതെ പുതിയ ബില്ല് അവതരിപ്പിക്കുകയും ശമ്പളം വിതരണം തുടരുകയും ചെയ്യുമെന്ന വിവരം പുറത്ത് വന്നതോടെയാണ് സ്വർണവില ഉയർന്നത്.

അതേസമയം, നവംബർ 20ന് ഫെഡ് റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിൽ  സ്വർണവിലയിൽ ഇടിവുണ്ടാകും. ഡോളര്‍ കരുത്ത് കൂടുകയും ഓഹരി വിപണിയിലക്ക് നിക്ഷേപം വരികയും ചെയ്താൽ സ്വർണവില കുറഞ്ഞേക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും