Kerala Gold Rate: ഹാവൂ, ആശ്വാസമായി; സ്വർണ വില വീണ്ടും താഴേക്ക്…
Kerala Gold Rate Today: ഈ മാസം എട്ടാം തീയതിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ വിലയ്ക്ക് വിപണി സാക്ഷ്യം വഹിച്ചത്. അന്ന് 75,760 രൂപയായിരുന്നു വില.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാൽ ഇപ്പോൾ 440 രൂപ കുറഞ്ഞിരിക്കുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 73,440 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഒരു ഗ്രാം സ്വർത്തിന്റെ വില 9180 രൂപയായി കുറഞ്ഞു. ഈ മാസം എട്ടാം തീയതിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ വിലയ്ക്ക് വിപണി സാക്ഷ്യം വഹിച്ചത്. അന്ന് 75,760 രൂപയായിരുന്നു വില. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ നേരിയ ഇടിവ് സംഭവിക്കുകയായിരുന്നു. 16,17,18 തീയതികളിൽ 74200 രൂപ എന്ന നിരക്കിൽ തുടരുകയായിരുന്നു. എന്നാൽ ഇന്നലെ 320 രൂപയുടെ ഇടിവാണ് ഉണ്ടായത്.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത് സ്വര്‍ണവിലയിലെ ഇടിവിന് കാരണമായിട്ടുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാല്‍ യുഎസിലെ സ്വര്‍ണം ഇറക്കുമതിക്ക് തീരുവ ഈടാക്കാനുള്ള ട്രംപിന്റെ തീരുമാനം സ്വര്‍ണവില കൂടാൻ കാരണമാകുമെന്നും കരുതുന്നവരുണ്ട്.
ഓഗസ്റ്റിലെ സ്വർണവില
ഓഗസ്റ്റ് 1 – 74,320 രൂപ
ഓഗസ്റ്റ് 2 – 74,320 രൂപ
ഓഗസ്റ്റ് 3 – 74,320 രൂപ
ഓഗസ്റ്റ് 4 – 74,320 രൂപ
ഓഗസ്റ്റ് 5 – 74,960 രൂപ
ഓഗസ്റ്റ് 6 – 75,040 രൂപ
ഓഗസ്റ്റ് 7 – 75,200 രൂപ
ഓഗസ്റ്റ് 8 – 75,760 രൂപ
ഓഗസ്റ്റ് 9 – 75,560 രൂപ
ഓഗസ്റ്റ് 10 – 75,560 രൂപ
ഓഗസ്റ്റ് 11 – 75,000 രൂപ
ഓഗസ്റ്റ് 12 – 74,360 രൂപ
ഓഗസ്റ്റ് 13 – 74,360 രൂപ
ഓഗസ്റ്റ് 14 – 74,360 രൂപ
ഓഗസ്റ്റ് 15 – 74,240 രൂപ
ഓഗസ്റ്റ് 16 – 74,160 രൂപ
ഓഗസ്റ്റ് 17 – 74,160 രൂപ
ഓഗസ്റ്റ് 18 – 74,160 രൂപ
ഓഗസ്റ്റ് 19 – 73,880 രൂപ
ഓഗസ്റ്റ് 20 – 73,440 രൂപ