Onam Kit 2025: കിറ്റ് വാങ്ങാന്‍ റെഡിയായിക്കോളൂ, പക്ഷെ അവസാന ദിവസം മറക്കരുത്
Onam Kit 2025 Distribution Starting Date: ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 4ന് അവസാനിക്കും. തുണി സഞ്ചി ഉള്‍പ്പെടെ 15 സാധനങ്ങളുണ്ടാകും. കഴിഞ്ഞ വര്‍ഷം 14 സാധനങ്ങളായിരുന്നു വിതരണം ചെയ്തിരുന്നത്.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. ഓഗസ്റ്റ് 26 മുതല്‍ കിറ്റ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. 15 സാധനങ്ങളാണ് കിറ്റിലുണ്ടായിരിക്കുക. അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് കിറ്റ്.
ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 4ന് അവസാനിക്കും. തുണി സഞ്ചി ഉള്‍പ്പെടെ 15 സാധനങ്ങളുണ്ടാകും. കഴിഞ്ഞ വര്‍ഷം 14 സാധനങ്ങളായിരുന്നു വിതരണം ചെയ്തിരുന്നത്. ഓണം ഗംഭീരമായി ആഘോഷിക്കുന്നതിന് ഈ കിറ്റ് സാധാരണക്കാര്‍ക്ക് തീര്‍ച്ചയായും പ്രയോജനപ്പെടും.
കിറ്റില്‍ എന്തെല്ലാം
പഞ്ചസാര- 1 കിലോ
വെളിച്ചെണ്ണ- അരലിറ്റര്‍
തുവരപരിപ്പ്- 250 ഗ്രാം
ചെറുപയര്‍ പരിപ്പ്- 250 ഗ്രാം
വന്‍പയര്‍- 250 ഗ്രാം
കശുവണ്ടി- 50 ഗ്രാം
മില്‍മ നെയ്യ്- 50 എംഎല്‍
തേയില- 250 ഗ്രാം
പായസം മിക്‌സ്- 200 ഗ്രാം
സാമ്പാര്‍ പൊടി- 100 ഗ്രാം
ശബരി മുളകുപൊടി- 100 ഗ്രാം
മഞ്ഞള്‍പ്പൊടി- 100 ഗ്രാം
മല്ലിപ്പൊടി- 100 ഗ്രാം
ഉപ്പ്- 1 കിലോ
തുണിസഞ്ചി




ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് പുറമെ സപ്ലൈകോ വഴി ഉത്പന്നങ്ങള്‍ വന്‍വിലക്കുറവില്‍ വില്‍പന നടത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 20 കിലോ അരി 25 രൂപ നിരക്കില്‍ സപ്ലൈകോയിലൂടെ നല്‍കും. അതിന് പുറമെ 250 ലധികം ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്കും ഓഫറുണ്ട്.
Also Read: Coconut Shell Price: ചിരട്ടക്ക് പൊന്നും വില കിട്ടാൻ കാരണമിതാണ്?
അരി, വെളിച്ചെണ്ണ, മുളക് എന്നിവ ലഭ്യമാക്കുന്നതിനോടൊപ്പം വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുറയ്ക്കാനും സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോ ഒരുക്കുന്ന സേവനങ്ങള്‍ ആസ്വദിക്കുന്നതിനായി നിരവധിയാളുകളാണെത്തുന്നത്.